Poyyil Chathurbhujan Karnamoorthi

Poyyil Chathurbhujan Karnamoorthi

  • പൊയ്യിൽ ചതുർഭുജൻ കർണ്ണമൂർത്തി - തെയ്യത്തിലെ ചില ആചാര സ്ഥാനികർക്ക് മേൽവസ്ത്രം ധരിക്കുവാൻ പാടില്ല എന്നൊരു നിയമമുണ്ട്, അതിനാൽ ആ ആചാരത്തെ മാനിച്ചുകൊണ്ടിന്നും ചതുർഭുജൻ കർണ്ണമൂർത്തിക്ക് മേൽവസ്ത്രം അന്യം. കാടകത്തേക്കു ആചാരം ലഭിച്ച അമ്പു കർണ്ണമൂർത്തിയുടെയും, മാണിയമ്മയുടെയും പുത്രനായി 1963ൽ ജനിച്ച ചതുർഭുജൻ കർണ്ണമൂർത്തി, സ്വന്തം പിതാവിനെ തന്നെയാണ് ഗുരുവായി കണ്ടത്. 1997ൽ പാടി ശ്രീ പുള്ളികരിങ്കാളി ക്ഷേത്രത്തിൽ, പുള്ളികരിങ്കാളിയമ്മയെ കെട്ടുവാൻ വേണ്ടി ആചാരം കിട്ടി. വളരെ കൃത്യമായ ചിട്ടവട്ടങ്ങളിൽ തെയ്യക്കോലങ്ങൾ ധരിക്കുന്ന ഇദ്ദേഹം, പ്രധാന പല തെയ്യക്കോലങ്ങളും അണിഞ്ഞിട്ടുണ്ട്. തെയ്യംകെട്ട് മഹോത്സാവത്തിനു വയനാട്ടുകുലവൻറ്റെ തിരുമുടി അണിഞ്ഞു ചൂട്ടൊപ്പിക്കുവാൻ ഉള്ള മഹാഭാഗ്യം ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പത്തോളം കണ്ടനാർ കേളൻ തെയ്യങ്ങൾക്ക് ഇദ്ദേഹം തിരുമുറ്റത്ത് ചുവടുവെച്ചു. കാവിൽ ഭണ്ഡാര വീട്ടിൽ ആദ്യമായി കോരച്ഛൻ തെയ്യം കെട്ടിയ കർണമൂർത്തി നീർച്ചാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 1992 ൽ ആദ്യമായി വയനാട്ടുകുലവന്റെ കോലംധരിച്ചു. നിലവിൽ 2025 ൽ കാസർഗോഡ് ചൗക്കി പാലാ തിയ്യ തറവാട്ടിലും ദേവന്റെ കോലം ധരിച്ചു.. കോട്ടപ്പാറ ദേവസ്ഥാനത്ത്‌ 2 തവണയും പട്ടരെ കന്നി രാശിയിൽ ഒരു തവണ ദേവന്റെ കോലം ധരിക്കാനും ഭാഗ്യം ഉണ്ടായി... പെരുതണ മുച്ചിലോട്ട് കളിയാട്ടത്തിനു മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി വെക്കുവാനുള്ള യോഗം ഇദ്ദേഹത്തിൽ വന്നു സിദ്ധിച്ചു, ഉദുമ പൂബാണം കുഴിയിലെ പെരുങ്കളിയാട്ടത്തിനു അദ്ദേഹം ചൂളിയാർ ഭഗവതിയുടെ തിരുമുടി അണിഞ്ഞു. പുലിചേകവൻ, പുലിതെയ്യങ്ങൾ, കാലിച്ചേകോൻ, പാടാർകുളങ്ങര ഭഗവതി, പുതിയ ഭഗവതി തുടങ്ങി നിരവധി തെയ്യമെന്ന ദേവതാ സങ്കൽപ്പത്തിന്, സ്വന്തം ശരീരവും മനസ്സും കൊണ്ടു ആത്മസമർപ്പണം നടത്തി, തേജസുറ്റ നോക്കും വാക്കും കൊണ്ടു ഭക്തജനങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു. ഭഗവതിമാരുടെയും, പുലിദൈവങ്ങളുടെയും, വയനാട്ടുകുലവന്റ്റെയും തോറ്റം പാട്ടുകളിൽ ഇദ്ദേഹതിൻറ്റെ മികവ് പറഞ്ഞറിയിക്കുവാൻ പറ്റില്ല. ഇന്നും തനിക്കു കൈവന്ന തെയ്യമെന്ന സംസ്കാരത്തെ, അനുഷ്ടാനത്തെ ഭക്തികൊണ്ടു പൂർണതയിൽ നിറവേറ്റുന്നു മക്കൾ സച്ചിൻ കാവിൽ, വിഷ്ണു കാവിൽ എന്നിവരും അച്ഛന്റെ പാത പിന്തുടാരുന്നു... സച്ചിൻ കാവിൽ കുറ്റിക്കോൽ ചേലിട്ടുകാരൻ വീട്ടിൽ ആദ്യമായി കണ്ടനാർകേളൻ തെയ്യംകെട്ടി, തുടർന്ന് ബംഗാട്‌, ഉദുമ കണ്ണികുളങ്ങര തറവാട് എന്നി ദേവസ്ഥാനത്തും കണ്ടനാർ കേളൻ തെയ്യത്തിന്റെ കോലംധരിച്ചു.. Kadappad: ശ്രീ വയനാട്ടുകുലവൻ വാട്സ്ആപ്പ് ഗ്രൂപ്പ്‌ / ഫേസ്ബുക്ക്‌ പേജ്
Chat Now
Call Now