Kavu where this Theyyam is performed

കമ്മിഅമ്മ  തെയ്യം

പാർവതി സങ്കൽപ്പത്തിലുള്ള ഉരിയാടാ ദേവിയാണ് പരാളിയമ്മ. അമ്മക്കു വേണ്ടി മറ്റുള്ളവരാണു ഉരിയാടുന്നത് .തിരുവർകാട് കാവിൻറെ പുറം കാവൽക്കാരിയായിരുന്ന ദേവി ഒരിക്കൽ ഒരു പരദേശി ബ്രാഹ്മണനെ കൊന്നു ഭക്ഷിച്ചു. ഇത് അറിഞ്ഞു കോപിഷ്ഠയായ തിരുവർകാട് ഭഗവതി പരാളിയുടെ നാക്കു വലിച്ചു പുറത്തിട്ട് മാടായിക്കാവിൽ നിന്നും എടുത്തെറിയുകയും ചെയ്തു. ചെന്നു വീണത് അരിപ്പാമ്പയിൽ ആയിരുന്നു. അവിടെ അമ്മയ്ക്കു പീഠവും സ്ഥാനവും ലഭിച്ചു. വനദേവതയായ ഈ കോലസ്വരൂപത്തെ ചിങ്കത്താന്മാർ എന്ന വിഭാഗമാണ് കെട്ടിയാടാറുള്ളത്. പരാളിയമ്മയിൽ ആരോപിക്കപ്പെട്ട കുറ്റം തന്നെയാണ് കമ്മിയമ്മയും ചെയ്തത്. കമ്മിയമ്മയെ ചുഴറ്റിയെറിയുകയും ആ ഭഗവതി എരുവട്ടിയിൽ ചെന്ന് വീഴുകയും ചെയ്തുവെന്ന് ഐതീഹ്യം.

Kammiyamma & Paraliyamm thottam
http://www.youtube.com/watch?v=E5dbTZE6WCY
Source: Priyesh MB

Videos

Chat Now
Call Now