Thaliyil Prasoon Peruvannan
                                 
                                
                                
                                
                                
                                    
                                        
                                        -   
					                   അഴീക്കോട് ശ്രീ പാലോട്ടുകാവിലെ പ്രധാനമൂർത്തിയായ ശ്രീ  പാലോട്ട് ദൈവത്താറീശ്വരൻ്റെ തിരുമുടിക്കാരനായി ശ്രീ തളിയിൽ പ്രസൂൺ പെരുവണ്ണാൻ ചുമതലയേറ്റു. അഴീക്കോട് പാലോട്ട്കാവിന് സമീപം തളിയിൽ കുഞ്ഞമ്പുവിൻ്റെയും പ്രമീളയുടെയും മകനാണ്.മുച്ചിലോട്ട് ഭഗവതി, പുതിയ ഭഗവതി, വലിയ തമ്പുരാട്ടി, വയനാട്ട് കുലവൻ, നാഗകന്നി, മുത്തപ്പൻ തിരുവപ്പന, തുടങ്ങി നിരവധി തിറകളുടെ കോലധാരിയായി തെയ്യം കലാരംഗത്ത്  വളരെ ശ്രദ്ധേയനായിട്ടുണ്ട്.കൂടാതെ കടാങ്കോട്ട് മാക്കം തുടങ്ങിയ നിരവധി തിറകളുടെ തോറ്റംപാട്ടും അവതരിപ്പിച്ചിട്ടുണ്ട്.ഏഴു വർഷം മുന്നെ മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയായ അദ്ദേഹത്തെ അണിയേരി മുച്ചിലോട്ട് കാവിൽ വെച്ച് പട്ടും വളയും നൽകി ആദരിച്ചിട്ടുണ്ട്