Rajesh Kuttikkol

Rajesh Kuttikkol

  • പരേതനായ പെരിയ ചിണ്ടൻ കരോർത്തിയുടെ മകൾ ശാരദയുടെയും വി. കണ്ണന്റെയും 3മത്തെ മകനായി ജനിച്ചു. ചെറുപ്രായത്തിൽ കുറ്റിക്കോലിൽ കർക്കിടക തെയ്യംകെട്ടി തെയ്യലോകത്തേക്ക്‌ കടന്നുവന്നു. തുടർന്ന് കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതിക്ഷേത്രത്തിൽ വെളിച്ചപ്പാടാൻ തെയ്യം കെട്ടി. പുലിദൈവങ്ങളും, ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടിന് കാർന്നോൻ, കോരച്ഛൻ, കണ്ടനാർ കേളൻ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടിയിട്ടുണ്ട്.കോരച്ഛൻ തെയ്യം ആണ് കൂടുതൽആയി കെട്ടിയിട്ടുള്ളത്.. രാവണീശ്വരം നാരന്തട്ട തറവാട് വക ദേവസ്ഥാനത്ത് ആദ്യമായി കണ്ടനാർ കേളൻ തെയ്യംകെട്ടി. കൊളത്തൂർ ശ്രീ കാളരാത്രി ഭഗവതി ക്ഷേത്രപരിധിയാണ് ജന്മാധികാരം. കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രപരിധി ജന്മവകാശം വല്യച്ഛൻ ചിണ്ടൻ കർണമൂർത്തിക്കായിരുന്നു. ചിണ്ടൻ കർണമൂർത്തി, അതുപോലെ, അമ്മാവൻ കൊളത്തൂർ രാവണീശ്വരം കൃഷ്‌ണൻ പെരുവണ്ണാൻ,സുകുമാരൻ കർണമൂർത്തി,ശ്രീജിത്ത് പെരുവണ്ണാൻ കുണ്ടേന,കുറ്റിക്കോൽ കൃഷ്‌ണൻ മാഷ് എന്നിവരാണ് ഗുരുകന്മാർ. സുള്ളിയ പേരാജെ മുതൽ രാവിണീശ്വരം കളരിക്കാൽ ഭഗവതിക്ഷേത്രം,കുറ്റി ക്കോൽ ഭഗവതി ക്ഷേത്രം, പെരിയ പുലിഭൂതസ്ഥാനം തുടങ്ങി എല്ലാ ഐവർ ഭഗവതി ക്ഷേത്രങ്ങളിലും തെയ്യം കെട്ടാറുണ്ട്. ശ്രീ മുത്തപ്പൻ തെയ്യത്തിന്റെ കോലംധരിക്കാനുള്ള ഭാഗ്യവും ഉണ്ടായി. തെയ്യത്തിലും അതുപോലെ ചെണ്ടകൊട്ടുന്നതിലും. നല്ല മികവ്പുലർത്തുന്ന ആളാണ് ഇദ്ദേഹം. വയനാട്ടുകുലവൻ തെയ്യംകെട്ടാണേലും, കളിയാട്ടം ആയേലും തെയ്യത്തിനെ അരങ്ങിൽ എത്തിക്കുമ്പോഴും ചെണ്ടയുമായി എന്നും മുൻപന്തിയിലുണ്ടാവും ഈ തെയ്യംകലാകാരൻ. ഇദ്ദേഹത്തിന്റെ അമ്മാവന്റെ മക്കൾ ആണ് കൃഷ്‌ണൻമാഷ്, മുരളികുറ്റിക്കോൽ, ജയൻ കുറ്റിക്കോൽ എന്നിവർ. കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതിക്ഷേത്ര കഴകത്തിനു സമീപത്താണ് താമസം. സഹോദരൻ ഉമേഷ്‌, സഹോദരി മിനി പെരിയ ഇനിയും ഒരുപാട് തെയ്യകോലവുമായി അരങ്ങിൽ എത്താൻ ഭാഗ്യമുണ്ടാവട്ടെ...
Chat Now
Call Now