Sajeev Kuruvatt Peruvannan
                                 
                                
                                
                                
                                
                                    
                                        
                                        -   
					                   കുഞ്ഞിമംഗലം ദേശം ജന്മാവകാശം. പിതാവിൻറ്റെ തെയ്യപ്പാത പിൻതുടർന്ന് തെയ്യക്കാഴ്ചകൾക്ക് ഭാവപകർച്ച ചെറുപ്പം മുതൽക് തന്നെ തൻമെയ്യ് നൽകി തുടങ്ങി. വേടൻ കെട്ടി തെയ്യത്തിലേക്കി ചുവട് വച്ച്, 16 വയസ്സിൽ കുഞ്ഞിമംഗലം തെരുവിൽ പട വീരൻ കെട്ടി ചുവടുറപ്പിച്ചു. 17 ൽ ഒര് പ്രധാന തെയ്യമായ ബാലി കഴlച്ചു തൻറ്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. 2010 ൽ വലിയ മുടി തെയ്യമായ വല്ലാർകുളങ്ങര ഭഗവതി കെട്ടാൻ വേണ്ടി ആചാരപ്പെട്ടു. വേട്ടക്കൊരുമകൻ, കണ്ടനാർ കേളൻ, കക്കര ഭഗവതി, പുലിയൂർ കാളി, കേളൻ കുളങ്ങര ഭഗവതി, തായ് പരദേവത, ഗുരുക്കൾ, ഊർപ്പഴശ്ശി’, നാഗകന്നി, പുലിയൂർ കണ്ണൻ, അംഗ കുളങ്ങര ഭഗവതി, തോട്ടിൻകര ഭഗവതി, കടാങ്കോട്ട് മാക്കം ഭഗവതിയമ്മ എന്നിങ്ങനെയുള്ള പ്രധാന തെയ്യക്കോലങ്ങൾ കെട്ടുന്നു. ഇക്കാലമത്രയും അനുഷ്ടാനത്തിൽ ഊന്നി മാത്രം തെയ്യക്കോലങ്ങൾ ഭക്തരുടെ മുന്നിൽ പകർന്നാടി. Courtesy : Vadakkante Theyyangal