Kavu where this Theyyam is performed

എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും:

അഴീക്കോട്ട് നമ്പൂതിരിയുടെ കൃഷി നോക്കി നടത്തുന്ന പുലയന്‍ പിത്താരിയെ കോലത്തരചന്‍ ശകുനപ്പിഴ ചൊല്ലി കൊന്നു വീഴ്ത്തി. ചോദ്യം ചെയ്ത നമ്പൂതിരിയുടെയും ജീവനൊടുക്കി. ജാതിക്കതീതമായ സ്നേഹം ഈ രണ്ടു തെയ്യങ്ങള്‍ വിളിച്ചു പാടുന്നു. പുലയര്‍ തന്നെയാണ് ഈ തെയ്യങ്ങള്‍ കെട്ടിയാടുന്നത്‌.

To watch out:

https://youtu.be/J67nnwrqcyE?si=HMSwYtYNOdrKakUY

ഐപ്പള്ളി തെയ്യം :

മലവെള്ളം കിഴക്കെചിറ കുത്തിവലിക്കുമ്പോൾ പ്രകൃതിയുടെ കരുത്തിനു കുരുക്കിടാൻ അഴീക്കോട്ടരമനയിലെ വളർത്തുപുത്രൻ പിത്താരിയെന്ന കാലിയാൻ ചെറുക്കൻ ശ്രമിക്കുമ്പോൾ ചതിയൻ ഞണ്ട്‌ നടവരമ്പിൽ മട കുഴിക്കുന്നു. ഞണ്ടിനെ പരതി. പെട്ടെന്ന്  പിറകിലാരവം കേട്ട്‌ പിത്താരി തിരിഞ്ഞു നോക്കുമ്പോൾ കനലെരിയുന്ന കണ്ണോടെ കോലമുടി മന്നനും കൂടെ ഒന്നു കുറെ പതിനായിരം പടനായന്മാരും.

മാമായപടയ്കു പോകുന്ന തമ്പ്രാനു ദുശ്ശകുനമായതിനാൽ പിത്താരിയെ വെടിവെച്ചു കൊല്ലാൻ നായന്മാരോട്‌ ആജ്ഞാപിക്കുന്നു അഴീകോട്ടരമനയിലെ ഓമന യെ വെടിവക്കാൻ വയ്യെന്റെ തമ്പ്രാനെയെന്ന് മൊഴിഞ്ഞ നായന്മാരുടെ കയ്യിൽനിന്ന് തോക്ക്‌ പിടിച്ചു വാങ്ങി തമ്പ്രാൻ തന്നെ തൊഴുകൈയുമായി  നിന്ന പിത്താരിയെ വെടിവെച്ചു കൊല്ലുന്നു.

വെടിയൊച്ച കേട്ട്‌ ഓടിയെത്തിയ അഴീക്കോട്ടരചനെയും  തമ്പ്രാൻ വെടിവെച്ചു കൊല്ലുന്നു. അഴീക്കോട്ടരമനയിലെ ശ്മശാനത്തിൽ സംസ്കരിച്ച പിത്താരി ഐപ്പള്ളിതെയ്യവും. അഴീക്കോട്ടരചൻ എമ്പ്രാൻ ഗുരുക്കൾ  തെയ്യവുമായ്‌ മാറി..

” വരവിളി “

EMBRAN KURIKKAL & IPPALLI

Pulayan Pithari, who was looking after Namboothiri’s cultivation at Azhikot, was killed by Kolatarachan on the pretext of an omen. The interrogated Namboothiri also took his life. These two Theiyas sing of love beyond caste. It is the Pulayars who make these theiyas.

Videos

Chat Now
Call Now