P.S. SREYAS
                                 
                                
                                
                                
                                
                                    
                                        
                                        -   
					                   എരിക്കുളം വേട്ടക്കൊരുമകൻ കോട്ടം ഉപദേവാലയമായ പടിഞ്ഞാർ ചാമുണ്ഡി ക്ഷേത്ര കളിയാട്ട അരങ്ങിൽ 10 വയസ്സുകാരൻ പി.എസ്.ശ്രേയസ് മോന്തിക്കോലമായി നിറഞ്ഞാടുന്നു. പൂത്തക്കാൽ ഗവ. യു.പി. സ്കൂൾ ആറാംതരം വിദ്യാർഥിയായ ശ്രേയസ് മുണ്ടോട്ടെ നൽക്കദായ പരമ്പരാഗത തെയ്യം കലാകാരൻ കെ. സത്യന്റെയും പൂർണിമയുടെയും മൂത്തമകനാണ്. എൽ.കെ.ജി. വിദ്യാർഥി ശ്രീ ശിഖ സഹോദരിയും. അച്ഛനും ബന്ധുകൾക്കുമൊപ്പം കർക്കടകത്തെയ്യമായി നാട്ടു സഞ്ചാരം നടത്താറുണ്ടെങ്കിലും ശ്രേയസ് ആദ്യമായാണ് കളി യാട്ടത്തിൽ തെയ്യക്കോലമായി മാറുന്നത്. പടിഞ്ഞാർ ചാമുണ്ഡി ക്ഷേത്ര കളിയാട്ടവേദിയിൽ എല്ലാ ദിവസവും മോന്തിക്കോലമായി അരങ്ങിലെത്തിയത് ശ്രേയസ്സായിരുന്നു. കളിയാട്ടവേ ദിയിൽ ചൊവ്വാഴ്ച രാത്രി ക്ഷേ ത്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചാരസ്ഥാനികർ ശ്രേയസ്സിന് ഉപഹാരം നൽകി. കളിയാട്ട സമാപനദിനമായ ബുധനാഴ്ച പകൽ തെയ്യക്കോലങ്ങൾ അര ങ്ങൊഴിയുമ്പോൾ ശ്രേയസ് നീലേശ്വരത്ത് നടക്കുന്ന ഉപജില്ലാ കലോത്സവവേദിയിൽ തിരക്കി ലായിരുന്നു. കന്നഡ പദ്യംചൊല്ലലിലും സംസ്കൃത പദ്യംചൊല്ലലിലും വന്ദേമാതരം ആലാപനത്തിലുമാണ് ഉപജില്ലയിൽ മാറ്റുരയ്ക്കു ന്നത്. അവിടെ അമ്മ പൂർണിമയാണ് ഗുരു.