Vigesh Peruvannan

Vigesh Peruvannan

  • വിഗേഷ് പെരുവണ്ണാൻ കൊളച്ചേരി തെയ്യം മേഖലയിലെ പ്രധാനപെട്ട കനലാടിമാരിൽ പ്രധാനി ആണ് ശ്രീ. വിഗേഷ് പെരുവണ്ണാൻ. അച്ഛനായ കോളച്ചേരിയിലെ പദ്മനാഭൻ പെരുവണ്ണന്റെയും മൂത്ത ജ്യേഷ്ഠനായ വിജയൻ പെരുവണ്ണന്റെയും ശിക്ഷണത്തിൽ തെയ്യം രംഗത്തേക്ക് ചുവട് വെച്ചു. കണ്ണൂർ ജില്ലയിലെ കരുവള്ളി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ വെച്ച് പുതിയഭഗവതിയുടെ കോലം ധരിച് പെരുവണ്ണാനായി ആചാരപ്പെട്ടു. വയനാട്ടുകുലവൻ, മുത്തപ്പൻ, ഊർപഴശ്ശി ദൈവത്താർ മുതലായ തെയ്യങ്ങൾ കെട്ടിയാടുമെങ്കിലും പ്രധാനമായി ഇദ്ദേഹം ഭഗവതി കോലങ്ങളിൽ ആണ്പ്രസിദ്ധാനായിരിക്കുന്നത്. കോലസ്വരൂപത്തിങ്കൽ തായ്പരദേവത, പുതിയഭഗവതി, പെരുമ്പാറ ചാമുണ്ഡി, അറയിൽ ചുകന്നമ്മ, എള്ളടുത്ത് ഭഗവതി, പേടിയാട്ട് ഭഗവതി,വീരാളി, ഭദ്രകാളി, നാഗകന്നി,പടക്കത്തി ഭഗവതി, ചെക്കിച്ചിറ ഭഗവതി തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത ഭഗവതി കോലങ്ങൾ കെട്ടിയാടികൊണ്ടിരിക്കുന്നു. ജ്യേഷ്ഠനായ വിജയൻ പെരുവണ്ണന്റെ വിയോഗത്തോടെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ആലകണ്ടി മുടുപ്പിലായി ഭഗവതി ക്ഷേത്രത്തിലെ പ്രധാന ദേവിയായ ശ്രീ മുടുപ്പിലായി ഭഗവതിയുടെ തിരുമുടി ഒരുപാട് വര്ഷങ്ങളോളം ധരിക്കാനുള്ള ഭാഗ്യം ഇദ്ദേഹത്തിന് ലഭിച്ചു. താവക്കര വലിയ വളപ്പിൽ ക്ഷേത്രത്തിലെ പ്രധാനവും അപൂർവ്‌വുമായ പേടിയാട്ട് ഭഗവതിയമ്മയുടെ കോലം നിരവധി വർഷങ്ങളായി ഈ കനലാടി കെട്ടിയാടി കൊണ്ടിരിക്കുന്നു. തെയ്യം കെട്ടിയാടുന്നത് കൂടാതെ തോറ്റം പാട്ടിലും വിഗേഷ് പെരുവണ്ണാൻ പ്രാവീണ്യം നേടിയിട്ടുണ്ട്. വയനാട്ടുകുലവൻ, വെട്ടയ്‌കൊരുമകൻ, എളേയേടത് ഭഗവതി, അറയിൽ ചുകന്നമ്മ, വലിയതമ്പുരാട്ടി, പടക്കത്തി അമ്മ.....കൂടാതെ ഇദ്ദേഹത്തിന്റെ പാരമ്പര്യ ജന്മവകാശമായ കൊളച്ചേരി ചാത്തമ്പള്ളി കാവിലെ പ്രധാന ദേവനായ ചാത്തമ്പള്ളി വിഷകണ്ഠൻ തുടങ്ങിയ നിരവധി തെയ്യങ്ങളുടെ തോറ്റതിൽ വിദഗ്ധൻ ആണ് വിഗേഷ് പെരുവണ്ണാൻ. അണിയല നിർമാണത്തിലും ഇദ്ദേഹം തന്റെ കയ്യ്മുദ്ര പധിപ്പിച്ചിട്ടുണ്ട്. പറശ്ശിനിക്കടവ് ചോന്നമ്മ കോട്ടത്തിൽ വെച്ച് കൈക്കോളാൻ തെയ്യം കെട്ടിയാടിച്ചുകൊണ്ട് തന്റെ മകനായ ഇഷാൻനെയും കെട്ടിയാട്ട രംഗത്തേക്ക് വിഗേഷ് പെരുവണ്ണാൻ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊളച്ചേരി ചാത്തമ്പള്ളി കാവ്, കരുവള്ളി കുറുമ്പ കാവ്, വാരം വിശ്വകർമ്മ ക്ഷേത്രം, മുണ്ടയാട് എരിഞ്ഞിയിൻകീഴിൽ ക്ഷേത്രം, ചിറമ്മൽ തറവാട്, നല്ലതോട്ടം കതിവനൂർ വീരൻ പള്ളിയറ, ചാലാട് കോവുമ്മൽ തറവാട്, കാമ്പ്രാത് ക്ഷേത്രം, പറശ്ശിനിക്കടവ് ചോന്നമ്മ കോട്ടം, വയ്പ്രം വയൽതിറ, ഉരുക്കുഴിപറ പുതിയഭഗവതി ക്ഷേത്രം, തളാപകണ്ടി ക്ഷേത്രം, തിട്ടയിൽ വെട്ടയ്‌കൊരുമകൻ ക്ഷേത്രം, തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധി ക്ഷേത്രങ്ങളിൽ നിറസാനിധ്യമായി വിഗേഷ് പെരുവണ്ണാൻ മാറിയിരിക്കുന്നു. ആധുനിക കാലത്തെ അനാവശ്യ മാറ്റങ്ങൾക്ക് അനുസരിച്ചു നീങ്ങാതെ അന്നും ഇന്നും ഓരോ ദൈവത്തെയും അതിന്റെ പരിപൂർണതയിൽ കെട്ടിയാടിക്കാനും ആചാര അനുഷ്ഠനങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ നിലനിർത്തുന്ന കനലാടിമാരിൽ ഒരാൾ തന്നെയാണ് വിഗേഷ് പെരുവണ്ണാൻ എന്ന് നിസംശയം പറയാൻ നമ്മുക്ക് സാധിക്കും. ഇനിയും തുടർന്ന് അങ്ങോട്ടേക്കും പുതിയഭഗവതിയായും, വലിയതമ്പുരാട്ടിയായും, പെരുമ്പാറ ഭഗവതിയായും, എളേയേടത് ഭഗവതിയായും, മുത്തപ്പനായും, ഊർപഴശ്ശിയായും, ചുക്കന്നമ്മയായും, പടകത്തിയായും... അങ്ങനെ അങ്ങനെ നീളുന്ന ഓരോ ദേശങ്ങളുടെയും തറവാടുകളുടെയും പരദേവതകളായി നിറഞ്ഞാടാൻ അനുഗ്രഹീത കനലാടിയായ ശ്രീ വിഗേഷ് പെരുവണ്ണാന് എല്ലാവിധ ആയുരാരോഗ്യത്തോടെ ഇരിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടെ.... Kadappadu: ©️തിരുമുഖം
Chat Now
Call Now