Sukumaran Pallanchi (Sukumaran Periya Karnamoorthi)

Sukumaran Pallanchi (Sukumaran Periya Karnamoorthi)

  • സുകുമാരൻ പള്ളഞ്ചി സുകുമാരൻ പെരിയ കർണമൂർത്തി എന്ന പേരിലും അറിയപ്പെടുന്നു. പള്ളഞ്ചി അമ്പു വൈദ്യരുടെയും കൊറപ്പാളുഅമ്മയുടെയും മകനായി കുറ്റിക്കോലിൽ ജനിച്ചു. അമ്മാവനും എഴുത്തച്ഛൻ കുർമ്മൽ പുരസ്‌കാര ജേതാവും ആയ കുറ്റിക്കോൽ ചിണ്ടൻ പെരിയ കർണ്ണമൂർത്തിയുടെ വിയോഗത്തിൽ ആണ് സുകുമാരൻ പെരിയ കർണ്ണമൂർത്തിയായി ആചാരം കൊണ്ടത്.കണ്ണൂർ ചിറയ്ക്കൽ കോവിലകത്ത് നിന്ന് ചിറയ്ക്കൽ തമ്പുരാന്റെ കൈയിൽ നിന്ന് കർണമൂർത്തിയായി ആചാരം കൊണ്ടു. ബന്തടുക്ക ഹൈ സ്കൂൾ കുറ്റിക്കോൽ യൂ. പി സ്കൂൾ കാസറഗോഡ് ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിൽ പഠനം, 9 വയസ്സിൽ അടിവേടൻ കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൽ വെളിച്ചപ്പാടൻ തെയ്യം കെട്ടി തുടങ്ങി.വർഷങ്ങളായി കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതിക്ഷേത്രത്തിൽ തമ്പുരാട്ടി ഭഗവതിയുടെ തിരുമുടി അണിയുന്നത് ഇദ്ദേഹമാണ്.കല്യോട്ട് പെരുംകളിയാട്ടത്തിൽ കല്യോട്ട് അമ്മയുടെ തിരുമുടി അണിയാനും ഭാഗ്യം ലഭിച്ചു. ബേഡകം മിത്തൽ വീട് തറവാട്ടിൽ 32വയസ്സിൽ വയനാട്ടുകുലവൻ ദൈവത്തിന്റ കോലം ധരിക്കാൻ ഭാഗ്യമായി പിന്നീട് 60ൽ കൂടുതൽ ശ്രീ വയനാട്ടുകുലവൻ ദൈവത്തെ ഇതിനകം തന്നെ കെട്ടികഴിഞ്ഞു.നിലവിൽ വയനാട്ടുകുലവൻ തെയ്യംകെട്ടിൽ ഏറ്റവും കൂടുതൽ ആയി വയനാട്ടുകുലവൻ കോലംധരിച്ചതും,കണ്ടനാർകേളൻ കോലമണിഞ്ഞു അരങ്ങത്തേക്ക് എത്തിച്ചതും ഇദ്ദേഹമാണ്.2015 ൽ ആണ് കണ്ടനാർ കേളൻ തെയ്യത്തിന്റെ കോലം അവസാനമായി അരങ്ങിൽ കെട്ടിയാടിയത് ബേഡകം അമ്മാങ്കോട് ചേലിറ്റുകാരൻ തറവാട്ടിലാണ്. കൂടാതെ പൂമാരുതൻ, പുതിയഭഗവതി,വള്ളിയോട്ട് ഭഗവതി, പുലിച്ചെകവൻ, പുല്ലൂർണ്ണൻ, പുലികണ്ഠൻ, ചുളിയർ ഭഗവതി, കളപുലിയൻ, കരിന്തിരികണ്ണൻ, പുല്ലൂരാളി,ചെറുളത്ത് ഭഗവതി, പുള്ളികരിങ്കാളി'അമ്മ, പടാർകുളങ്ങര ഭഗവതി, വേട്ടക്കൊരുമുകൻ കന്നിക്കൊരുമുകൻ,ചേലിട്ട്കാരൻ വീട് കളരി ഭവതി. പുള്ളിപ്പുവൻ, കാലിച്ചാൻ, കോരചൻ, കർന്നോൻ, കൂടാതെ ഇതിനകം തന്നെ നിരവധി ദൈവത്തിന്റെ കോലവും ഇദ്ദേഹം കെട്ടിയാടിയിട്ടുണ്ട്. മകൻ ശിവപ്രസാദ് പള്ളഞ്ചിയും അച്ഛന്റെ പാത പിന്തുരുകയാണ്. കണ്ടനാർ കേളൻ, മാഞ്ഞാളമ്മ, കാർന്നോൻ, മുത്തപ്പൻ, പുല്ലുരാളി,പുലിയൂർ കണ്ണൻ, പുല്ലൂർണൻ,കാലിച്ചൻ, ചുളിയാർ ഭഗവതി, പടവീരൻ, ആടിവേടൻ തുടങ്ങിയ തെയ്യങ്ങളുടെ കോലവും കെട്ടിയാടാൻ ഭാഗ്യം
Chat Now
Call Now