നിലവിലെ ശ്രദ്ധേയനായ കണ്ടനാർ കേളൻ കോലധാരിയാണ് രഞ്ജിത്ത് പെരുവണ്ണാൻ. മാതമംഗലത്തിനടുത്ത് ചെറുവിച്ചേരി ആണ് ഇദ്ദേഹത്തിന്റെ ജന്മ ദേശം. എ. കെ രവീന്ദ്രന്റെയും കെ. ഉഷയുടെയും മകൻ ഭാര്യ : ആതിര മക്കൾ : അദിൻജിത്ത്, അമർ ജിത്ത് ചെറുപ്രായത്തിൽ തന്നെ ആടിവേടൻ കെട്ടി അരങ്ങേറ്റം പിന്നീട് കൈക്കോളൻ തെയ്യവും കെട്ടിയാടി. തന്റെ പത്തൊൻപതാം വയസ്സിൽ മാട്ടൂൽ പൂമരത്തിൻകീഴിൽ പുതിയ ഭഗവതി ക്ഷേത്രത്തിൽ വീരൻ തെയ്യം കെട്ടിക്കൊണ്ട് തെയ്യം മേഖലയിൽ സജീവമായി. ഇതിനോടകം 130ൽ അധികം കണ്ടനാർ കേളൻ തെയ്യം കെട്ടിയാടിയിട്ടുണ്ട് ഇദ്ദേഹം. ഏറ്റവും കൂടുതൽ കെട്ടിയാടിയതും കണ്ടനാർ കേളൻ തന്നെ. 2009-ൽ കാട്ടാമ്പള്ളി പുതിയവളപ്പിൽ തൊണ്ടച്ചൻ ദേവസ്ഥാനത്ത് വെച്ച് കണ്ടനാർ കേളൻ തെയ്യം കെട്ടിയതിന് പിന്നാലെ ഇദ്ദേഹത്തെ പട്ടും വളയും നൽകി, പെരുവണ്ണാൻ ആയി ആചരിക്കുകയുണ്ടായി. അമ്മയുടെ പിതാവായ പൊടിക്കളം പറമ്പിൽ കണ്ണൻ , കുറുമാച്ചി അച്ചാച്ചൻ എന്ന് വിളിക്കുന്ന രാമ പെരുവണ്ണാൻ, രവി ഇളംതുരുത്തി, ഗിരീശൻ പെരുവണ്ണാൻ, പ്രകാശൻ പെരുവണ്ണാൻ - ഇവർ ഒക്കെയാണ് തെയ്യം മേഖലയിലെ ഇദ്ദേഹത്തിന്റെ ഗുരുസ്ഥാനീയരും മാർഗദർശികളും എല്ലാം.. പുതിയ ഭഗവതി, വീരാളി, ഭദ്രകാളി, കതിവനൂർ വീരൻ, ഗുരുക്കൾ തെയ്യം, വയനാട്ടുകുലവൻ, കുടിവീരൻ, പുലിയൂർ കാളി, പുലികണ്ടൻ, പുലിയൂർ കണ്ണൻ, വിഷ്ണുമൂർത്തി, പെരിയാട്ട് ചാമുണ്ഡി, മുത്തപ്പൻ വെള്ളാട്ടം, കക്കര ഭഗവതി, ധൂളിയാങ്കാവ് ഭഗവതി, നരമ്പിൽ ഭഗവതി, ചീരു, ചാത്തു തുടങ്ങി ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ നാളിതുവരെയായിട്ട് ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇനിയും നിരവധി വർഷങ്ങൾ ഒട്ടനേകം തെയ്യക്കോലങ്ങൾ ഇദ്ദേഹത്തിന് കെട്ടിയാടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്... കടപ്പാട്: രാവണൻ