Sasidharan Peruvannan Paravur

Sasidharan Peruvannan Paravur

  • പ്രസിദ്ധതെയ്യം കോലധാരി കുഞ്ഞിരാമൻ കുറ്റൂരാന്റെയും രോഹിണിയുടെയും അഞ്ചുമക്കളിൽ മൂത്ത ആളാണ് ശശിധരൻ പെരുവണ്ണാൻ പറവൂർ. ഗുരുവും മാർഗ്ഗദർശിയും പിതാവ് തന്നെയാണ്. പ്രഗത്ഭ തെയ്യം കോലധാരി സതീഷ് പെരുവണ്ണാൻ പറവൂർ ഇദ്ദേഹത്തിന്റെ സഹോദരനാണ്. ചെറുപ്രായത്തിൽ ആടിവേടൻ കെട്ടിയാണ് തെയ്യത്തിലേക്ക് കടന്നു വന്നത്. 13ആം വയസ്സിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടി. തുടർന്ന് പഠനത്തോടൊപ്പം പിതാവോടോത്ത് തെയ്യത്തിനു പോകാനും തുടങ്ങി. ഇന്ന് കെട്ടിയാടുന്ന മിക്ക തെയ്യങ്ങളും കെട്ടിയാടാൻ ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മുത്തപ്പൻ, തിരുവപ്പന, കണ്ടനാർ കേളൻ, വയനാട്ടുകുലവൻ, തെക്കൻ കരിയാത്തൻ, കതിവനൂർ വീരൻ, പുതിയ ഭഗവതി, വീരൻ, പുലിയൂർ കാളി, നെടുബാലിയൻ ദൈവം, ദൈവത്താർ ഈശ്വരൻ, ബാലി - സുഗ്രീവൻ, വേട്ടക്കൊരു മകൻ, കക്കര ഭഗവതി, ചെക്കിച്ചേരി ഭഗവതി, പുലിക്കണ്ടൻ, ചാത്തു, ചീരു, നാഗകന്യ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്. 58 ഓളം കണ്ടനാർ കേളൻ തെയ്യം കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 4/4/2007 - ൽ കണ്ണൂർ കനകത്തൂർ ശ്രീ കുറുമ്പ ക്ഷേത്രം വക ചിറക്കൽ കോവിലകത്തിൽ നിന്ന് പട്ടും വളയും പെരുവണ്ണാൻ സ്ഥാനപ്പേരും നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. തുടർന്ന് ഇങ്ങോട്ട് ഈ കഴിഞ്ഞ കളിയാട്ടം വരെ ദൈവത്താർ തിരുമുടി വെക്കുവാൻ ഉള്ള ഭാഗ്യം ഇദ്ദേഹത്തിന് സിദ്ധിച്ചു. അണിയല നിർമ്മാണത്തിലും മുഖത്തെഴുത്തിലും ഉള്ള കഴിവ് എടുത്തുപറയേണ്ട കാര്യമാണ്. യുവ തെയ്യം കോലധാരികളിൽ ശ്രദ്ധേയരായ ആദർശ് പറവൂർ, ആകാശ് പറവൂർ എന്നിവർ മക്കളാണ്. ഇനിയും ഒട്ടനേകം വർഷങ്ങൾ ആയുരാരോഗ്യത്തോടെ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ... കടപ്പാട്:: ©️𝐫𝐚𝐚𝐯𝐚𝐧𝐚𝐧
Chat Now
Call Now