Panayakkattu Bhagavathi Theyyam

Description
PANAYAKKATTU BHAGAVATHI പണയക്കാട്ട് ഭഗവതി:
വണ്ണാന്‍ സമുദായം കെട്ടിയാടുന്ന ഈ യുദ്ധ ദേവത പിറന്നത് രുധിരപ്പുഴയിലാണ്. അസുരകുലത്തെ മുച്ചൂടും മുടിച്ച മഹാദേവിയാണിവര്‍. കാങ്കോല്‍ കളരി സ്ഥാനത്താണ് ഈ ദേവി കുടികൊള്ളുന്നത്. ദേവി മുഖ്യ ദേവതയായി കുടികൊള്ളുന്ന കാവിനു ചിലേടങ്ങളില്‍ പണയക്കാട്ട് എന്ന് വിളിച്ചു വരാറുണ്ട്. മണിയാണിമാരില്‍ ചിലര്‍, ചൂവാട്ട പൊതുവാള്‍ തറവാട്, നായര്‍ തറവാട്ടുകാര്‍ എന്നിവര്‍ ദേവിക്ക് കുലദേവതാ സ്ഥാനം നല്‍കി കാണുന്നു.
പണയക്കാട്ട് ഭഗവതിയുടെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=WEH6Ia2-1M4
കടപ്പാട്: കേരള ടൂറിസം.
പണയക്കാട്ട് ഭഗവതി തെയ്യം
പണയക്കാട്ട് ഭഗവതി (ഭദ്രകാളി സങ്കൽപ്പം)
ദേശസഞ്ചാരത്തിനു അനുസരിച്ച് ദേവി ദേവൻമ്മാരുടെ രൂപഭാവനാമയമാറ്റങ്ങൾ വരുന്നു. അതിപ്രാചീനകാലംമുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടുകഥകള്‍ പ്രചാരത്തിലുണ്ട്
കാളീ ധ്യാനശ്ലോകം
കാളീം മേഘ സമപ്രഭാം തൃനയനാം വേതാള കണ്ടസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക ശിര: കൃത്വാ കരാഗ്രേഷു ച
ഭൂതപ്പ്രേത പിശാച മാത്രുസഹിതാം മുണ്ടസ്രജാലങ്ക്രുതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം സംഹാരിണീമീശ്വരീം
ഓം ഭദ്രകാളിയെ നമ:
ജ്വാലാകരാളമത്യുഗ്രമശേഷാസുരസുദനം
ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ
എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു. ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്. ശിവപ്രിയയാണ് ഈ കാളി. ശംഭുസ്ഥാ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ശിവ എന്നു സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മാര്‍ക്കണ്ഡേയപുരാണത്തിലെ ഭദ്രോല്‍പത്തി പ്രകരണത്തില്‍ ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വര്‍ണ്ണിക്കുന്നുണ്ട്. ബ്രഹ്മാവില്‍നിന്നും വരസിദ്ധികള്‍ നേടിയ ദാരികാസുരന്‍ ത്രിലോകങ്ങളും കീഴടക്കി. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സ്‌കന്ദന്‍, ഇന്ദ്രന്‍, യമന്‍ ആദിയായവര്‍ക്കൊന്നും ദാരികനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ശ്രീപരമേശ്വരന്‍ ലോകസംരക്ഷണാര്‍ത്ഥം തന്റെ തിലോചനം തുറന്നു. അതില്‍നിന്നും അന്നുവരെ പ്രപഞ്ചം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ഭീകരവും രൗദ്രവുമായ ഭാവത്തോടുകൂടിയ ഭദ്രകാളി ഉടലെടുത്തു. ഇത് ശിവപുത്രിയാണ്. ഈ കാളി ദാരികനെ നിഗ്രഹിക്കുകയും ചെയ്തു.
കാളിയെ പൊതുവെ കോപമൂര്‍ത്തിയായിട്ടാണ് സങ്കല്‍പിച്ചുപോരുന്നത്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിയുമായാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് ഒരു പാശ്ചാത്യ പണ്ഡിതന്‍ സൂചിപ്പിച്ചിട്ടുണ്ട്.
കാളിയും സരസ്വതിയും ഒന്നുതന്നെ എന്നുകരുതുന്നവരുണ്ട്. കാളിക്ക് പത്തുരൂപങ്ങളുണ്ട്. ദശവിദ്യ എന്നാണ് ഇവ അറിയപ്പെടുന്നത്. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളീവിഗ്രഹങ്ങള്‍ക്ക് പല രൂപകല്പനകളുമുണ്ട്.
വാള്‍, പരിച, കപാലം, ദാരികശിരസ്സ്, വെണ്മഴു, ഡമരു, ശൂലം, കയറ്, തോട്ടി, ഉലക്ക, തലയോട്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് എന്നിങ്ങനെ അറുപത്തിനാല് കൈകളുള്ള കാളീസങ്കല്പങ്ങള്‍ വരെയുണ്ട്. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപഭാവസങ്കല്‍പങ്ങളും കാളിക്കുണ്ട്.
കോലത്തുനാട്ടിൽ തെയ്യകോലസ്വരൂപത്തിൽ’ ഭദ്രകാളി തെയ്യം, ശ്മശാനഭദ്ര, ചുടലഭദ്ര, സംഹാര ഭദ്ര, എന്നിങ്ങനെ ശാക്തേയതെയ്യകോലങ്ങൾ കെട്ടിയാടുന്നു പൂജ വിധിയിൽ ഭദ്രകാളി പൂജ വിധിയുപയോഗിക്കുന്ന ഭദ്രകാളീ പ്രീതിക്കുവേണ്ടി പുരാതനകാലം മുതല്‍ പാട്ട് ഉത്സവം, വേല, താലപ്പൊലി, കളിയാട്ടം തുടങ്ങിയവ നടന്നുവരുന്നു. പാട്ടുല്സവമാണ് ഭദ്രകാളിക്ക് മുഖ്യം. കുത്തിയോട്ടപാട്ടുകളും പാനത്തോറ്റങ്ങളും ഉള്‍പ്പെടുന്ന ദേവീസ്തുതികള്‍ ഭഗവതിപ്പാട്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്. അതിമധുരമുള്ള കടുംപായസവും തിരളിയും കാളിയുടെ പ്രിയ നൈവേദ്യങ്ങളാണ്. അരത്തം പൂജിച്ച് ഗുരുസിയുംനിണകുരുതി, രക്തപുഷ്പാഞ്ജലി, ചാന്താട്ടം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. കുരുതിക്ക് വറപൊടിയും പൊതിച്ച കരിക്കും വെറ്റിലപാക്കും നിര്‍ബന്ധമാണ്. ചെത്തിപ്പൂവും, ചെന്താമരപ്പൂവും ഉള്‍പ്പെടുന്ന ചുവന്ന ഉത്തമപുഷ്പങ്ങള്‍ ദേവീപൂജയ്ക്ക് ഉത്തമമായി കരുത്‌പെടുന്നു.
PANAYAKKATTU BHAGAVATHI:
This war goddess, worshiped by the Vannan community, was born in Rudhirapuzha. They are the great goddess who destroyed the Asura clan. This goddess resides in Kangol Kalari Sthana. Kavinu, where Devi resides as the main deity, is called Panayakkat in some places. Some of the Maniyanis, Chuwatta Generals and Nairs consider the goddess as a clan deity.
Watch video of Panyakat Bhagwati:
http://www.youtube.com/watch?v=WEH6Ia2-1M4
Credit: Kerala Tourism.
Kavu where this Theyyam is performed
Theyyam on Kumbam 10-12 (February 23-25, 2024)
Theyyam on Kumbam 13-15 (February 26-28, 2024)
Theyyam on Kumbam 13-15 (February 26-28, 2024)
Theyyam on Dhanu 15-16 (December 30-31, 2024)
Theyyam on Makaram 12-13 (January 26-27, 2024)
Theyyam on Dhanu 20-24 (January 05-09, 2024)
Theyyam on Dhanu 10-16 (December 26-January 01, 2024)
Theyyam on Medam 02-03 (April 15-16, 2024)
Theyyam on Makaram 07-08 (January 21-22, 2025)
Theyyam on Kumbam 06-07 (February 19-20, 2024)
Theyyam on Makaram 04-05 (January 18-19, 2024)
Theyyam on Medam 11-14 (April 24-27, 2024)
Theyyam on Dhanu 10-16 (December 25-31, 2017)
Theyyam on Medam 05-06 (April 18-19, 2024)
Theyyam on Thulam 11-15 (October 28- November 01, 2024)
Theyyam on Vrischikam 17-19 (December 03-05, 2023)
Theyyam on Medam 11-14 (April 24-27, 2024)
Theyyam on (February 15-16, 2025)
Theyyam on Meenam 27-28 (April 09-10, 2024)
Theyyam on Makaram 23-26 (February 06-09, 2020)
Theyyam on Kumbam 20-21 (March 04-05, 2024)
Theyyam on Medam 25-26 (May 08-09, 2025)
Theyyam on Meenam 15-16 (March 28-29, 2024)
Theyyam on Kumbam 21-28 (March 05-12, 2025)