കൂവച്ചാൽ ഭഗവതി
ഉഗ്രമൂർത്തി കൂവച്ചാൽ ഭഗവതി ഇടവലത്ത് പുടയൂർ മന്ത്രശാലയുടെ പരദേവതയാണ്. “വലിച്ചെറിഞ്ഞൂ കാളകാട് പിടിച്ച് കേറ്റി പൂന്തോട്ടം” എന്ന് ഭഗവതിയുടെ മുമ്പസ്ഥാനത്തിൽ പറയുന്നു. കളകാട്ട് മന്ത്രവാദിയാൽ ഉപേക്ഷിക്കപ്പെട്ട ഭഗവതിയെ അത്യുഗ്ര ഭാവത്തിൽ ആണ് ആരാധിക്കപ്പെടുന്നത്. പലനാടുകളിൽ പലപേരുകളിൽ ഉഗ്രമൂർത്തീ ഭാവത്തിൽ ‘രുധിരമഹാകാളിയായ’ ഈ ദേവതയെ ആരാധിച്ചു വരുന്നുണ്ട്.
തലോറയിൽ കൂവച്ചാൽ കാവിൽ അധിവസിച്ച ഭഗവതി ഈ നാടിന്റെ നാട്ട് പരദേവതയായി. കൂവച്ചാൽ ഭഗവതിയെന്ന് അറിയപ്പെട്ട ദേവി കൂവച്ചാൽ കാവിൽ സ്വൈരിണിയായി വിഹരിച്ചു. എഴുന്നൂറു വർഷങ്ങൾക്ക് മുമ്പ് ഇടവലത്ത് പുടയൂരിലെ മഹാമാന്ത്രികനായ ഒരു പൂർവ്വികൻ ഭഗവതിയെ നിത്യാരാധനയ്ക്കായി കാവിൽ നിന്ന് ഒരു ചൂരൽ വെട്ടി അതിലേക്ക് ആവാഹിച്ച് ഇല്ലത്ത് കുടിയിരുത്തി. മാതൃഭാവത്തിൽ ഇല്ലത്തിന്റെ രക്ഷാമൂർത്തിയായി കൂവച്ചാൽ ഭഗവതി ഇടവലത്ത് പുടയൂർ മന്ത്രശാലയുടെ മന്ത്ര തന്ത്ര പാരമ്പര്യത്തേയും, തലോറ നാടിനെയും കാത്ത് സംരക്ഷിച്ച് പോന്നു.
Photos
Videos
No videos found.