പ്രവീൺ പള്ളിക്കര... തെയ്യങ്ങളിലൂടെയുള്ള യാത്രയിൽ ചില വർണ്ണനാത്മകമായ അനുഭവങ്ങൾ പലതും ഉണ്ടാകാറുണ്ട് അതുപോലെയാണ് ചില വ്യക്തികളും.. ഇത്.. പ്രവീൺ പള്ളിക്കര.. നീലേശ്വരം പള്ളിക്കര കർണ്ണമൂർത്തീടെ അനന്തരാവകാശി.. പ്രസാദ് കർണ്ണമൂർത്തീടെ അനുജൻ... തെയ്യ പ്രപഞ്ചത്തിലെ ഒഴിച്ചു കൂടാൻ പറ്റാത്തപുതുനാമ്പ്.. ഏത് തെയ്യത്തിൻ്റെ തോറ്റവും അനായാസം ഹൃദ്യസ്ഥമാക്കി വടക്കൻ കേരളത്തിൻ്റെ അനുഷ്ഠാന കർമ്മമായ തെയ്യം നടത്തുന്ന പല ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും പ്രവീൺ എത്തിയിട്ടുണ്ട്.. പ്രവീൺ പിന്ന നോക്കണ്ട.. തെയ്യത്തിൻ്റെ തോറ്റം പാട്ടിലും മുഖത്തെഴുത്തും ചെണ്ടയും എന്നു വേണ്ട വേണ്ടി വന്നാൽ തെയ്യം തന്നെ കെട്ടും അതാണ് ഈ അനുഷ്ഠാന കർമ്മി പുലികണ്ഠൻ,പുലിയൂർകാളി,പുലിമാരുതൻ,രക്തചാമുണ്ഡി, വിഷ്ണുമൂർത്തീ,പുതിയ ഭഗവതി, നെടും ബാലിയൻ ദൈവം, തുടങ്ങി ഒട്ടനവധി തെയ്യങ്ങൾ അദ്ദേഹം കെട്ടിയാടീ മുത്തപ്പൻ ദൈവത്തിൻ്റെ തോറ്റംപാട്ടും ചെണ്ടകൊട്ടും അന്തിത്തിറ ദൈവത്തിൻ്റെ കളിക്കപ്പാട്ടും എന്ന് വേണ്ട സകല മേഖലയിലും കഴിവ് തെളിയിച്ച മനുഷ്യൻ.. കാസർഗോഡ് തൊട്ട് കണ്ണൂർ വരെ ഉള്ള സകല തറവാടുകളിലും ക്ഷേത്രങ്ങളിലും തെയ്യത്തിൻ്റെ പൂർണ്ണതയ്ക്ക് വേണ്ടി അഘോരാത്രം പ്രയത്നിക്കുന്നവൻ.. കളിയാട്ടം എന്ന് പറയുന്നത് തന്നെ ഉറക്കമില്ലാത്ത രാവുകൾ കളാണ് ഓരോ അനുഷ്ഠാന കർമ്മിക്കും.. തെയ്യത്തിൻ്റെ മുടി ഒരുക്കുന്നതിലും അണിയല നിർമ്മാണത്തിലും ഒരു കഴിവ് പ്രവീൺ പള്ളിക്കരയ്ക്കുണ്ട് അത് തന്നെയാണ് പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും അദ്ദേഹം പ്രിയപ്പെട്ടവനാകുന്നത്... പള്ളിക്കര കർണ്ണമൂർത്തിയിൽ തുടങ്ങി കരിവെള്ളൂർ അശോകൻ മണക്കാടൻ തുടങ്ങിയ നിരവധി പ്രഗൽഭരായ ഗുരുക്കന്മാർ ഇദ്ദേഹത്തിനുണ്ട്... ഇനിയും നിരവധി കളിയാട്ടങ്ങൾക്ക് തിരുമുടി വെക്കാൻ അദ്ദേഹത്തിന് കഴിയട്ടെ നിരവധി തറവാടുകളിലും ക്ഷേത്രങ്ങളിലും സഹായിയായും തോറ്റം പാട്ട് കാരനായിട്ടും നിറഞ്ഞ് നില്ക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ....