സച്ചിൻ കാവിൽ പാടി പൊയിൽ കർണ്ണമൂർത്തിയായ ചതുർഭുജൻ കർണ്ണമൂർത്തിയുടെയും കുറ്റിക്കോൽ രാമൻ വൈദ്യരുടെ മകളായ സാവിത്രിയുടെയും മകനായി ജനിച്ചു. ചെറുപ്രായത്തിൽ കർക്കിടക തെയ്യംകെട്ടി തെയ്യലോകത്തേക്ക് കടന്നുവന്നു. തുടർന്ന് പാടി പുള്ളികരിങ്കാളി ഭഗവതി ക്ഷേത്രത്തിൽ പുലികണ്ടൻ തെയ്യം കെട്ടി. തെയ്യലോകത്തു സജീവമായി. പുലിദൈവങ്ങളും, ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടിന് കാർന്നോൻ, കോരച്ഛൻ, കണ്ടനാർ കേളൻ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടിയിട്ടുണ്ട്. ബാര പാറമ്മൽ തറവാട്ടിൽ ആദ്യമായി കാർന്നോൻ തെയ്യം കെട്ടി.2019 ൽ ഉദുമ പള്ളം പുതിയ പുര തറവാട്ടിൽ കോരച്ഛൻ തെയ്യംകെട്ടി. 2023 ൽ കുറ്റിക്കോൽ ചേലിട്ടു കാരൻ തറവാട്ടിൽ ആദ്യമായി കണ്ടനാർ കേളൻ തെയ്യംകെട്ടി. തുടർന്ന് അതെ വർഷം ബങ്ങാട് ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ടു മഹോത്സവത്തിലും കണ്ടനാർ കേളന്റെ കോലം ധരിക്കാൻ ഭാഗ്യം ഉണ്ടായി.2024 ൽ ഉദുമ കണ്ണികുളങ്ങര തറവാട്ടിൽ കണ്ടനാർകേളൻ തെയ്യംകെട്ടി. 2026 ൽ പുല്ലൂർ താളി കുണ്ടിൽ നടക്കുന്ന ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ടു മഹോത്സവത്തിലും ശ്രീ കണ്ടനാർ കേളൻ തെയ്യത്തിന്റെ കോലം ധരിക്കുവാൻ കാലത്തിന്റെ നിയോഗം പോലെ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. അച്ഛനും, സുകുമാരൻ കർണ്ണമൂർത്തി,അശോകൻ മണക്കാടൻ, മാമൻമാരായ കൃഷ്ണൻ, ജയൻ, മുരളി എന്നിവരാണ് ഗുരുകന്മാർ. പാടി പുലിഭൂതസ്ഥാനം,കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രം, പെരിയ പുലിഭൂതസ്ഥാനം തുടങ്ങി എല്ലാ ഐവർ ഭഗവതി ക്ഷേത്രങ്ങളിലും തെയ്യം കെട്ടാറുണ്ട്.പുതിയ ഭഗവതി,പടാക്കുളങ്ങര ഭഗവതി, കൊടവലതു ഭഗവതി, വീരർകാളി, വീരപുത്രൻ, മലാമലചാമുണ്ഡി,രക്തജാതൻ, പടവീരൻ, മാഞ്ഞാളമ്മ.കാലിചാൻ തെയ്യം. എന്നി തെയ്യങ്ങൾ കെട്ടിയിട്ടുണ്ട്.. ഇദ്ദേഹത്തിന്റെ അമ്മാവൻമാരാണ് കൃഷ്‌ണൻമാഷ്, മുരളികുറ്റിക്കോൽ, ജയൻ കുറ്റിക്കോൽ എന്നിവർ. കാസർഗോഡ് എരിയകോട്ട ക്ഷേത്രത്തിനു സമീപത്താണ് താമസം. സഹോദരൻ വിഷ്ണു കാവിലും തെയ്യം കലാകാരനാണ്. ഇനിയും ഒരുപാട് തെയ്യകോലവുമായി അരങ്ങിൽ എത്താൻ ഭാഗ്യമുണ്ടാവട്ടെ......Kadappad: ശ്രീ വയനാട്ടുകുലവൻ വാട്സ്ആപ്പ് ഗ്രൂപ്പ് / ഫേസ്ബുക്ക് പേജ് 9846689926