Shaji Perumalayan Pattuvam
                                 
                                
                                
                                
                                
                                    
                                        
                                        -   
					                   കോലത്തു നാട്ടിലെ അതി വിശിഷ്ടമായ ആചാരസ്ഥാനങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പട്ടുവം പെരുമലയൻ. പട്ടുവം വടക്കേകാവിൽ പഞ്ചുരുളിയമ്മയുടെ കോലം ധരിക്കാനുള്ള അവകാശം ശ്രീ പട്ടുവം പെരുമലയനാണ്… പട്ടുവം സ്വദേശി ശ്രീ ഷാജിയാണ് ഇന്ന് പട്ടുവം പെരുമലയൻ. 19)o വയസ്സിലാണ് ഇദ്ദേഹം പെരുമലയനായി ആചാരപ്പെടുന്നത്. പ്രശ്ന ചിന്തയിലുടെയാണ് ദേവിഹിതം മനസ്സിലാക്കിയാണ് ഇദ്ദേഹത്തെ പെരുമലയനായി ആചാരപ്പെടുത്തുന്നത്. തന്റെ 14)o വയസ്സിൽ പട്ടുവം വടക്കേ കാവിൽ ഒറ്റക്കോലം കഴിച്ചാണ് തെയ്യം കെട്ടിലേക്ക് ഇദ്ദേഹം കാലെടുത്ത് വയ്കുന്നത്. തുടർന്നു വടക്കേ കാവിൽ തന്നെ എട്ടു ഒറ്റക്കോലം കഴിച്ചു അഗ്നി പ്രവേശം നടത്തിയിട്ടുണ്ട്… തുടർന്ന് 2000 ത്തിൽ പണിക്കർ ആയി ആചാരപ്പെടാനിരിക്കെയാണ് ഇദ്ദേഹത്തെ തേടി ദൈവഹിതം എത്തുന്നത്. തുടർന്ന് ചിറക്കൽ കോലോത്ത് നിന്നും ചിറക്കൽ തമ്പുരാൻ വെള്ളിപ്പിടിക്കത്തിയും വെള്ളിമാലയും വെള്ളി കെട്ടിയ ചൂരലും നല്കി ആചാരപ്പെടുത്തി. Courtesy : Vadakkante Theyyangal