Shiju Peruvannan

Shiju Peruvannan

  • തെയ്യത്തെ നെഞ്ചിലേറ്റി, തെയ്യമെന്ന ദൈവീക അനുഷ്ടാനത്തെ, കൃത്യമായ അനുഷ്ടാനത്തിലും കർമ്മത്തിലും ആത്മസമർപ്പണം കൊണ്ട് നിറവേറ്റുന്ന യുവപ്രതിഭ. കണ്ണൂർ ജില്ലയിൽ ഇരിട്ടിക്ക് അടുത്ത് ആറളം ആണ് ജന്മദേശം (നിലവിൽ വീർപ്പാട് ആണ് താമസം) തന്റെ ചെറുപ്പക്കാലത്തു തെയ്യം കാഴ്ചക്കാരൻ നിലയിൽ കാവുകളിൽ സ്ഥിരസാന്നിധ്യമായിരുന്നു എങ്കിലും തെയ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇദ്ദേഹം പിന്നീട് ഒരു നിമിത്തമെന്നോ നിയോഗം എന്നോ പറയും പോലെയായിരുന്നു ഈ രംഗത്തേക്കുള്ള കടന്നവരവ്. കുടക് ദേശത്ത് ഇദ്ദേഹത്തിന്റെ മുൻതലമുറയിൽപെട്ടവർ പാരമ്പര്യമായി തെയ്യം കെട്ടിയാടുന്ന തറവാട് ക്ഷേത്രങ്ങൾ ഉണ്ട് ആ ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് അമ്മാവൻ ഗംഗാധരൻ പെരുവണ്ണാന്റെ കൂടെ സഹായിയായി കുടകിലേക് പോവുകയും അവിടെവച്ച് തെയ്യത്തിന്റെ ചടങ്ങുകളും മറ്റു കാര്യങ്ങളിലും ശ്രദ്ധയാകർഷിച്ചാണ് ഒരു തെയ്യം കോലധാരി ആകണമെന്ന മോഹം മനസ്സിലുണ്ടാകുന്നത്. പിന്നീട് അമ്മാവനായ ഗംഗധരൻ പെരുവണ്ണാന്റെ കീഴിൽ തെയ്യപഠനം ആരംഭിക്കുകയും ചെയ്തു. മുപ്പത്തയിവർ പരദേവതമാരിൽ പൂതാടി എന്ന തെയ്യക്കോലം ധരിച് തന്റെ പതിനെട്ടാം വയസ്സിൽ കുടകരുടെ മണ്ണിലാണ് അരങ്ങേറ്റം കുറിക്കുന്നത് . തൊട്ടടുത്ത വർഷം വിളമന കരിവന്നൂർ പുതിയ ഭഗവതി ക്ഷേത്രത്തിൽ വീരർക്കാളി ഭഗവതിയെ കെട്ടിയാടി ചുവടുറപ്പിച് ഈ രംഗത്ത് സജീവമായി. അമ്മാവനായ മാടത്തിൽ ഗംഗാധരപെരുവണ്ണാൻ ആണ് ആദ്യ ഗുരുനാഥൻ എങ്കിലും പിന്നീട് അദ്ദേഹം പെരുമണ്ണ് അനീഷ് പെരുവണ്ണാന്റെ ശിക്ഷണത്തിൽ കൂടി അണിയറ കാര്യങ്ങളും മറ്റും ഹൃദ്യസ്തമാക്കി ഒട്ടനവധി കളിയാട്ടകാവുകളിൽ ദേവി ദേവന്മാരുടെ തിരുമുടി അണിഞ്ഞിട്ടുണ്ട്. വീർപ്പാട് ശ്രീ മന്ദത് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ വെള്ളാട്ടം കെട്ടിയാണ് പട്ടും ആചാരവളയും സ്വീകരിച് തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ പെരുവണ്ണാനായി ആചാരപെടുന്നത്. വീരൻ, ഭദ്രകാളി, പുഴയിൽ ഭഗവതി,നീലക്കരിങ്കാളി, രുധിരപാലൻ,പെരുമ്പേശൻ, മലക്കാരി,അസുര കാളി, രുദിരകാളി, പുള്ളികരിങ്കാളി, മുത്തപ്പൻ തിരുവപ്പന, കണ്ണങ്ങാട്ടു ഭഗവതി എന്നിങ്ങനെ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിട്ടുണ്ട്. ഉത്തരകേരളത്തിൽ ആചാരവൈവിധ്യം കൊണ്ടും ഐതീഹ്യപെരുമ കൊണ്ടും പ്രശസ്തിയാർന്ന ശ്രീ മുണ്ടയാംപറമ്പ് തറക്ക്മീത്തൽ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികനാണ് ഇന്ന് ഷിജു പെരുവണ്ണാൻ. 2022 മാർച്ച്‌ മാസത്തിലാണ് ഇദ്ദേഹത്തെ ക്ഷേത്രസ്ഥാനികനായി ആചാരപ്പെടുത്തുന്നത്.. അര്‍പ്പണബോധത്തോടും അനുഷ്ഠാനത്തോടും കൂടി കോലം കെട്ടി ഭക്തമനസ്സുകളിലേക്ക് പകർന്നാടി കാവുകളിലെ നിറദീപമായ് മാറാൻ ഇദ്ധേഹത്തിനിനിയും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ... Source : Rahul Mattannur - Theyyam Thirayattam
Chat Now
Call Now