Sumesh Peruvannan Thaliyil

Sumesh Peruvannan Thaliyil

  • കണ്ടൻ ചിറക്കൽ കണ്ണന്റേയും മാധവിയുടെയും മകനായി ജനിച്ചു. കാട്ട്യത്തെ കൃഷ്ണൻ പെരുവണ്ണാന്റെ കീഴിൽ തെയ്യങ്ങളുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. വേടൻ തെയ്യം കെട്ടി തെയ്യലോകത്തേക്ക് കാലെടുത്തു വെച്ചു. ആന്തൂർ ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ 13 ാം വയസ്സിൽ വീരൻ തെയ്യം കെട്ടി തെയ്യരംഗത്ത് സജീവമായി. 14 ാം വയസ്സു തൊട്ട് മിക്ക തെയ്യങ്ങളും കെട്ടാൻ തുടങ്ങി. 2000ൽ ആന്തൂർ ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ പുതിയ ഭഗവതി കെട്ടി ആചാരപ്പെട്ടു.കോടല്ലൂർ തമ്പുരാനിൽ നിന്നാണ് ഇദ്ദേഹത്തിന് ആചാരം ലഭിച്ചത്. ഏവരേയും ആകർഷിക്കുന്ന സ്വഭാവത്തിനുടമ. കനലാടിയെന്നത് ജീവിത നിയോഗമായി കൊണ്ടു നടക്കുന്ന വ്യക്തി. അണിയല നിർമ്മാണവും , മുഖത്തെഴുത്തും കൂടാതെ നല്ലൊരു തെയ്യ സഹായി കൂടിയാണിദ്ദേഹം.. അതു കൊണ്ട് തന്നെ മിക്ക കാവുകളിലും ഇദ്ദേഹത്തെ കാണാം. വടക്കേ മലബാറിൽ അത്യപൂർവ്വമായതും ഏറെ കെട്ടിയാടാൻ ബുദ്ധിമുട്ടുള്ളതുമായ പുതുതലമുറ പോലും ഏറ്റെടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന, കാൽത്തള പോലുമില്ലാതെ തെങ്ങിൽ കയറുന്ന ബപ്പിരിയൻ ദൈവം കെട്ടിയാടിയുന്നതിൽ ഇദ്ദേഹത്തിന്റെ കഴിവ് എടുത്ത് പറയേണ്ടത് തന്നെയാണ്. കെട്ടുന്ന കോലമേതായാലും തന്റെതായ രീതിയിൽ കെട്ടിയാടുന്നതിൽ ശ്രദ്ധാലു. കണ്ടനാർ കേളൻ ചോന്നമ്മ, ഇളംകോലം, വലിയതമ്പുരാട്ടി, തൊണ്ടച്ചൻ, വടക്കത്തി, തോട്ടുംകര ഭഗവതി , പോതി, മുത്തപ്പൻ വെള്ളാട്ടം, പുല്ലൂർ കാളി അങ്ങനെ ഒട്ടു മിക്ക എല്ലാ തെയ്യങ്ങളും ഇദ്ദേഹം കെട്ടിയാടിയിട്ടുണ്ട്.. ഡിസ്കവറി ചാനൽ ഇദ്ധേഹത്തെക്കുറിച്ച് ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്. Credit : Vyshnav velapuram & Varavili Facebook page
Chat Now
Call Now