Nigesh Peruvannan Irinavu
                                 
                                
                                
                                
                                
                                    
                                        
                                        -   
					                   പ്രഗത്ഭ തെയ്യം കോലധാരി ആയിരുന്ന ശ്രീ ബാലകൃഷ്ണൻ പെരുവണ്ണാന്റെയും ലളിതയുടെയും മകനായി ജനനം. ഭാര്യ : ജിസ്ന മകൾ : അഗ്ന നിഗേഷ് ഒട്ടുമിക്ക കോലധാരികളെയും പോലെ അഞ്ചാം വയസ്സിൽ ആടിവേടൻ കെട്ടി തുടങ്ങി, തന്റെ പതിമൂന്നാം വയസ്സിൽ കണ്ണപുരം കിഴക്കേ കാവിൽ ധർമദൈവം കെട്ടിയാടിക്കൊണ്ട് തെയ്യം മേഖലയിൽ സജീവമായി. പതിനെട്ടാം വയസ്സിൽ ഇരിണാവ് ഊരാടത്ത് കാവിൽ പുതിയ ഭഗവതി കെട്ടിയാടിയ ഇദ്ദേഹത്തെ ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ വെച്ച് പട്ടും വളയും നൽകി പെരുവണ്ണാൻ ആയി ആചരിച്ചു. അച്ഛനിൽ നിന്നും ആയിരുന്നു തെയ്യങ്ങളുടെ ബാലപാഠം ഒക്കെ ഗ്രഹിച്ചത്, കൂടാതെ സി. പി രാമപെരുവണ്ണാൻ കൊവ്വപ്പുറം, കീഴാറ്റൂർ കുഞ്ഞിരാമൻ പെരുവണ്ണാൻ, സി. പി പ്രഭാകരൻ പെരുവണ്ണാൻ, ദിനേശൻ പെരുവണ്ണാൻ അഴീക്കോട്, ദിനൂപ് പെരുവണ്ണാൻ, മാറ്റാങ്കീൽ കണ്ണപ്പെരുവണ്ണാൻ, സതീശൻ അമ്മാനപ്പാറ ( മരക്കലം തോറ്റക്കാരൻ), സുരപെരുവണ്ണാൻ പന്നിയൂർ, ശിവൻ പെരുവണ്ണാൻ എന്നിവർ ഈ മേഖലയിൽ ഇദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരും മാർഗദർശികളും ആണ്. പുതിയഭഗവതിക്ക് പുറമെ, നങ്ങാളത്ത് ഭഗവതി, മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന, നെടുബാലിയൻ ദൈവം, ഇളംകോലം, തായ്പരദേവത, തോട്ടുംകര ഭഗവതി, നരമ്പിൽ ഭഗവതി, ധൂളിയാംകാവിൽ ഭഗവതി, പുലിയൂർ കാളി, ധർമ ദൈവം, വീരൻ, വീരാളി, ഭദ്രകാളി, തെക്കൻ കരിയാത്തൻ, കണ്ടനാർ കേളൻ, വയനാട്ടുകുലവൻ, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, പുലിയൂർകണ്ണൻ, ബമ്മുരിക്കൻ, കരിമുരുക്കൻ, മാഞ്ഞാളമ്മ, ഒളിമകൾ, കരുമകൾ, മലക്കാരൻ, മാപ്പിളപൊറാട്ട്, ഹാസ്യപൊറാട്ട് തുടങ്ങിയ ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്. നിലവിൽ മരക്കലം തോറ്റം പാട്ട് ചൊല്ലുന്നതിൽ പ്രധാനി ( ഈ തോറ്റം ചൊല്ലുന്നവർ ഇന്ന് വളരെ വിരളം ആണ് ) കൂടാതെ അണിയല നിർമാണങ്ങളിലും മുഖത്തെഴുത്തിലും ഒക്കെ ഇദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ഇനിയും ഒട്ടനവധി വർഷങ്ങൾ ഈ അനുഗ്രഹീത കനലാടിക്ക് തെയ്യം മേഖലയിൽ ശോഭിക്കാൻ ആവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്