Unnikrishnan Kandankali

Unnikrishnan Kandankali

  • 1986 ജനുവരി 10ന് പയ്യന്നൂർ, കണ്ടങ്കാളിയിൽ കുന്നരുക്കാരൻ അമ്പുവിന്റെയും നാരായണിയുടെയും മകനായി ജനിച്ചു . ഒമ്പതാമത്തെ വയസ്സിൽ തൊരക്കാരത്തി (കൂടയുള്ളോർ) കെട്ടിയാണ് തെയ്യം രംഗത്തേക്ക് പ്രവേശിക്കുന്നത് . കുണ്ടാർ ചാമുണ്ടി, കുറത്തിയമ്മ, മോന്തിക്കോലം,തൊരക്കാരത്തി, കുഞ്ഞാർ കുറത്തിയമ്മ, പന്നി പുറത്ത് ചാമുണ്ഡി, പടിഞ്ഞാറ ചാമുണ്ഡി, കണിയാട്ടി ഭഗവതി, പര വ ചാമുണ്ഡി, അയ്യപ്പൻ ദൈവം, ഗുളികൻ, ബപ്പൂരാൻ ദൈവം എന്നിങ്ങനെ കുറെ തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്. പയ്യന്നൂരിൽ ഉള്ള ആരുടെയും മനസ്സിൽ വരുന്ന കുണ്ടോറ ചാമുണ്ടിയുടെ ചിത്രം ഇദ്ദേഹത്തിന്റെ തന്നെയാണ് . അത്രയും തേജസ്സാണ് ഇദ്ദേഹത്തിന്റെ തെയ്യത്തിനുള്ളത് . കൊക്കാനീശ്ശേരി കണ്ണങ്ങാടിലെ മൂന്നാം കളിയാട്ട സുദിനത്തിൽ കെട്ടിയിടുന്ന കുണ്ടോറ ചാമുണ്ടിയുടെയും പുതിയ ഭഗവതിയുടെയും പുറപ്പാട് കണ്ടാൽ ഭക്തർ കൈകൂപ്പി നിന്നു പോകും . ഇവരുടെ ചെണ്ടയുടെ താളവും അതു പോലെ തന്നെ എടുത്തു പറയേണ്ടതാണ് . പയ്യന്നൂർ ഭാഗത്ത് അതികവും കുണ്ടോറചാമുണ്ടി ഇദ്ദേഹം തന്നെയാണ് കെട്ടാറുള്ളത്
Chat Now
Call Now