Sharath Peruvannan Chengalayi

Sharath Peruvannan Chengalayi

  • കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരത്തിന് അടുത്ത് ചെങ്ങളായി ആണ് ഇദ്ദേഹത്തിന്റെ ജന്മദേശം. ചെങ്ങളായി ഗംഗൻ പെരുവണ്ണാന്റെയും ഉഷയുടെയും മകനായ ഇദ്ദേഹം നിലവിലെ ശ്രദ്ധേയനായ തെയ്യം കോലധാരി ആണ്. ഭാര്യ : സ്നേഹ മകൻ : അലൻകൃത് ഒട്ടുമിക്ക കോലധാരികളെയും പോലെ ചെറിയ പ്രായത്തിൽ തന്നെ ആടിവേടൻ കെട്ടി തുടങ്ങിയ ഇദ്ദേഹം തന്റെ പന്ത്രണ്ടാം വയസ്സിൽ പാടാർക്കുളങ്ങര വീരൻ തെയ്യം കെട്ടിയാടി ഈ മേഖലയിൽ സജീവമായി. അച്ഛനും, വല്യച്ഛൻ ആയ ചെങ്ങളായി നാരായണ പെരുവണ്ണാനും പെരിന്തലേരി ടി. പി കണ്ണപ്പെരുവണ്ണാനും ആണ് തെയ്യസപര്യയിൽ ഇദ്ദേഹത്തിന്റെ മാർഗദർശികൾ, കയരളം ഒതേന പെരുവണ്ണാന്റെ ശിഷ്യണത്തിൽ ആണ് ഇദ്ദേഹം വളർന്നു വന്നത്. തന്റെ പതിനെട്ടാം വയസ്സിൽ മയ്യിൽ ഇരുവാപ്പുഴ നമ്പ്രം പുതിയ ഭഗവതി വയൽ തിറയിൽ, പുതിയ ഭഗവതി കോലം കെട്ടിയാടിയ ഇദ്ദേഹത്തെ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര കൊട്ടുംപുറത്ത് വെച്ച് പട്ടും വളയും നൽകി പെരുവണ്ണാൻ സ്ഥാനം നൽകി ആചാരപ്പെടുത്തി. പുതിയ ഭഗവതിക്ക് പുറമെ വീരൻ, വീരാളി, നരമ്പിൽ ഭഗവതി, തെക്കൻ കരിയാത്തൻ, തോട്ടുംകര ഭഗവതി, മാണിക്യപോതി, കരുകുണ്ടപ്പൻ തെയ്യം, കണ്ടനാർ കേളൻ, ചീരു, ചാത്തു, കുടിവീരൻ, ഇളംകോലം, തായ്പരദേവത, നെടുബാലിയൻ ദൈവം, ഇളംകരുമകൻ, പൊയ്യിൽ ഭഗവതി, ആലോട്ട് ഭഗവതി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, പുലിയൂർ കണ്ണൻ, പുലിയൂർ കാളി, അർദ്ധ ചാമുണ്ഡി, കണ്ണങ്ങാട്ട് ഭഗവതി, ചന്ദ്രനെല്ലൂർ ഭഗവതി, ഭദ്രകാളി, നാഗകന്നി, മുത്തപ്പൻ വെള്ളാട്ടം, ശ്രീഭൂതം, പൊന്മകൻ, മഞ്ജുനാഥൻ, പുതിയിടത്ത് ഭഗവതി, ഗുരുക്കൾ തെയ്യം എന്നിങ്ങനെ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിന് ഭാഗ്യം ഉണ്ടായി. 2019-ൽ കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ് പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. തെയ്യാട്ടത്തിന് പുറമെ മുഖത്തെഴുത്തിലും അണിയല നിർമാണങ്ങളിലും തോറ്റം ചൊല്ലുന്നതിലും ഉള്ള ഇദ്ദേഹത്തിന്റെ മികവ് എടുത്ത് പറയേണ്ടതാണ്. ഇനിയും നിരവധി വർഷങ്ങൾ ഒട്ടനേകം തെയ്യക്കോലങ്ങൾ കെട്ടിയാടുവാൻ ഇദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.. കടപ്പാട്: രാവണൻ
Chat Now
Call Now