Ayyappan Theyyam

Ayyappan Theyyam

Description

അയ്യപ്പൻ തെയ്യം

ഐതിഹ്യം :-

എരുവേശിയിലെ അഞ്ചരമനയ്ക്കൽ (അയ്യങ്കര) മന്നനാർ വാഴുന്നവരുടെ കുളിക്കടവാണു തിരുവഞ്ചിറ. മന്നനാർ വാഴുന്നവരുടെ പത്നി പാടിക്കുറ്റിയമ്മ ഒരുനാൾ പുലർക്കാലത്തിൽ തിരുവഞ്ചിറയിൽ നീരാട്ടിനായിറങ്ങി. മുഴക്കെണ്ണ മുടിക്കുചാർത്തി. വാകയിട്ടു. ദേഹത്ത് മഞ്ഞൾ തടവി. തിരുനെറ്റിക്കല് ലിൽ (മന്നനാർ വാഴുന്നവർ കുളികഴിഞ്ഞ് കയറിനിൽക്കുന്ന കല്ല്) താളിയുരസി മെഴുക്കിളക്കി. അത്തുതേച്ചു മയം വരുത്തി. മഞ്ഞൾ തേച്ചു നിറം വരുത്തി. അരയോളം നീറ്റിലിറങ്ങി കുളികഴിക്കുമ്പോൾകാൽച്ചിലമ്പൊച്ച ആറ്റിലൂടെയൊഴുകിവരുന്ന ഒരു പൊന്നോമനമകൻ. അയ്യപ്പനെന്ന് നാമം വിളിച്ച അവൻ അഞ്ചരമനയ്ക്കൽ വളർന്നു. വളരവേ അവൻ നായാട്ടുപ്രിയനാ യിത്തീർന്നു. ഏഴുകൂട്ടം നായ്ക്കളേയും വിളിച്ചുവരുത്തി അവൻ നായാട്ടിനായ് വനങ്ങളാകെ അലന്നു നടന്നു. നായ്ക്കളെ അഞ്ചരമനയ്ക്കലും അയ്യപ്പൻ വിളിച്ചുവരുത്തി. പാലുകൊടുക്കും നായ്ക്കൾക്കൊക്കെ പാലുകൊടുത്തു. ഇറച്ചികൊടുക്കും നായ്ക്കൾക്കൊക്ക ഇറച്ചികൊടുക്കും. ചോറുകൊടുക്കുംനായ്ക്കൾക്കൊക്കെ ചോറുകൊടുക്കും. നായാട്ടിനിറങ്ങിയ അവൻ പള്ളിയമ്പും പള്ളിവിലും തൊഴുതെടുത്തു. വനത്തിൽ അയ്യപ്പനെക്കണ്ട് ഭീമാകാരമായ ഒരുപന്നി അയ്യനുനേരെ പാഞ്ഞടുത്തു. ഇടംകയ്യാൽ വില്ലേറ്റി അവൻ മാറാലെ അമ്പുവലിച്ചു തോളേറ്റി വലിച്ചുവിട്ടു. കുതിച്ചുവന്ന പന്നി കിതച്ചുവീണു. അയ്യപ്പൻ വീണപന്നിയെ വലിച്ചു ബപ്പിടാൻ തുടങ്ങി (*ബപ്പിടൽ- ആയുധം കൊണ്ടരിഞ്ഞ് മാംസം കൂട്ടുക) . ചങ്കും കരളുമകത്തിറച്ചിയും വേറെ നീക്കി ആയിരത്തൊന്നോഹരിവെച്ചു. ഒരോഹരി എടുത്ത് അയ്യപ്പൻ അയ്യങ്കര മോലോത്തേക്ക് (അഞ്ചരമന) പോയി മന്നനാർവാഴുന്നവർക്ക് കാഴ്‌ചയും വെച്ചു. അയ്യങ്കര വാഴുന്നവർ ” എവിടുന്ന് കിട്ടിയപ്പാ ഈ വന്മരുവത്തിന്റ റച്ചിയോ, ഞാനൊരു നായാട്ടുനായാടി അവിടുന്നു കിട്ടിയൊരു വന്മെരുവമാണേ.

നായാട്ടുദേവതയായ അയ്യപ്പൻ തെയ്യം വേലൻ സമുദായം കെട്ടിയാടുന്ന അത്യപൂർവ്വമായ തെയ്യക്കോലമാണു.

Kavu where this Theyyam is performed

Theyyam on Kumbam 02-04 (February 15-17, 2024)

Scroll to Top