Muralidharan Panikkar

Muralidharan Panikkar

  • ചെറുകുന്നു കൊവ്വപ്പുറം സ്വദേശി. രാമൻ പണിക്കർ - ചെറിയകുട്ടി ദമ്പതികൾക്കുണ്ടായ സന്താനങ്ങളിൽ മൂത്തപുത്രൻ മുരളിപണിക്കർ എന്നറിയപ്പെടുന്നു. ഒൻപതാം വയസ്സിൽ വടക്കൻ ഗുളികൻ കഴിച്ച്‌ കെട്ടിയാട്ട രംഗത്തേക്ക്‌ ചുവടുവച്ചു.അച്ഛനായ രാമൻ പണിക്കറും വല്യച്ഛനായ പരിയാരം മുതുകുടോനും (കണ്ണൻ മുതുകുടോൻ) ആയിരുന്നു ഇദ്ദേഹത്തിന്റെ കെട്ടിയാട്ട രംഗത്തുള്ള ഗുരുനാഥന്മാർ പതിനൊന്നാം വയസ്സിൽ കൊവ്വപ്പുറം പള്ളിച്ചാലിൽ തീയസമുദായം നടത്തിവരാറുള്ള വയൽതിറയിൽ ഒറ്റക്കോലം കഴിച്ചു പണിക്കർ എന്ന ആചാരം സ്വീകരിച്ചു.ഒറ്റക്കോലം കെട്ടിയാടേണ്ട രാമൻ പണിക്കർക്ക്‌ പനി ബാധിച്ച്‌ ഒറ്റക്കോലം കെട്ടാൻ കഴിയില്ല എന്നൊരവസ്ഥ വന്നപ്പോൾ ആണു പ്രശ്നചിന്ത മുഖേന ഒറ്റക്കോലത്തിനു കോലധാരിയാകാനുള്ള നിയോഗം ശ്രീ മുരളിപണിക്കരെ തേടിയെത്തിയത്. വടക്കൻ ഗുളികനും രക്തചാമുണ്ഠി കോലവും കെട്ടിയാടുന്നതിൽ അഗ്രഗണ്യനാണിദ്ദേഹം. ചെറുകുന്നു ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള കോലമാണ് ആയിരം തെങ്ങിൽ ചാമുണ്ഠി എന്നറിയപ്പെടുന്ന രക്ത്ചാമുണ്ഡി,അന്നപൂർണ്ണേശ്വരിയോടൊപ്പം ആര്യർന്നാട്ടിൽനിന്നും മരക്കലമേറിവന്ന ദേവതയത്രേ ആയിരംതെങ്ങിൽ ചാമുണ്ഠി.ഈ തെയ്യങ്ങൾക്ക്‌ പുറമേ വിഷ്ണുമൂർത്തി,ഭൈരവൻ,ഉച്ചിട്ട ഭഗവതി,കരുവാൾ ഭഗവതി,പൊട്ടൻ തെയ്യം,കവടിയങ്ങാനത്തു രക്തേശ്വരി,കരിങ്കുട്ടിശാസ്തൻ,പൂക്കുട്ടി ശാസ്തൻ, പഞ്ചുരുളി ,തെക്കൻ ഗുളികൻ എന്നീ തെയ്യകോലങ്ങളും കെട്ടിയാടുന്നു.പഴങ്ങോട്‌ ശ്രീ കൂരാങ്കുന്ന് ഭഗവതീ ക്ഷേത്രത്തിൽ നാലു തവണ പഞ്ചുരുളിയമ്മയുടെ കോലം ധരിക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. തളിപറമ്പ്‌ ചിറവക്ക്‌ പുതിയടത്തുകാവിൽ പൊട്ടൻ ദൈവം കഴിച്ചുവരുന്ന കാലഘട്ടങ്ങളിൽ അമ്പത്തിയാറു മിനിട്ട്‌ മേലേരിയിൽ കിടന്നു വിസ്മയം സൃഷ്‌ടിച്ച ശ്രീ മുരളിപണിക്കർ കോലധാരിയായ പൊട്ടൻ ദൈവത്തെ അവിടുത്തുകാർ ഇന്നും ഭക്തിയോടേ സ്മരിക്കുന്നു. മറ്റേതു കോലധാരികളിൽ നിന്നും രക്തചാമുണ്ഡി കോലനേരത്തുള്ള കലാശങ്ങളുടെ പൂർണ്ണതയാണു ഇദ്ദേഹത്തേ അവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.പുറത്തട്ട അണിഞ്ഞുകൊണ്ടുള്ള ഇദ്ദേഹം കോലധാരിയായ ശ്രീ ആയിരംതെങ്ങു ചാമുണ്ഠേശ്വരിയമ്മയുടേ കലാശങ്ങളിലെ തെക്കനാട്ടം ഒന്നു കാണേണ്ടതു തന്നെയാണ്. കെട്ടിയാട്ടക്കരൻ എന്നതിലുപരി നല്ലൊരു അണിയറ സഹായിയും, തോറ്റക്കാരനും,ഓലപണിക്കാരനും വിദഗ്ധനായ മുഖത്തെഴുത്തുകാരൻ കൂടിയാണിദ്ദേഹം. തീചാമു ണ്ഠികോലത്തിന്റെ വലിക്കാരിൽ പ്രധാനിയും കൂടിയാണ്. ഇദ്ദേഹത്തിനു സഹായികളായും കെട്ടിയാട്ടക്കാരുമായി അനുജന്മാരായ അനീഷ്‌ പണിക്കറും,രാജേഷ്‌ പണിക്കറും മരുമക്കളും രംഗത്തുണ്ട്. ഇനിയും ഒട്ടനവധി തെയ്യക്കോലങ്ങളുടെ തലപ്പാളി ധരിക്കുവാനും ചിലമ്പുകൾ അണിയാനും കെട്ടിയാടുന്ന കോലങ്ങളും അന്നദാനവരദായിനിയായ ചെറുകുന്നിലമ്മയും അനുഗ്രഹിക്കട്ടേ എന്ന പ്രാർത്ഥനയോടെ... കടപ്പാട്: ©️ശ്രീക്രിയ
Chat Now
Call Now