Rameshan Panikkar

Rameshan Panikkar

  • ചെറുകുന്നു ചുണ്ട സ്വദേശി.രമേശൻ പണിക്കർ ചുണ്ട എന്നു വിളിക്കുന്നതിലുപരി രമേശൻ പണിക്കർ ചെണ്ട എന്നു വിളിക്കുന്നതായിരിക്കും അഭികാമ്യവും അദ്ദേഹത്തിനിഷ്ടവും എന്നു തോന്നുന്നു.ചെണ്ടകോലുകളാൽ താളവിസ്മയം തീർക്കുന്ന രമേശൻ പണിക്കർക്ക്‌ ചെണ്ട രമേശേട്ടൻ എന്നല്ലാതേ മറ്റൊരു പേർ ചേരില്ല എന്നുതന്നേ പറയാം. അച്ഛൻ കണ്ണൻ പണിക്കർ അമ്മ നാണിയുടേയും മകനായി ജനനം .അച്ഛൻ കണ്ണൻ പണീക്കരുടേയും ജേഷ്ഠൻ മോഹനൻ പണിക്കരുടേയും ശിക്ഷണത്തിൽ പതിനേഴാമത്തേ വയസ്സിൽ കെട്ടിയാട്ട രംഗത്തേക്കു കടന്നുവന്നു.ആദ്യമായി കെട്ടിയാടിയ തെയ്യം ഒറ്റക്കോലം.പറശിനികടവ്‌ ക്ഷേത്രത്തിൽ ആദ്യമായി കെട്ടിയാടിയ ഒറ്റക്കോലത്തിനു തന്നേ പറശികടവ്‌ ക്ഷേത്രം അധികാരികൾ കോടല്ലൂർ തമ്പുരാൻ കയ്യാൽ കല്ല്യാശേരി വടേശ്വരം ക്ഷേത്രത്തിൽ നിന്നു പട്ടും വളയും നൽകി പണിക്കർ എന്ന ആചാരപെരു ചൊല്ലിവിളിച്ചു.പിന്നീട്‌ തുടർച്ചയായി പതിനൊന്നുകൊല്ലം പറശിക്കടവിൽ ഒറ്റക്കോലം കഴിച്ചു. പിന്നീടങ്ങോട്ട്‌ രമേശൻ പണിക്കറുടേ തീചാമുണ്ഠി മേലേരി കയറാത്ത ക്ഷേത്രങ്ങൾ ചുരുക്കം.മേലേരി പിണക്കിലുള്ള അസാമാന്യ വേഗതയാണു മറ്റു ഒറ്റക്കോലം കോലധാരികളിൽ നിന്നും അദ്ദേഹത്തേ വ്യത്യസ്തനാക്കുന്നതു.തളിപറമ്പ്‌ വിക്രാനന്തപുരം ക്ഷേത്രം, മാനേങ്കാവ്‌, ആടിക്കുമ്പാറ, കടവത്തൂർ കൂറുളിക്കാവ്‌,ചെങ്ങൽ കുണ്ടത്തിൻ കാവ്‌,ഇരിണാവ്‌ തെക്കേ കളരി, വടക്കേ കളരീ തുടങ്ങീ ക്ഷേത്രങ്ങളിലും തീചാമുണ്ഠിക്കോലം കഴിക്കുകയുണ്ടായി.ഈ ജീവിത കാലയളവിനുള്ളിൽ മുപ്പത്തിയെട്ടു ഒറ്റക്കോലം രമേശൻ പണിക്കർ ആടിതീർത്തു.പൊട്ടൻ ദൈവം, വിഷ്ണുമൂർത്തി, ഭൈരവൻ, പൂക്കുട്ടിശാസ്തൻ,മടയിൽ ചാമുണ്ഠി, രക്തചാമുണ്ഠി തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടി. കോലത്തുനാട്ടിൽ ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ പൊട്ടൻ ദൈവത്തിനു പച്ചപ്പാളയിൽ തീർത്ത മുഖപാള ഉപയോഗിക്കുന്നുള്ളൂ.ചെറുകുന്നു കുന്നുമ്മൽ തറവാട്‌ ക്ഷേത്രത്തിൽ പച്ചപാളയിലെഴുതിയ മുഖമാണു പൊട്ടൻ ദൈവത്തിനുപയോഗിക്കുന്നതു.കുന്നമൽ തറവാട്‌ ക്ഷേത്രത്തിലേ പൊട്ടൻ ദൈവത്തിന്റെ കോലധാരി ശ്രീ ചുണ്ട രമേശൻ പണികരാണു. പതിമൂന്നാം വയസ്സിൽ പറശിനി മടപ്പുരയിൽ കഥകളിക്ക്‌ കേളികൊട്ടിയാണു വാദ്യരംഗത്ത്‌ അരങ്ങേറ്റം കുറിച്ചു.തുടർന്ന് അഞ്ചു വർഷം കഥകളി പദം കൊട്ടി തിമിർക്കുകയായിരുന്നു.ചുണ്ട രമേശൻ പണിക്കരേ ചെണ്ട രമേശൻ പണിക്കരാക്കിയതു ഒരു പക്ഷേ കഥകളി കാലഘട്ടം ആയിരിക്കാം. ആ ഗുണം തന്നെയാണു ഇന്നു ചെണ്ടരമേശേട്ടൻ എന്നു അറിയപ്പെടാനുള്ള കാരണവും. ചെണ്ടയായലും ഇടന്തലയായലും കൊട്ടുന്നതു രമേശൻ പണിക്കരാണെങ്കിൽ കെട്ടിയാട്ടകാരനു മനസറിഞ്ഞു കാലുംകലാശവും വയ്ക്കാം. കോലധാരിയുടേ മനസറിഞ്ഞു കൊട്ടാൻ പ്രാവീണ്യം നേടിയം ചുരുക്കം വാദ്യക്കാരിൽ ഒരാളാണു ഇദ്ദേഹം.കെട്ടിയാട്ട രംഗത്തിനു പുറമേ അണിയല നിർമ്മണത്തിലും ഓല പണികളിലും.തോറ്റം ചെല്ലുന്നതിലും മികവു തെളിയിച്ചിട്ടുണ്ടു.കെട്ടിയാട്ട രംഗത്തു ഇദ്ദേഹത്തിനു താങ്ങായും തണലായും അണിയറസഹായിയായും കെട്ടിയാട്ടക്കാരനുമായി മകൻ മിജുൻ പണിക്കരും രംഗത്തുണ്ടു,ഇനിയും ഒട്ടനവധി ദൈവക്കോലങ്ങൾ ഇദ്ദേഹത്തിന്റെ ചെണ്ടയുടേ ആസുരതാളത്തിനൊത്തു മതിമറന്നാടട്ടേ അതിനദ്ദേഹത്തിനിനിയും ആവതുണ്ടാകട്ടേ എന്ന പ്രാർത്ഥനയോടെ... കടപ്പാട്: ©️sreekriya
Chat Now
Call Now