തെയ്യത്തെ നെഞ്ചിലേറ്റി, തെയ്യമെന്ന ദൈവീക അനുഷ്ടാനത്തെ, കൃത്യമായ അനുഷ്ടാനത്തിലും കർമ്മത്തിലും ആത്മസമർപ്പണം കൊണ്ട് നിറവേറ്റുന്ന യുവപ്രതിഭ. 1981ൽ പ്രഭാകരന്റ്റെയും ശാരദയുടെയും പുത്രനായി ജനനം. പടന്നേക്കാട് സ്വദേശി. കരിവെള്ളൂർ മൂത്ത മണക്കാടൻ അശോകൻ മണക്കാടൻറ്റെ മരുമകൻ. മണക്കാടൻ കുടുംബത്തിൽ ജനിച്ച ജന്മസാഫല്യം. അശോകൻ മണക്കാടൻറ്റെ ശിഷ്യണത്തിൽ അണുകിടതെറ്റാത്ത തെയ്യപഠനം, അത് അദ്ദേഹത്തിന്റ്റെ തെയ്യത്തിലും നിഴലിച്ചു കാണാം, ഗുരുവിന്റ്റെ അനുഗ്രഹം ആവോളം കിട്ടിയ വ്യക്തി. ആദ്യ തെയ്യം പാടി ശ്രീ പുള്ളി കരിങ്കാളി ഭഗവതി ക്ഷേത്രത്തിൽ പുല്ലൂർണ്ണൻ കെട്ടി തെയ്യ പ്രപഞ്ചത്തിലേക്ക് പ്രവേശിച്ചും. പിന്നീട് ഇങ്ങോട്ട് ഒര്പാട് തെയ്യങ്ങൾക്ക് ദേഹപകർച്ച ചെയ്തു. വലിയമുടി തെയ്യമായ ശൂലപ്പിൽ ഭഗവതി കെട്ടാൻ വേണ്ടി കരിവെള്ളൂർ പാലേരി തെെവളപ്പിൽ നിന്ന് ആചാരപെട്ടു. അപൂർവതെയ്യമായ പുള്ളി ഭഗവതി ഇദ്ദേഹം കേട്ടിയാടിയിട്ടുണ്ട്, കതിവന്നൂർ വീരൻ, വേട്ടക്കൊരുമകൻ, പുലികണ്ടൻ, പൂളോൻ, പുതിച്ചോൻ, കക്കര ഭഗവതി, നരംബിൽ ഭഗവതി തുടങ്ങി നിരവധി തെയ്യകോലങ്ങൾ കെട്ടിയാടുന്നു. അണിയലങ്ങളിലും പൂപ്പണിയിലും ഇവർ വെച്ച് പുലർത്തുന്ന ശ്രദ്ധ എടുത്തുപറയാതിരിക്കുവാൻ പറ്റില്ല, അതുകൊണ്ട് തന്നെ അവ കാണുവാൻ മനോഹരമാണ്. തെയ്യ കലാശങ്ങളും ചുവടുകളും ഭാവങ്ങളും അതീവ ഹൃദ്യവും ആണ്. Courtesy : Vadakkante Theyyangal