Neeraj Panikkar

Neeraj Panikkar

  • അള്ളടം നാട്ടിലെ തെയ്യ സമുദായങ്ങളിൽ പ്രശസ്തരാണ് ചെറുവത്തൂർ മലയന്മാർ. തിമിരി മുതൂറ ന്റെമടയിൽ ചാമുണ്ഡി, കൃഷ്ണൻ പണിക്കരുടെ മൂവാളംകുഴി ചാമുണ്ഡി, മയിച്ച കൃഷ്ണൻ പണിക്കരുടെ വിഷ്ണുമൂർത്തി ,ഈ തെയ്യക്കോലങ്ങൾ കണ്ടവരുടെ മനസിൽ ആതേജോ രൂപവും വെള്ളോട്ട് ചിലമ്പിന്റെ നാദവും ഇന്നുമുണ്ടാകാം. ആ പരമ്പരയിൽ തിമിരി കൃഷ്ണൻ പണിക്കർ ,മുഴക്കോം ചന്ദ്രൻ പണിക്കർ ,കൃഷ്ണകുമാർ പണിക്കർ ,രാജൻ പണിക്കർ ,കുഞ്ഞികൃഷ്ണൻ പണിക്കർ തുടങ്ങി നിരവധി പേർ ഇന്ന് സജീവമായി തെയ്യം കലാരംഗത്തുണ്ട്. പുതു തലമുറയിലും പ്രഗത്ഭരായ കലാകാരന്മാരുണ്ട്. അതിൽ മുഴക്കോം ചന്ദ്രൻ പണിക്കരുടെ മകൻ നീരജ് ഏറെ ശ്രദ്ധേയനാണ്. ചെറുവത്തൂർ മുഴക്കോം ചാലക്കാട്ട് മാടം കഴിഞ്ഞ കളിയാട്ട നാളിൽ നീരജിനു പട്ടും വളയും നൽകി പണിക്കരായി ആചാരപ്പെടുത്തി. മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, ഒറ്റക്കോലം തുടങ്ങി നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടി...
Chat Now
Call Now