ഷിജു കൂടാനം പെരിയ പെരിയ കൂടാനം അമ്പു ന്റെയും ശാന്തമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. അച്ഛന്റെയും, രാ വണിശ്വാരം കൃഷ്ണൻ പെരുവണ്ണാന്റെയും,ചിണ്ടൻ കർണമൂർത്തിയുടെയും. സുകുമാരൻ കർണ മൂർത്തിയുടെയും കീഴിൽ തെയ്യങ്ങളുടെ ബാല പാഠങ്ങൾ അഭ്യസിച്ചു. ആടി വേടൻ തെയ്യംകെട്ടി തെയ്യലോകത്തേക്ക് കാലെടുത്തുവച്ചു.. കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ പിലായി തെയ്യവും, വെളിച്ചപ്പാടൻ തെയ്യവും കെട്ടി തെയ്യലോകത്ത് സജീവമായി.കിഴക്കുംകര മുതൽ വടക്കോട്ടുള്ള എല്ലാ ഐവർ ദേവസ്ഥാനങ്ങളിലും പുലിദൈവങ്ങളെ കെട്ടാൻ ഭാഗ്യമുണ്ടായി. കല്ലോട്ട് പെരുംകളിയാട്ടത്തിനു മുളവന്നൂർ ഭഗവതിയെ കെട്ടാനും ഭാഗ്യം ലഭിച്ചു. ആദ്യമായി കാർന്നോൻ തെയ്യംകെട്ടിയത് അരവത്ത് മീത്തൽ വീട് തറവാട്ടിലാണ്. ആദ്യമായി കോരച്ചൻ തെയ്യം പെരിയ ചാണവളപ്പ് തറവാട്ടിൽ കെട്ടിയാടിയ ഇദ്ദേഹത്തിന് കൊളത്തൂർ വരിക്കുളം തറവാട്ടിൽ ആദ്യമായി കണ്ടനാർ കേളൻ തെയ്യംകെട്ടാൻ ഭാഗ്യമുണ്ടായി.... പുല്ലൂർണ്ണൻ പുലിക്കണ്ടൻ പുലിച്ചേകവൻ പുല്ലൂരാളി പുള്ളിക്കരിങ്കാളി,കാളപുലിയൻ, കരിന്തിരി നായർ, കാലിച്ചാൻ തെയ്യം, മുത്തപ്പൻ തെയ്യം കന്നിക്കൊരു മകൻ പുള്ളിപ്പൂവൻ, ചുളിയാർ ഭഗവതി,ആര്യക്കര ഭഗവതി, വിഷ്ണുമൂർത്തി തുടങ്ങിയ നിരവധി തെയ്യങ്ങളും കെട്ടിയാടാൻ ഭാഗ്യം ലഭിച്ചു... കനലാടി എന്നത് ജീവിത നിയോഗമായി കൊണ്ട് നടക്കുന്ന വ്യക്തി , .നിലവിൽ 2025 ൽ തെയ്യംകെട്ടുമഹോത്സവങ്ങളിൽ അഡൂർ കടുമന താനത്തിങ്കാലിലും ,സുള്ള്യാ അറമ്പൂർ ദേവസ്ഥാനത്തും ,പാലക്കുന്ന് പനയാൽ കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാനം എന്നിവിടങ്ങളിൽ കണ്ടനാർ കേളൻ തെയ്യത്തിന്റെ കോലം ധരിച്ചത് ദൈവ നിയോഗം പോലെ ഷിജു തന്നെയാണ്. 35-ൽ അധികം ദേവസ്ഥാനത്ത് കണ്ടനാർകേളൻ തെയ്യം കെട്ടാൻ ഇദ്ദേഹത്തിനു ഭാഗ്യം ലഭിച്ചിട്ടുണ്ട്. കണ്ടനാർ കേളൻ തെയ്യം കെട്ടുന്നതിൽ പ്രത്യേക മികവാണ് ഇദ്ദേഹത്തിന്. .വയനാട്ടുകുലവൻ ദേവസ്ഥാനങ്ങളിൽ പ്രധാനമായ കോട്ടച്ചേരി പട്ടരെ കന്നിരാശി ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്തു നടന്ന തെയ്യംകെട്ടിൽ കണ്ടനാർ കേളൻ തെയ്യത്തിന്റെ കോലം ധരിക്കാനും ഭാഗ്യ മുണ്ടായി. അച്ഛൻ അമ്പു തെയ്യത്തിന്റെ തോറ്റം പാട്ടുകളിൽ മികവ് തെളിയിച്ച ആളാണ്, ഇളയപ്പൻ ബാലൻ കൂടാനവും തെയ്യം രംഗത്ത് സജീവമാണ്. ഇനി വരുന്ന കളിയാട്ടങ്ങളിലും,തെയ്യംകെട്ടുകളിലും ഗുരുക്കൻ മാരുടെ അനുഗ്രഹാശിസ്സുകളോടെ ഇനിയുമേറെ തെയ്യകോലങ്ങൾ കെട്ടിയാടാൻ ഇദ്ദേഹത്തിനു ഭാഗ്യമുണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ.....ശ്രീ വയനാട്ടുകുലവൻ വാട്സ്ആപ്പ് ഗ്രൂപ്പ് / ഫേസ്ബുക്ക് പേജ് 9846689926