Kavu where this Theyyam is performed

Ponmakan Theyyam / Paleri Daivathar Theyyam

പൊൻ മകൻ തെയ്യം

കണ്ണൂർ വലിയന്നൂർ ശ്രീ തുണ്ടിക്കോത്ത് ഭഗവതി കാവ് ക്ഷേത്രം, ചാല കളരിവട്ടം ക്ഷേത്രം, കണ്ണൂർ വലിയന്നൂർ ശ്രീ കുന്നത്ത്ചാൽ ഭഗവതി മൂലാറുട ദേവസ്ഥാനം ക്ഷേത്രം, മേക്കുന്ന് ശ്രീ പൂവള്ളത്തിൽ ക്ഷേത്രം, കണ്ണൂർ ചാലാട് കുന്നത്തു ഭാവൂർ കരിങ്കാളി ക്ഷേത്രം എന്നിവിടങ്ങളിൽ ഈ തെയ്യം ദർശിക്കാം.

പേടിയാട്ട് ഭഗവതിയും പൊന്മകനും🕉️

“പേടിയാട്ടമ്മ തുറക്കും കളിയാട്ടമ്മ അടക്കും” എന്ന പഴഞ്ചൊല്ലിൽ ഈ ഉത്സവത്തിലെ ദേവതയായ പേടിയാട്ടമ്മയെപ്പറ്റി പരാമർശിക്കുന്നു.

കടലുണ്ടി ദേശത്താണ് പ്രശസ്തമായ പേടിയാട്ട് ഭഗവതി ക്ഷേത്രം. പേടിയാട്ടമ്മയുടെ സഹോദരിയായ അമ്മാഞ്ചേരി അമ്മയോടൊപ്പം ശ്രീ വളയാനട്ടമ്മയുടെ പൂരത്തിന് പുറപ്പെടാൻ ഒരുങ്ങി ജാതവനെ (പേടിയാട്ടമ്മയുടെ മകൻ )അവിടെ മദ്യ കർമങ്ങൾ ആയതുകൊണ്ട് പേടിയാട്ടമ്മ ജാതവനെ വിലക്കി. ഇതുവകവെക്കാതെ പൂരത്തിൽ പങ്കെടുക്കാൻ എത്തിയ ജാതവന് വളയനാട്ടമ്മ പാൽവർണ്ണകുതിര സമ്മാനമായി നൽകി. ഇതോടൊപ്പം വളയനാട്ടമ്മ ജാതവന് മദ്യമവസ്തുക്കളടങ്ങിയ സൽക്കാരത്തിന് ക്ഷണിക്കുകയും അമ്മ ഭഗവതിയുടെ വിലക്കോർത്ത ജാതവൻ ക്ഷണം തിരസ്ക്കരിച്ചു. ഇതിൽ ക്ഷുഭിതയായ ശ്രീ വളയനാട്ടമ്മ മദ്യമവസ്തുക്കൾ ജാതവന് നേരെ തട്ടിത്തെറിപ്പിച്ചു. അശുദ്ധിയായി തിരിച്ചു വന്ന മകനെ അമ്മ അകറ്റി നിർത്തി. തന്നെ കാണരുതെന്നും വിലക്കി, തുടർന്ന് മഞ്ചാടി കുരുക്കൾ വാരി എറിഞ്ഞു പേടിയാട്ട് ഭഗവതിയമ്മ. ഈ മഞ്ചാടികുരുക്കൾ ചെന്ന് വീഴുന്ന അകലത്തിൽ വേണം ഇനി നീ കുടിയിരിക്കാൻ എന്ന മകനായ ജാതവനോട് അരുളി. അങ്ങനെ,കാക്കകേ റാക്കുന്നിൽ കുടിയിരുത്തി. ഈ സ്ഥലം ഇന്ന് ജാതവൻ കോട്ട എന്നറിയപ്പെടുന്നു. പിന്നീട് അലിവു തോന്നിയ ദേവി തുലാമാസത്തിലെ കറുത്തവാവ് ദിനത്തിൽ വാക്കടവിൽ നീരാട്ടിന്‌ പോവുമ്പോൾ കാണാനും കൂടെപോരാനും അനുമതി നൽകുന്നു.
ഈ ദിവസം കടലുണ്ടി വാവുത്സവം ആയി ആഘോഷിച്ചു കൊള്ളുന്നു.ഇതേ രീതിയിൽ അതെ ചടങ്ങുകളോടെ അനുഷ്ടനങ്ങളോടെയും ആചരിച്ചു വരുന്ന ക്ഷേത്രമാണ് കണ്ണൂർ താവക്കര വലിയവളപ്പ് ക്ഷേത്രം. ഇവിടെ പേടിയാട്ട് അമ്മയുടെ മകനായ ജാതവൻ പൊന്മകൻ എന്ന പേരിൽ ആരാധിച്ചു പോരുന്നു. നിലവിൽ പേടിയാട്ട് ഭഗവതിക്കും പൊന്മകനും കെട്ടിയാരാധന നടത്തുന്നത് വലിയവളപ്പ് ക്ഷേത്രത്തിൽ മാത്രമാണ്. ദേവിയുടെ തിരുമുഖം വലിയവളപ്പ് ക്ഷേത്രത്തിലും തിരുവുടൽ കടലുണ്ടി പേടിയാട്ട് ഭഗവതി ക്ഷേത്രത്തിലും ആണ് എന്ന ഒരു വിശ്വാസം കൂടി ഉണ്ട്. തിരുമുഖം എഴുന്നള്ളിക്കൽ, തിരിയാട്ടം എന്നിങ്ങനെ തികച്ചും മറ്റ് തെയ്യങ്ങളിൽ നിന്നും വ്യത്യസ്തമായ ചടങ്ങുകളോടെ ആണ് പേടിയാട്ട് ഭഗവതിയുടെ കെട്ടിയാട്ടം നടത്തപെടുന്നത്.

Photos

Videos

Chat Now
Call Now