 
                            ചെക്കിപ്പാറ ഭഗവതി
ഒരിക്കല്‍ ആദിമാതാവായ ശ്രീപാര്‍വ്വതി ആകാശമാര്‍ഗേ സഞ്ചരിക്കുമ്പോള്‍ പ്രക്യതിരമണീയമായ പാറമ്മല്‍ പ്രദേശവും ഗോക്കളോടപ്പം ഉല്ലസിക്കുന്ന ഉണ്ണിക്കണ്ണനെയും കാണാനിടയായി.നയനമനോഹരമായ കാഴ്ചയില്‍ ആക്യഷ്ടയായദേവി അവിടെ ആരൂഢം ചെയ്യുകയും പാറമ്മല്‍ ദുര്‍ഗ്ഗാഭഗവതി എന്നറിയപെടുകയും ചെയ്തു.
കാലാന്തരത്തില്‍ മൂന്ന് ദേശത്ത് അരാജകത്വം വന്ന് ഭവിച്ചപ്പോള്‍ ദേശവാസികള്‍ ദുര്‍ഗ്ഗാഭഗവതിയെ അഭയം പ്രാപിച്ചു.ഭക്തവത്സലയായ ദേവി തന്‍റെ തിരുനേത്രത്തില്‍ നിന്ന് ഉദയ ദിവാകര ശോഭ പോലെ പ്രശോഭിക്കുന്ന ഒരുദേവിയെ സ്യഷ്ടിച്ചു.പാറമ്മല്‍ ക്ഷേത്രത്തിന് സമീപമ്മുള്ള ചെക്കിപ്പാറയില്‍ ആരൂഢം ചെയ്ത ദേവി ചെക്കിപ്പാറ ഭഗവതി എന്നറിയപ്പെട്ടു.
മറ്റൊരു ഐതിഹ്യം ശിവപുത്രിയായ അസുരാന്തകി ഭൂമിയിലേക്കിറങ്ങിയപ്പോൾ ദേവിയെ കണ്ണങ്കര ചെക്കിപ്പാറയിൽ ആദ്യം കണ്ട നായർ ചെക്കിപ്പാറ ഭഗവതി എന്ന് വിളിച്ചുവത്രെ.
Videos
No videos found.
