ഉമേശൻ നേണിക്കം : ചെറുവത്തൂർ നേണിക്കം കുടുംബത്തിൽ ജനിച്ച കാനത്തൂർ താമസിക്കുന്ന ഉമേശന് ദൈവനിയോഗം പോലെ 2009 ൽ വീരഭദ്രൻ്റെ പ്രധാന സ്ഥാനമായ ചെറുവത്തൂർ കമ്പിക്കാത്ത് മാടത്തിൽ വൈരജാതനീശ്വരൻ്റെ കോലം ധരിക്കുവാൻ ചെറുവത്തൂർ നേണിക്കമായി ആചാരപ്പെട്ടു . തുടർന്ന് കമ്പിക്കാത്ത് മാടത്തിലും വയലാച്ചേരി മാടത്തിലും സി വി തറവാട്ടിലും ചെറളൻ വിട്ടിലും മൂവാണ്ട് തിറ മഹോത്സവത്തിൽ വമ്പൻ തമ്പുരാനെ കെട്ടിയാടി.മയിച്ച - വെങ്ങാട്ട് വയൽക്കര ഭഗവതി ക്ഷേത്രം - മുഴക്കോം ചാലക്കാട്ട് മാടം ചെക്കിപ്പാറ ഭഗവതി ക്ഷേത്രം പരിധികളിലും മറ്റ് ഭാഗങ്ങളിലും മുന്നായരീശ്വരൻ, പുതിയ ഭഗവതി , ചെക്കിപ്പാറ ഭഗവതി , എരോത്ത് ചാമുണ്ഡി , കാലിച്ചാൻ ദൈവം , അങ്കക്കുളങ്ങര ഭഗവതി , ആയിറ്റി ഭഗവതി , ഉച്ചൂളിക്കടവത്ത് ഭഗവതി, പുലിയൂർ കാളി , പുള്ളിക്കരിങ്കാളി, ദണ്ഡ്യങ്ങാനത്ത് ഭഗവതി , പാടാർകുളങ്ങര ഭഗവതി , ചെറളത്ത് ഭഗവതി , വയനാട്ട് കുലവൻ , കണ്ടനാർകേളൻ, കോരച്ചൻ , കാർന്നോൻ , രക്തജാതൻ , മുളവന്നൂർ ഭഗവതി , കാളപുലിയൻ , കരിന്തിരി നായർ , പുലിയൂർ കണ്ണൻ , പുലിച്ചേകവൻ , വിരാളി ഭഗവതി , പ്രമാഞ്ചേരി ഭഗവതി ,നരമ്പിൽ ഭഗവതി , പാമ്പൂരിയമ്മ ,പുലിമാരുതൻ , പുലികണ്ടൻ , കണ്ണങ്ങാട്ട് ഭഗവതി , പൂമാരുതൽ , മാഞ്ഞാളമ്മ , തുടങ്ങിയ നിരവധി തെയ്യങ്ങൾ കെട്ടിയാടി . 2015 ൽ തൻ്റെ ജൻമ പരിധിയിൽ വരുന്ന ചെറുവത്തൂർ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തിലും 2024 കാസർഗോഡ് പെരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിയുവാൻ ഭാഗ്യമുണ്ടായി . 2019 ൽ യാദവരുടെ നാല് കഴകങ്ങളിലൊന്നായ പെരിയ കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ ഏകദേശം 700 വർഷങ്ങൾക്ക് ശേഷം നടന്ന പെരുങ്കളിയാട്ടത്തിൽ തുടർച്ചയായി 6 ദിവസം പൂങ്കുന്നത്ത് വൈരജാതനീശ്വരൻ്റെ കോലം ധരിക്കുവാനും ഭാഗ്യമുണ്ടായി . കുറ്റിക്കോൽ ക്ഷേത്രം - കൊളത്തൂർ ക്ഷേത്രം എന്നിവിടങ്ങളിൽ കാളരാത്രിയമ്മയുടെയും ,പെരിയ - കൊടവഞ്ചി ക്ഷേത്രങ്ങളിൽ പുള്ളിക്കരിങ്കാളിയമ്മയുടെയും - മറ്റ് വടക്ക് ഭാഗം മിക്ക ഐവർ ക്ഷേത്രങ്ങളിൽ എല്ലായിടത്തും പുലിയൂർ കാളിയുടെയും മറ്റ് ഐവരുടെയും കോലം ധരിച്ചിട്ടുണ്ട് . ബേഡകം കാമലോൺ ദേവസ്ഥാനത്ത് നൂറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം കല്യോട്ട് ഭഗവതിയും - ഉദുമ കളരിക്കാൽ ക്ഷേത്രത്തിൽ കളരിയാൽ ഭഗവതിയും കെട്ടുവാനുള്ള ഭാഗ്യമുണ്ടായി . ക്ലായിക്കോട് മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽപുലിയൂർ കാളി , കരിപ്പൊടി മുച്ചിലോട്ട് - പെരുതണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിൽ കണ്ണങ്ങാട്ട് ഭഗവതിയും കെട്ടിയാടിയിരുന്നു.കാനത്തൂർ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്തു ശ്രീ വയനാട്ടുകുലവന്റെ കോലം ധരിക്കുവാനും ഭാഗ്യം ലഭിച്ചു.കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിലും തമ്പുരാട്ടി ഭഗവതിയുടെയും പുലി ദൈവങ്ങളുടെയും കോലംധരിച്ചു. വടക്കേ മലബാറിൽ തെയ്യങ്ങൾക്ക് ആവശ്യമായ ആടയാഭരണളും ക്ഷേത്രങ്ങളിലെ അലങ്കാര വസ്തുക്കൾ നിർമ്മാണത്തിലും അഗ്രഗണ്യനാണ് ഇദ്ദേഹം . മലനാട്ടിലും തുളു നാട്ടിലും മിക്ക ക്ഷേത്രങ്ങളിലേക്കും കൊടിയേറ്റത്തിനുള്ള കൊടി , മറ്റ് കൊടിക്കൂറകൾ , തത്തിക , തഴ , മേലാപ്പ് , ആലവട്ടം , ശകലം , പലിശ , വില്ലും ശരവും , അരയാപത്തി , തോരണം , സൂര്യ പടം , ചന്ദ്ര പടം , മേക്കട്ടി , മണിക്കുട , മറ്റ് അലങ്കാര വസ്തുക്കൾ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് .ചെറു പ്രായത്തിൽ തന്നെ സ്കൂൾ തലത്തിൽ പെയ്ൻ്റിങ് / മേക്കപ്പ് മറ്റ് ഇനങ്ങളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് . തൻ്റെ പിതാവിൻ്റെ ബാലചികിത്സയും മറ്റ് ചികിത്സാ പാരമ്പര്യം ഇന്നും നിലനിർത്തി പോരുന്ന അദ്ദേഹം നാട്ടിലെ നല്ല പൊതു പ്രവർത്തകൻ കൂടിയാണ് . ശ്രീ വയനാട്ടുകുലവൻ വാട്സ്ആപ്പ് ഗ്രൂപ്പ് / ഫേസ്ബുക്ക് പേജ്