Vipin Peruvannan-Edakkeppuram

Vipin Peruvannan-Edakkeppuram

  • വിപിൻ പെരുവണ്ണാൻ ഇടക്കേപ്പുറം ചെറുകുന്ന് ഇടക്കേപ്പുറം സ്വദേശിയാണ് വിപിൻ. പ്രശസ്ത കോലധാരി നാറാത്ത് മോഹനൻ പെരുവണ്ണാന്റെയും ശാന്തയുടെയും രണ്ട് മക്കളിൽ മൂത്ത മകൻ. പുതിയ തലമുറയിലെ കോലധാരികളിൽ പ്രതിഭാധനനായ ചെറുപ്പക്കാരൻ. ഒരു കനലാടിക്കു വേണ്ട വിനയമുള്ള വ്യക്തിത്വത്തിനുടമ , ആടിവേടൻ കെട്ടിയാണ് തുടക്കം. ഗുരുവായ അച്ഛന്റെ പാത പിന്തുടർന്ന് പതിനാറാം വയസ്സിൽ ചെറുകുന്ന് അരീക്കുളങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കണ്ണങ്ങാട്ട് ഭഗവതി കെട്ടി കാവുകളിൽ തുടക്കമിട്ടു. ആദ്യമായ് കെട്ടിയ തെയ്യത്തിന്റെ മികവ് കൊണ്ട് തന്നെ ചിറക്കൽ തമ്പുരാന്റെ കയ്യിൽ നിന്നും അന്നപൂർണ്ണേശ്വരിയുടെ തിരുനടയിൽ നിന്നും പെരുവണ്ണാനായ് ആചാരപ്പെട്ടു. അമ്മയുടെ അനുഗ്രഹത്താൽ തുടർന്ന് വലിയ തമ്പുരാട്ടി,മുച്ചിലോട്ട് ഭഗവതി, ചൂളിയാർ ഭഗവതി, ഗുളിയാങ്ങ ഭഗവതി, പുതിയ ഭഗവതി, പുലിയൂർ കണ്ണൻ, നരമ്പിൽ ഭഗവതി, ഇളങ്കോലം, ബാലി, വയനാട്ടു കുലവൻ, തോട്ടുംകര ഭഗവതി തുടങ്ങിയ നിരവധി കോലങ്ങൾ കെട്ടിയാടി. പുതിയ ഭഗവതി കെട്ടിയാടുന്നതിൽ ഏറെ ശ്രദ്ധേയൻ. 19ാം വയസ്സിൽ നടാൽ ഊർപ്പഴശ്ശിക്കാവിൽ നിന്നും ചേലയും ചുരികയും ലഭിച്ചു. വർഷത്തിൽ മുഴുവൻ ദിവസങ്ങളിലും ഊർപ്പഴശി ദൈവത്താറുടെ വെള്ളാട്ട രൂപം ധരിക്കാൻ മഹാഭാഗ്യം ലഭിച്ചു.. ഇനിയുമേറെ കോലങ്ങൾ കെട്ടിയാടാൻ കോലത്തു നാടിന്റെ ഈ യുവപ്രതിഭക്കു കഴിയുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ. കടപ്പാട്: രാവണൻ
Chat Now
Call Now