Vinu Peruvannan Kandonthar

Vinu Peruvannan Kandonthar

  • നിലവിൽ കതിവനൂർ വീരൻ തെയ്യം കെട്ടിയാടുന്ന പ്രഗത്ഭരായ കോലധാരികളിൽ ശ്രദ്ധേയനാണ് വിനു പെരുവണ്ണാൻ കണ്ടോന്താർ. കണ്ണൂർ ജില്ലയിലെ മാതമംഗലത്തിന് അടുത്ത് കണ്ടോന്താർ ഗ്രാമത്തിൽ, പ്രശസ്ത തെയ്യം കോലധാരി പരേതനായ കവിണിശ്ശേരി കുഞ്ഞിരാമൻ പെരുവണ്ണാന്റെയും കുറുവാട്ട് കല്യാണി അമ്മയുടെയും മകനായി ജനനം.. സഹോദരൻ : അനൂപ് ഭാര്യ : പ്രീജ മക്കൾ : ഹരിനന്ദ്, ശ്രീനന്ദ് ചെറുപ്രായത്തിൽ തന്നെ ഗുരുനാഥൻ കൂടി ആയ പിതാവിനോടൊപ്പം കാവുകളിൽ പോയിരുന്ന ഇദ്ദേഹം തന്റെ ഒൻപതാം വയസ്സിൽ ആടിവേടൻ തെയ്യവും പന്ത്രണ്ടാം വയസ്സിൽ കതിവനൂർ വീരൻ തിടങ്ങൽ തോറ്റവും കെട്ടിയാടികൊണ്ട് തെയ്യം മേഖലയിൽ അരങ്ങേറി. ചെറുവിച്ചേരി ശ്രീ പുതിയപുരയിൽ കൊട്ടങ്ങര തറവാട്ടിൽ കണ്ടനാർ കേളൻ തെയ്യം കെട്ടിയാടിക്കൊണ്ട് തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ഇദ്ദേഹം ചെറുവിച്ചേരി പുതിയഭഗവതി ക്ഷേത്രത്തിൽ വെച്ച് പെരുവണ്ണാനായി ആചാരപ്പെട്ടു. ഒരു കളിയാട്ടവർഷത്തിൽ 25 ഓളം കതിവനൂർ വീരൻ തെയ്യം കെട്ടിയാടാൻ ഉള്ള അത്യപൂർവമായ ഭാഗ്യം വിനു പെരുവണ്ണാന് ലഭിച്ചു. കതിവനൂർ വീരൻ തെയ്യത്തിന് പുറമെ, കണ്ടനാർ കേളൻ, വയനാട്ട് കുലവൻ, മുത്തപ്പൻ,പുതിയ ഭഗവതി, തോട്ടുംകര ഭഗവതി, പെരുമ്പുഴയച്ഛൻ, കക്കര ഭഗവതി, നെടുബാലിയൻ, പുലിരൂപകാളി, പുള്ളികരിങ്കാളി,ഭദ്രകാളി, കുടിവീരൻ, ഊർപ്പഴശ്ശി എന്നിങ്ങനെ നിരവധി തെയ്യങ്ങൾ കെട്ടിയാടിയിട്ടുണ്ട്. തെയ്യം മേഖലയ്ക്ക് എതിരെയുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് വേണ്ടി രൂപീകരിച്ച ഉത്തര കേരള തെയ്യം സംരക്ഷണ സമിതിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടി ആണ് ഇദ്ദേഹം. ഇനിയും ഒട്ടേറെ വർഷങ്ങൾ ഒട്ടനവധി തെയ്യക്കോലങ്ങൾ ഇദ്ദേഹത്തിന് കെട്ടിയാടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കടപ്പാട്: രാവണൻ
Chat Now
Call Now