Vinu Peruvannan Payyannur

Vinu Peruvannan Payyannur

  • 1975 മാർച്ച് 4 ന് പയ്യന്നൂരിൽ കുണ്ടോറ രാമ പെരുവണ്ണാന്റെയും സരോജിനിയുടെയും മകനായ് ജനിച്ചു . 9ാം വയസ്സിൽ ആടിവേടൻ കെട്ടി . 15ാം വയസ്സിൽ ആദ്യ തെയ്യമായ പുലിയൂര് കണ്ണൻ തെയ്യം കെട്ടി അരങ്ങിലെത്തി . ഇദ്ദേഹത്തിന്റെ പ്രത്യേകത എന്തെന്നാൽ മലയ സമുദായത്തിൽ പെട്ടവർ കെട്ടുന്ന -ഒറ്റക്കോലം കഴിച്ചാണ് പട്ടും വളയും വാങ്ങി പെരുവണ്ണാൻ ആചാരം സ്വീകരിച്ചത് (കവ്വായി പുതിയ ഭഗവതി ക്ഷേത്രം) . കണ്ണങ്ങാട്ട് ഭഗവതി, കതിവനൂർ വീരൻ , ബാലി. പുതിയ ഭഗവതി, പൂമാരുതൻ, മുത്തപ്പൻ ,തിരുവപ്പൻ ,പുലിക്കണ്ഠൻ,പുലിയൂര് കാളി , കക്കറ ഭഗവതി , കണ്ടനാർ കേളൻ …… അങ്ങനെ ഒട്ടേറെ തെയ്യങ്ങൾ കെട്ടി. മലയ സമുദായത്തിലെ മടയിൽ ചാമുണ്ടി , വിഷ്ണുമൂർത്തി , ഒറ്റക്കോലം തുടങ്ങിയ തെയ്യങ്ങളും ഇദ്ദേഹം കെട്ടിയിട്ടുണ്ട് . 2001 ൽ വെള്ളാവ് മുച്ചിലോട്ട് മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി അണിഞ്ഞു . 2007 ൽ കണ്ണങ്ങാട്ടു ഭഗവതിയുടെ കോലം ധരിച്ചു . ഇദ്ദേഹത്തിന്റെ ആ ആവേശം ഒന്നു കാണേണ്ടത് തന്നെയാണ് കോരിത്തരിച്ചു പോകും ഭക്തർ . കരിവെള്ളൂർ ആദി മുച്ചിലോട്ട് അമ്മയുടെ തിരുമുടി നിർമ്മിച്ചത് ഇദ്ദേഹവും അനുജനും (മനോജ് ) മറ്റൊരു ആളുമാണ്. ഇദ്ദേഹo കൊക്കാനിശ്ശേരി നിക്കുന്നത് കളരിയിൽ കെട്ടിയ കക്കറ ഭഗവതി ഇന്നും ഭക്തർ മറന്നട്ടുണ്ടാവില്ല . അതുപോലെ തന്നെയാണ്‌ കൊക്കാനിശ്ശേരി കണ്ണങ്ങാടിലെ 2016ലെ പുതിയഭഗവതിയും . ഇദ്ദേഹം കെട്ടിയ ഭഗവതി തെയ്യങ്ങളുടെ ( കക്കറ ഭഗവതി , പഴിച്ചി ഭഗവതി) രൗദ്രത ഭയാനകമാണ് .പല സ്ഥലങ്ങളിലും തെയ്യത്തിന് പോയി ഇദ്ധേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തെയ്യം കാണാൻ മാത്രം ഇന്നും പല സ്ഥലങ്ങളിൽ നിന്നും ഭക്തർ എത്താറുണ്ട് . വിനു പെരുവണ്ണാൻ കെട്ടുന്ന തെയ്യത്തിൽ എടുത്ത് പറയാൻ പറ്റുന്നത് കണ്ടനാർ കേളൻ ആണ്.. കാരണം ഇത് കണ്ടാൽ ഏതൊരു ഭക്തനും ശ്വാസം അടക്കി പിടിച്ചേ കാണാൻ പറ്റു.. ഭക്തരെ മുൾ മുനയിൽ നിർത്തുന്നത് പോലെയാണ് തെയ്യത്തിന്റെ പ്രകടനം. രാമന്തളി പരത്തി അറയിൽ 14 കൊല്ലം തുടർച്ചയായി ഇദ്ദേഹമാണ് തെയ്യം കെട്ടുന്നത്. തെയ്യക്കാർക്ക് ഇടയിലും പോലും വിനു പെരുവണ്ണാൻ ഏറെ ശ്രദ്ധ ആകർഷിച്ച വ്യക്തിയാണ്..
Chat Now
Call Now