 
                                
                             
                            
                            
                            
                                
                                
                                    
Santhosh Peruvannan
                                 
                                
                                
                                
                                
                                    
                                        
                                        -   
					                   പ്രശസ്ത തെയ്യം കോലധാരി ആയിരുന്ന ചിണ്ട പെരുവണ്ണാന്റെയും യശോദ അമ്മയുടെയും മകനായി ജനനം. സഹോദരങ്ങൾ : രാജേഷ്, സുമ ഭാര്യ : രജനി മക്കൾ : ശിവഗംഗ, ശിവദേവ് സജീവ തെയ്യം കോലധാരിമാരിൽ സുപരിചിതൻ ആയ ഇദ്ദേഹം തന്റെ ആറാം വയസ്സിൽ ആടിവേടൻ കെട്ടിക്കൊണ്ട് തന്റെ തെയ്യസപര്യ ആരംഭിച്ചു. തന്റെ പതിമൂന്നാം വയസ്സിൽ കൂരാങ്കുന്ന് ഭഗവതി ക്ഷേത്രത്തിലും കീഴറ കൂലോം ഭഗവതി ക്ഷേത്രത്തിലും ശ്രീ മാഞ്ഞാളമ്മ ഭഗവതി കോലം ധരിച്ച ഇദ്ദേഹം അതേ വർഷം കണ്ണപുരം കാരങ്കാവിൽ ധർമ ദൈവവും കെട്ടിയാടി. പഴങ്ങോട് ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തുടർച്ചയായി 3 വർഷം പുതിയ ഭഗവതി കെട്ടിയാടിയ ഇദ്ദേഹത്തെ തന്റെ പതിനാറാം വയസ്സിൽ ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വെച്ച് പട്ടും വളയും നൽകി ആചരിച്ചു. സി. പി രാമപെരുവണ്ണാൻ, സി. പി പ്രഭാകരൻ പെരുവണ്ണാൻ, മഴൂർ കുഞ്ഞിരാമ പെരുവണ്ണാൻ, കീഴറ കണ്ണൻ പെരുവണ്ണാൻ, ഇരിണാവ് ബാലകൃഷ്ണൻ പെരുവണ്ണാൻ എന്നിവർ ആണ് തെയ്യം മേഖലയിലെ ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാർ. ധൂളിയാങ്കാവ് ഭഗവതി, കക്കര ഭഗവതി, ഇളം കോലം, തായ്പരദേവത, വയനാട്ടു കുലവൻ, കണ്ടനാർ കേളൻ, കുടിവീരൻ, ബപ്പിരിയൻ, ഒളിമകൾ, കരുമകൾ, പുലി കണ്ടൻ, പുലിയൂർ കണ്ണൻ, പുലിയൂർ കാളി, വടക്കത്തി ഭഗവതി, കാരൻ ദൈവം ( കാരങ്കാവ് ), നാഗകന്നി, ചുഴലി ഭഗവതി, തോട്ടുങ്കര ഭഗവതി, ചന്ദ്രനെല്ലൂർ ഭഗവതി, വെളുത്ത ഭൂതം, ചുവന്ന ഭൂതം, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, തെക്കൻ കരിയാത്തൻ, കന്നിക്കൊരുമകൻ, രുദ്രകണ്ടി ഭഗവതി, ആര്യപൂങ്കന്നി, വല്ലാർകുളങ്ങര ഭഗവതി, കരിവേടൻ, മുത്തപ്പൻ വെള്ളാട്ടം, പാലപ്രത്ത് മൂത്തഭഗവതി, വീരർ കാളി, പുന്നച്ചേരി അമ്മ, പാടേരി അമ്മ, ബ്രഹ്മൻ, ആൾക്കാ ദൈവത്താർ തുടങ്ങി ഒട്ടനവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഈ അനുഗ്രഹീകൃത കനലാടിക്ക് സാധിച്ചു. ഇനിയും നിരവധി വർഷങ്ങൾ ഒട്ടനേകം തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് Skip to content  Home About Theyyam Kavu Theyyam Calendar Gallery Blogs Quiz Contact Koladhari Abhinand Peruvannan Amalchand Panikkar  Aneesh Kumar Muyyippoth Aneesh Peruvannan, Vengara Ashokan Peruvannan Chooliyad Babu Karnnamoorthi Babu Peruvannan Balakrishnan Karnamoorthi Chengal Kunhiraman Gangadharan Kolathur Haridasan Panikkar Keezhara Rama Peruvannan Kunhirama Peruvannan Mazhur Lakshmanan Peruvannan Lineesh Thaliyil Peruvannan Mineesh Peruvannan Muthukuda Lakshmanan Pallikkara Prasad Karnnamoorthi Panniyoor Sura Peruvannan Sajeev Kuruvatt Peruvannan Pradeep Manakkadan Rameshan Panikkar Santhosh Peruvannan Satheesh Peruvannan Suresh Babu Anjoottan Vinu Peruvannan Payyannur Vinu Peruvannan Kandonthar Annur Madhu Panikkar Ashokan Manakkadan Babu Peruvannan Kuyiloor Balakrishnan Peruvannan Dineshan Peruvannan Haridasan Cherukunnu Kanichamil Narayanan Krishnan Panikkar Kunhiraman Kutturan Paravoor Libin Peruvannan Thaliyil Manoj Munnoottan Mohanan Peruvannan Neeraj Panikkar P.S. SREYAS Ponnu Panikkar Premarajan Peruvannan Ranjith Peruvannan Santhosh Peruvannan Poyyil Chathurbhujan Karnamoorthi Shaji Perumalayan Pattuvam Shyju Panikkar Morazha Sreejith Peruvannan Vigesh Peruvannan Krishnan Velichappad Penayal Athiyadam Kanna Peruvannan Bibeesh Padiyoor Peruvannan Gangadharan Eramangalan Haridasan Mangadan Karivellur Ramakrishnan Krishnan Peruvannan Kolacheri L.T. Murali Panikkar Morazha Libith Peruvannan Naduvil Mattankeel Kannan Peruvannan Muralidharan Panikkar Nigesh Peruvannan Irinavu Padmasree Narayanan Prabhakaran Peruvannan Rajeevan Peruvannan Sajeev Kuruvatt Sasidharan Peruvannan Paravur Sharath Peruvannan Chengalayi Sumesh Peruvannan Thaliyil Sureshan Manakkadan Thaliyil Prasoon Peruvannan Shiju Peruvannan