Shyju Panikkar Morazha
-
എൽ. ടി കുഞ്ഞിരാമന്റെയും ശാന്തയുടെയും 4 മക്കളിൽ രണ്ടാമത് ആയിട്ട് ജനിച്ച ഇദ്ദേഹം മോറാഴ - കൂളിച്ചാൽ സ്വദേശി ആണ്. തെയ്യം കെട്ടിയാടുന്നതിലും അണിയലനിർമാണങ്ങളിലും തോറ്റം ചൊല്ലുന്നതിലും വാദ്യമേളത്തിലും ഉള്ള ഇദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസ അർഹിക്കുന്നതാണ്. പെരുമാറ്റത്തിൽ ആയാലും സംസാരത്തിൽ ആയാലും ഏവരുടെയും ബഹുമാനത്തിന് അർഹമായ വ്യക്തിത്വം. മോറാഴ പെരുമലയൻ ആയിരുന്ന ശ്രീ രാമൻ പെരുമലയന്റെ മകന്റെ മകനായ ഇദ്ദേഹം തന്റെ അഞ്ചാം വയസ്സിൽ വേടൻ തെയ്യം കെട്ടിയാണ് തെയ്യാട്ട മേഖലയിലേക്ക് കടന്നു വരുന്നത്. വല്യച്ഛൻ ആയ ശ്രീ ബാലൻ പണിക്കറുടെയും കീഴറ കണ്ണൻ പണിക്കറുടെയും ജയരാമകൃഷ്ണൻ പണിക്കറുടെയും ശിക്ഷണത്തിൽ വളർന്ന ഇദ്ദേഹം, തന്റെ പതിനഞ്ചാം വയസ്സിൽ എടപ്പാറ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വെച്ച് കരുവാൾ ഭഗവതി കെട്ടി ആയിരുന്നു തുടക്കം. ചുരുങ്ങിയ കാലയളവിൽ തന്നെ ഗുളികൻ, രക്ത ചാമുണ്ഡി, ഭൈരവൻ, ഉച്ചിട്ട, പൂക്കുട്ടി ശാസ്തൻ, തീചാമുണ്ഡി തുടങ്ങി, തന്റെ സമുദായത്തിൽ ഉള്ള മിക്ക തെയ്യക്കോലങ്ങളും കെട്ടിയാടാൻ ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. ഇരിണാവ് തെക്കേകളരിയിൽ തീചാമുണ്ഡി കെട്ടിയാടിയ പിറ്റേ വർഷം തന്നെ പാലക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിൽ വിഷ്ണുമൂർത്തി കെട്ടിയ ഇദ്ദേഹത്തിനെ പട്ടും വളയും നൽകി ആചാരപ്പെടുത്തുകയുണ്ടായി. ഇദ്ദേഹം കെട്ടിയാടുന്ന പൊട്ടൻ ദൈവം ഭക്തരുടെ മനസ്സിൽ മാഞ്ഞുപോവാതെ നിൽക്കുന്ന ഒരു അനുഭവമാണ്. സഹോദരങ്ങളായ ബൈജുവും ശങ്കറും വാദ്യത്തിലും തെയ്യാട്ടത്തിലും ജ്യേഷ്ഠന്റെ വഴിയിൽ തന്നെയാണ്. ഭാര്യ : വർഷ രണ്ട് പെണ്മക്കൾ : വൈഗ ലക്ഷ്മി, ഐഷിക ഇനിയും അനേകം വർഷങ്ങൾ ഇദ്ദേഹത്തിന് ഒട്ടനവധി തെയ്യങ്ങൾ കെട്ടിയാടുവാൻ ഉള്ള ആരോഗ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.. കടപ്പാട്: ©️𝐫𝐚𝐚𝐯𝐚𝐧𝐚𝐧