Bali Theyyam Nedubalian Theyyam

Bali Theyyam Nedubalian Theyyam

Description

BALI ബാലി :

ബാലി തെയ്യത്തിന്റെ മറ്റൊരു പേരാണ് നേടും ബാലിയന്‍.

ആശാരിമാരുടെ ആരാധാനാമൂര്‍ത്തിയാണ് വാനര രാജാവായ ബാലി. ഈ തെയ്യത്തെ നേരത്തെ പറഞ്ഞ മൃഗദേവതകളുടെ കൂട്ടത്തില്‍ ഉലപ്പെടുത്താവുന്നതാണ്. ഇന്ദ്രന്റെ മകനും സുഗ്രീവന്റെ ജ്യേഷ്ഠനുമായ ബാലി കിഷ്കിന്ധയിലെ രാജാവായിരുന്നു. ബാലിയെ ചതിയില്‍പ്പെടുത്തി വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെക്കൊണ്ട് കൊല്ലിക്കുകയായിരുന്നു സഹോദരനായ സുഗ്രീവന്‍. ഇതിഹാസ ഗ്രന്ഥമായ രാമായാണത്തിലെ കഥാപാത്രമാണ് ബാലി.

ഉത്തര കേരളത്തിലെ ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ എന്നീ നാങ്കുവർണക്കാരുടെ കുലദൈവമാണ് ബാലി. ഇതിനു പുറമെ കരിങ്കല്ലിൽ പണിയെടുക്കുന്ന കല്ലാശാരിയെ കൂടി ചേർത്ത് ഐങ്കുടിക്കമ്മാളർ നെടു ബാലിയാനെ പരിപാലിക്കുന്നു എന്ന് കൂടി പറയാറുണ്ട്.  

സൂര്യതേരാളിയും ഗരുഡ സഹോദരനുമായ അരുണന് ഇന്ദ്രസഭയായ അമരാവതിയില്‍ ചെന്ന് ദേവസ്ത്രീകളുടെ നൃത്തം കാണണമെന്ന് മോഹം തോന്നി. അങ്ങിനെ വേഷം മാറി സ്ത്രീ രൂപത്തില്‍ ചെന്ന അരുണനെ കണ്ടു ദേവേന്ദ്രന്‍ കാമ മോഹിതനായി തീര്‍ന്നു.. അതില്‍ അവര്‍ക്കുണ്ടായ പുത്രനാണ് ബാലി. പിന്നീട് വീണ്ടും അരുണന്റെ ഇതേ രൂപം കണ്ടു സൂര്യന് മോഹം തോന്നുകയും സുഗ്രീവന്‍ ഉണ്ടാവുകയും ചെയ്തുവത്രേ. തന്റെ കാല ശേഷം കിഷ്ക്കിന്ദ ഭരിക്കാന്‍ അന്തരാവകാശികള്‍ ഇല്ലാതെ വിഷമിച്ച ഋഷരചസ്സിന് ദേവേന്ദ്രന്‍ ഈ രണ്ടു മക്കളെയും നല്‍കി. ഏവരെയും അതിശയിപ്പിക്കുന്ന സഹോദര സ്നേഹത്തോടെ അവര്‍ അവിടെ വളര്‍ന്നു. ഋഷരചസ്സിന്റെ മരണശേഷം ബാലി കിഷ്കിന്ധാധിപതിയായി. 

ബാലിയുടെ പ്രത്യേകത ബാലിക്ക് ലഭിച്ച വരമായിരുന്നു. ബാലിക്കെതിരെ യുദ്ദം ചെയ്യാന്‍ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി ലഭിക്കും എന്നതായിരുന്നു ദേവേന്ദ്രന്‍ നല്‍കിയ ആ വരം. അത് കൊണ്ട് തന്നെ ബാലിയെ യുദ്ധത്തില്‍ കീഴ്പ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ബാലിയെ യുദ്ധത്തിനായി വെല്ലുവിളിച്ച രാവണന്റെ പകുതി ശക്തി കൂടി ലഭിച്ച ബാലി ഒരിക്കല്‍ രാവണനെ വാലില്‍ ച്ചുറ്റിയെടുത്ത് ലോകം മുഴുവന്‍ സഞ്ചരിച്ചുവത്രേ. എന്നാല്‍ ഇതേ ബാലിയെ ഹനുമാന്‍ ഒരിക്കല്‍ ദ്വന്ദ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയുണ്ടായത്രേ.

ബാലിയും സുഗ്രീവനും തമ്മിലുള്ള വൈരാഗ്യത്തിന്റെ കഥ തുടങ്ങിയത് രാവണന്‍ ചതിയില്‍ ബാലിയെ വധിക്കാനായി അയച്ച മായാവി എന്ന രാക്ഷസനുമായി (അസുര ശില്‍പ്പിയായ മയന്റെ പുത്രന്‍ മായാവി) യുദ്ധം ചെയ്യാന്‍ രാക്ഷസന്റെ ഗുഹയിലേക്ക് കയറി പോയപ്പോള്‍ ബാലി ഗുഹാകവാടം ബന്ധിക്കാന്‍ സുഗ്രീവനോട് ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ രാക്ഷസന്റെ മായയാല്‍ തെറ്റിദ്ധരിക്കപ്പെട്ട സുഗ്രീവന്‍ ബാലി മരിച്ചെന്ന് കരുതി ഗുഹാകവാടം തുറക്കാതെ പോയത്രേ. അങ്ങിനെ സ്വയം ഗുഹാകവാടം തുറന്ന് പുറത്ത് വന്ന ബാലി സുഗ്രീവനെ കൊട്ടാരത്തില്‍ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിന്റെ ഭാര്യയായ രൂമയെ സ്വന്തമാക്കുകയും ചെയ്തുവത്രേ. ബാലിക്ക് തന്റെ അനുജനായ സുഗ്രീവന്‍ അബദ്ധത്തില്‍ ചെയ്ത തെറ്റ് ക്ഷമിക്കുവാനായില്ല. അങ്ങിനെ മായാവിയുടെ ചതിയില്‍ ബാലിയും സുഗ്രീവനും ശത്രുക്കളായി മാറി. ബാലിയെ പേടിച്ചു സുഗ്രീവന്‍ ഋഷ്യമൂകാചാലത്തില്‍ പോയി ഒളിക്കുകയാണുണ്ടായത്. (മുനിമാരുടെ ശാപത്താല്‍ ബാലിക്ക് അവിടെ കയറി ചെല്ലാനാവില്ല. കയറിയാല്‍ ബാലിയുടെ തല പൊട്ടിത്തെറിക്കുമത്രേ.)

ഇങ്ങിനെ ശത്രുതയിലായ സുഗ്രീവനാണ് സീതയെ അന്വേഷിക്കുന്ന ശ്രീരാമനുമായി സഖ്യത്തിലേര്‍പ്പെടുന്നതും ബാലിയെ യുദ്ധത്തിനു വെല്ലുവിളിച്ചു കൊണ്ട് ശ്രീരാമനെകൊണ്ട് ബാലിയെ സപ്തസാല വൃക്ഷത്തിന്റെ പിന്നില്‍ നിന്ന് ഒളിയെമ്പ് എയ്തു കൊല്ലിക്കുന്നതും തുടര്‍ന്നു കിഷ്കിന്ധയിലെ രാജാവ് ആകുന്നതും. അമ്പേറ്റ് നിലത്ത് വീണ ബാലി താന്‍ ചെയ്ത തെറ്റുകള്‍ എന്താണെന്ന് ശ്രീരാമനോട് ചോദിച്ചപ്പോള്‍ സഹോദരനെ മകനായി കാണണമെന്നും അവന്റെ ഭാര്യയെ സ്വന്തമാക്കിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും മറുപടി കൊടുത്ത് തന്റെ വിശ്വരൂപം കാട്ടികൊടുത്ത് ബാലിക്ക് മോക്ഷം കൊടുത്തുവത്രെ.

ആശാരിമാരുടെ കുലദൈവമായ ബാലി കെട്ടിയാടുന്നത്‌ വണ്ണാന്‍ സമുദായക്കാരാണ്. വടുക രാജാവ് തന്റെ കൊട്ടാരത്തില്‍ ബാലിയെ ആരാധിച്ചിരുന്നു. അവിടെ ജോലി ചെയ്യാന്‍ പോയ മണ്ണുമ്മല്‍ ആശാരിയുടെ ആരാധനയും പ്രാര്‍ത്ഥനയും കണ്ടു ദൈവം ആശാരിയുടെ വെള്ളോല മേക്കുട ആധാരമായി എരമം നാട്ടില്‍ മണ്ണുമ്മല്‍ (മണ്ണുവിങ്കല്‍) തറവാട് പടിഞ്ഞാറ്റയില്‍ എത്തിയെന്നാണ് പറയപ്പെടുന്നത്. പിന്നീട് മൊറാഴ, വടക്കും കോവില്‍, കുറുന്താഴ, വെള്ളാരങ്ങര, കൊക്കാനിശ്ശേരി, മാങ്ങാട് എന്നിവിടങ്ങളിലും അവിടെ നിന്നും എല്ലാ ആശാരി ക്ഷേത്രങ്ങളിലും ഈ ദേവനെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണ് ഐതിഹ്യം. പൊതുവേ ആശാരിക്ഷേത്രങ്ങളില്‍ മാത്രമേ ഈ തെയ്യം കെട്ടിയാടാറുള്ളൂ.

ബാലി സുഗ്രീവ വധവും മറ്റും ഈ തെയ്യം ആംഗ്യം കൊണ്ട് കാണിക്കും. തലശ്ശേരി അണ്ടലൂര്‍ കാവില്‍ സുഗ്രീവനെ കൂടി കെട്ടിയാടിക്കാറുണ്ട്. ബാലി സുഗ്രീവ യുദ്ധവും അവിടെ കാണിക്കാറുണ്ട്.

അണ്ടലൂർ കാവിലെ സുഗ്രീവനുമായി യുദ്ധം ചെയ്യുന്ന ബാലിയും മറ്റു കാവുകളിലെ ബാലിയുമായി (നിടുംബലിയാൻ) വളരെ വ്യത്യാസമുണ്ട്. ബാലി സുഗ്രീവ യുദ്ധത്തിലെ ബാലിയും നിടുംബലിയാനും രണ്ടു സങ്കൽപ്പത്തിലുള്ളതാണ്. 

എരമവും കുഞ്ഞിമംഗലവും ഉത്തരമലബാറിന്റെ മാത്രമായ രാമായണം നിർമിതിയിൽ പ്രധാന ദേശങ്ങളാണ്.  എരമത്തെ മേലാശാരി ബാലിയെ കണ്ടെടുത്തു കുഞ്ഞിമംഗലത്തെ കുറുവാട്ട്‌ പെരുവണ്ണാന്മാർ ബാലിക്ക് ആട്ടവും പാട്ടുമുണ്ടാക്കി. പിന്നീട് പരിയാരത്തും കണ്ണപുരത്തും പല പല ദേശങ്ങളിലായി ബാലി രാമായണപ്പടർച്ചകളുണ്ടായി. പയ്യന്നൂരിനടുത്ത് എരമത്താണ് ആദ്യമായി ബാലിയെ കെട്ടിയാടിക്കുന്നത്. 

എരമം  മണ്ണുമ്മൽ പടിഞ്ഞാറ്റയാണ് ബാലിയുടെ ആരൂഢം.  പിന്നീട് കുഞ്ഞിമംഗലത്തെ മൂശാരിക്കൊവ്വലിനടുത്തുള്ള വടക്കൻ കൊവ്വലിലെത്തി. എന്നാൽ മുന്പുസ്ഥാന പ്രകാരം എരമം കഴിഞ്ഞാൽ മൊറാഴയും കുറുന്താഴയുമാണ് തെയ്യസ്ഥനങ്ങളായി വരുന്നത്. കുഞ്ഞിമംഗലത്തെയും പരിയാരത്തേയും കനലാടിമാർ ആണ് ബാലിയുടെ തോറ്റം പാട്ടുകൾ എന്ന രാമായണപ്പാട്ടുകൾ കെട്ടിയുണ്ടാക്കിയതെന്നു പറയപ്പെടുന്നു. 

‘ ചെന്നിതു കാലം കുറഞ്ഞൊന്നു പിന്നെയും

വന്നിതു ബാലി മഹാബലവാൻ തദാ

കല്ലിട്ടു ഞാൻ വിലദ്വാരമടച്ചതു

കൊല്ലുവാനെന്നോർത്തുകോപി ച്ചു ബാലിയും “

ബാലി വെള്ളാട്ടം

To watch out the documentary about Bali:

https://youtu.be/sOVlMBJ7iHo?si=Hew7wcOFnbkLE3iy

ബാലി തെയ്യം വീഡിയോ കാണാന്‍;
http://www.youtube.com/watch?v=LHcK6kbgbSs
കടപ്പാട്: പ്രിയേഷ് എം.ബി.

പൂമുടി വെച്ച ബാലി

ബാലിയുടെ നാലു ആരൂഢ സ്ഥാനത്തും(എരമം മണ്ണുമ്മൽ കാനഞ്ചേരി ഭഗവതി ക്ഷേത്രം, മോറാഴ, കുറുന്താഴ, വടക്കൻ കൊവ്വൽ) മണിയറ പൂമാലക്കാവിലുമാണ് പൂമുടി വെച്ച ബാലി

വിശ്വവിശ്രുതമായ രാമായണകഥയിലെ ശ്രീരാമഭക്തനായ ബാലി തന്നെയാണ് ബാലി തെയ്യം. സുഗ്രീവസഹോദരനായ ബാലി രാമബാണമേറ്റ് വീരമൃത്യു വരിച്ചപ്പോൾ ആ ധീരനെ ആരാധ്യപദവിയിലേക്ക് ഉയർത്തിയതാണ് ശ്രീരാമദേവൻ.

ഭൂമി കുലുങ്ങുമാറ് പിറവികൊണ്ട ബാലകനാണ് ബാലി. പുണ്യതീർത്ഥമായ വടുവക്കോട്ടയിൽ കുളികുറിതേവാരം കഴിച്ച് ബാലി വന്നുചേർന്നപ്പോൾ അവിടെ ഭക്തോത്തമനായ മണ്ണുമ്മൽ പ്രധാനിയായിരുന്ന വിശ്വകർമാവിനെ കണ്ടുമുണ്ടി. വിശ്വകർമാവിന്റെ കെട്ടും ചുറ്റും കുറിയും നെറിയും അടുക്കും ആചാരവും കണ്ട് കയ്യൊഴിച്ച്കൂടാ എന്ന് കരുതി ബാലി അദ്ദേഹത്തിനൊപ്പം എരമം മണ്ണുമ്മൽ സ്ഥാനത്തേക്ക് ശേഷിക്കപ്പെടുന്നു. പിന്നീട് മോറാഴ, കുറുന്താഴ, വടക്കൻ കൊവ്വൽ എന്നിവിടങ്ങളിൽ പീഠം നേടി വിശ്വകർമജരുടെ കുലദൈവമായി ഒരു വിളിക്കൊമ്പത്തു കൂറ്റുകാട്ടി ക്ഷേത്രത്തിൽ രക്ഷകനായി നിലകൊള്ളുന്നു.

തന്‍റെ ഭര്‍ത്താവിനെ പരിഹസിച്ച സൂര്യനെ ഭര്‍തൃ ഭക്തയും പഞ്ചരത്നങ്ങളില്‍ ഒരുവളുമായ ശീലാവതി നീ ഉദിക്കാതാകട്ടെ എന്നു ശപിച്ചു. സൂര്യന്‍ ഉദിക്കാതെ ഇരുന്ന നേരം സൂര്യ തേരാളിയും ഗരുഡ സഹോദരനുമായ അരുണന് ഒരു മോഹം തോന്നി. ഇന്ദ്ര സഭയായ അമരാവതിയില്‍ ചെന്ന് ദേവസ്ത്രീകളുടെ നൃത്തം കാണാമെന്നു. തന്‍റെ രൂപത്തില്‍ ചെന്നാല്‍ ദേവേന്ദ്രന്‍ കോപിക്കുമോ എന്നു ഭയന്ന് അരുണന്‍ ഒരു സ്ത്രീ രൂപമെടുത്തു അവിടെ ചെന്നു. അതി സുന്ദരിയായ അരുണന്റെ സ്ത്രീ രൂപം കണ്ട് ദേവേന്ദ്രന്‍ കാമ മോഹിതനായി തീര്‍ന്നു. അതില്‍ അവര്‍ക്കുണ്ടായ പുത്രനത്രെ ശ്രീ ബാലി.. പിന്നീട് അരുണന്റെ ഇതേ രൂപം കണ്ട് സൂര്യന് മോഹം തോന്നുകയും സുഗ്രീവന്‍ ഉണ്ടാകുകയും ചെയ്തു. തന്‍റെ കാല ശേഷം കിഷ്കിന്ദ ഭരിക്കാന്‍ നന്തരാവകാശികള്‍ ഇല്ലാതെ വിഷമിച്ച കിഷ്കിന്ദാപതി ഋഷരചസ്സിനു ദേവേന്ദ്രന്‍ ഈ രണ്ടു മക്കളെയും നല്‍കി.

എല്ലാവരെയും അത്ഭുതപെടുത്തുന്ന സഹോദര സ്നേഹത്തോടെ അവര്‍ കിഷ്കിന്ദയില്‌ വളര്‍ന്നു. ഋഷ രചസ്സിന്റെ മരണ ശേഷം ബാലി കിഷ്കിന്ധാധിപതിയായി സ്ഥാനമേറ്റു. മാലവ്യാന്‍ പര്‍വ്വതത്തില്‍ കൊട്ടാരം നിര്‍മിച്ച് ബാലി അവിടെ താമസിച്ചു.പുത്രനോടുള്ള വാല്‍സല്യതാല്‍ ,ആര് ബാലിയോടു എതിരിടുന്നോ അവരുടെ പാതി ശക്തി കൂടി ബാലിക്ക് ലഭിക്കുമെന്ന വരം നല്‍കി ദേവേന്ദ്രന്‍.

രാക്ഷസ രാജാവായ രാവണന്റെ കിങ്കരമാരെ നിഷ്പ്രയാസം വധിച്ചു കളഞ്ഞ ബാലിയോടു ഏറ്റുമുട്ടാന്‍ രാവണന്‍ തന്നെ പല തവണ നേരിട്റെതിയെങ്കിലും ബാലിയെ ജയിക്കാന്‍ പറ്റിയില്ല എന്നു മാത്രമല്ല, സംവല്സരങ്ങളോളം ബാലിയുടെ അടിമയായി കഴിയേണ്ടിയും വന്നു.

ബാലിയെ ചതിയിലൂടെ തോല്‍പ്പിക്കാന്‍ രാവണന്‍ അസുര ശില്പിയായ മയന്റെ പുത്രന്‍ മായാവിയെ കിഷ്കിന്ധയിലേക്ക് അയച്ചു.. മായാവിയെയും ബാലി വധിച്ചു എങ്കിലും മായാവിയുടെ ചതി പ്രയോഗം സുഗ്രീവനെ ബാലിയുടെ ശത്രുവാക്കി തീര്‍ത്തു. തന്നെ വധിക്കാന്‍ ഒരുങ്ങിയ ബാലിയെ പേടിച്ച് സുഗ്രീവന്‍ ഋഷ്യ മൂകാചലത്തില്‍ പോയി ഒളിച്ചു. ഒടുവില്‍ സുഗ്രീവ പക്ഷം ചേര്‍ന്ന രാമന്‍ സപ്തസാല വൃക്ഷത്തിനു പിന്നില്‍ ഒളിച്ചിരുന്ന് എയ്ത അമ്പേറ്റ് ബാലി വീര സ്വര്‍ഗം പൂകി.

ആശാരിമാരുടെ കുല ദൈവമാണ് ബാലി. വടുക രാജാവ് തന്‍റെ കൊട്ടാരത്തില്‍ ബാലിയെ ആരാധിച്ചുപോന്നിരുന്നു.. അവിടെ ജോലി ചെയ്യാന്‍ പോയ മണ്ണുമ്മല്‍ ആശാരിയുടെ ആരാധനയും പ്രാര്‍ഥനയും കണ്ട് ദൈവം അദേഹത്തിന്റെ വെള്ളോലമേക്കുട ആധാരമായി മണ്ണുമ്മല്‍ പടിഞ്ഞാറ്റയില്‍ എത്തി എന്നും പറയപ്പെടുന്നു. പിന്നീട് മൊറാഴ, വടക്കുംകൊവില്‍, മണ്ണുമ്മല്‍, കുറുന്താഴ എന്നിവടങ്ങിളിലും അവിടെ നിന്നും പിന്നെ മിക്ക ക്ഷേത്രങ്ങളിലും ഈ ദേവനെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണ് ഐതിഹ്യം. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടാറുള്ളത്.

മുന്നൂറ്റി ഒന്നാമത്തെ രാമായണം

ബാലി തെയ്യത്തിന്റെ പിന്നിലെ പുരാവൃത്തങ്ങൾ പരിശോധിക്കുന്ന ഒരു പഠനമാണ് ശ്രീ വി.കെ. അനിൽകുമാറിന്റെ മുന്നൂറ്റി ഒന്നാമത്തെ രാമായണം എന്ന കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം. അനീതിക്കെതിരായ ബാലി കേന്ദ്ര കഥാപാത്രമാകുന്ന ബാലി തെയ്യത്തിന്റെ പാഠം. അവതരണ രീതി, അവതരണത്തിന് പിന്നിലെ സാംസ്കാരിക സന്ദർഭങ്ങൾ എന്നിവ വിശകലനം ചെയ്യുന്നു. 

Description

BALI :

Bali, the monkey king, is the worship idol of the Asaris.

This Theiya can be included among the animal deities mentioned earlier. Bali, son of Indra and elder brother of Sugriva, was the king of Kishkindha. His brother Sugreeva tricked Bali into killing him with Sri Rama, an incarnation of Vishnu. Bali is a character in the epic Ramayana.

Arunan, son of Suryatherali and brother of Garuda, felt a desire to go to Amaravati, the temple of Indra, and see the dance of the goddesses. Devendran saw Arun, who disguised himself as a woman, and became infatuated.. Bali was the son they had. Later, seeing the same form of Arun, Surya felt lust and Sugreeva was born. Devendra gave these two sons to Risharachas who was worried about having no heirs to rule Kishkinda after his time. They grew up there with brotherly love that amazed everyone. After the death of Risharachas, Bali became the ruler of Kishkindha.

Bali’s specialty was the blessing that Bali received. The boon given by Devendra was that he would get half the strength of the enemy coming to fight against Bali. Bali could not be subdued in war because of that. Having gained half the strength of Ravana, who challenged Bali to a battle, Bali once carried Ravana by his tail and traveled around the world. But this same Bali was once defeated by Hanuman in a duel.

The story of the enmity between Bali and Sugriva begins when Ravana went to the demon’s cave to fight the demon Mayavi (Mayavi, the son of the asura sculptor Maya) who had been sent to kill Bali by deception, and Bali asked Sugriva to close the cave gate. But Sugriva, misled by the demon’s vanity, thought that Bali was dead and left the cave door without opening it. Thus Bali opened the cave gate himself and expelled Sugriva from the palace and took possession of his wife Ruma. Bali could not forgive his younger brother Sugreeva for his mistake. Thus Bali and Sugrivan became enemies due to Mayavi’s trick. Fearing Bali, Sugreeva went and hid in Rishyamookachalam. (Bali cannot enter there due to the curse of the sages. If he does, Bali’s head will explode.)

It is Sugriva who is thus enmity who joins forces with Sri Rama who is searching for Sita, challenges Bali to a battle and kills Bali with an arrow from behind the Saptasala tree and then becomes the king of Kishkindha. When Bali fell on the ground with an arrow, he asked Sri Rama what mistakes he had made, and he replied that he should see his brother as his son and that taking his wife was an unforgivable mistake.

Bali, the family deity of carpenters, is tied by the Vannan community. King Vaduka worshiped Bali in his palace. It is said that after seeing the worship and prayers of Mannummal Asari, who went to work there, God came to the ancestral home of Mannummal (Mannuvinkal) in Eramam Nadu, using the Vellola Mekuda of Asari as the base. Legend has it that later this deity began to be worshiped in Morazha, Vadakum Kovil, Kurunthazha, Vellarangara, Kokanissery, Mangad and from there in all the Asari temples. Generally this theyam is tied only in Asari temples. Bali Sugriva Vadha etc. will be shown with this Theyam gesture. Thalassery Andalur Kavil Sugreevan is also tied up. The battle of Bali Sugriva is also shown there.

To watch Bali Theyam video;

http://www.youtube.com/watch?v=LHcK6kbgbSs

 Credit: Priyesh MB

Kavu where this Theyyam is performed

Theyyam on Edavam 05-07 (May 19-21, 2024)

Theyyam on Makaram 17-18 (January 31-February 01, 2024)

Theyyam on Medam 18-19 (May 01-02, 2024)

Theyyam on Meena 15-16 (March 29-30, 2025)

Theyyam on Meenam 22-24 (April l05-07, 2024)

Theyyam on Kumbam 21-22 (March 05-06, 2024)

Theyyam on Meenam 09-10 (March 22-23, 2024)

Theyyam on Meenam 24-25 (April 06-07, 2024)

Theyyam on Makaram 27-29 (February 10-12, 2024)

Theyyam on Kumbam 26-28 (March 10-12, 2024)

Theyyam on Kumbam 28 (March 12, 2024)

Theyyam on Kumbam 04-05 (February 17-18, 2024)

Theyyam on Meenam 19-21 (April 02-04, 2024)

Theyyam on Kumbam 01-07 (February 14-20, 2024)

Theyyam on Vrischikam 23-25 (December 09-11, 2023)

Theyyam on Thulam 23-24 (November 08-09, 2015)

Theyyam on Makaram 19-20 (February 02-03, 2024)

Theyyam on Vrischikam 18-20 (December 04-06, 2023)

Theyyam on Dhanu 26-28 (January 11-13, 2024)

Theyyam on Dhanu 12-14 (December 27-29, 2024)

Theyyam on Medam 11-13 (April 24-26, 2024)

Theyyam on Dhanu 15-18 (December 31, 2023-January 03, 2024)

Theyyam on Kumbam 26-Meenam 02 (March 10-15, 2024)

Theyyam on Makaram 16-19 (January 30-31 – February 01-02, 2024)

Theyyam on Dhanu 11-13 (December 27-29, 2023)

Theyyam on Dhanu 17-19 (January 02-04, 2024)

Theyyam on Makaram 02-03 (January 16-17, 2025)

Theyyam on Makaram 24-26 (February 07-09, 2024)

Theyyam on Makaram 22-26 (February 05-09, 2024)

Theyyyam on Medam 15-21 (April 28-May 04, 2025)

Theyyam on Makaram 17-19 (January 31-February 01-02, 2024)

Theyyam on Kumbam 23-25 (March 07-09, 2025)

Theyyam on Kumbam 07-10 (February 20-23, 2024)

Theyyam on Meenam 08-09 (March 22-23, 2025)

Theyyam on Thulavam 21-23 (November 07-09, 2023)

Theyyam on Medam 11 (April 24, 2024)

Theyyam on Medam 15-16 (April 28-29, 2024)

Theyyam on Meenam 16-18 (March 30-31-April 01, 2024)

Theyyam on Makaram 14-16 (January 28-30, 2024)

Theyyam on Dhanu 12-14 (December 28-30, 2023)

Theyyam on Medam 10-12 (April 23-25, 2024)

Theyyam on Medam 05-07 (April 18-20, 2024)

Theyyam on Meenam 03-04 (March 16-17, 2024)

Theyyam on Medam 15-20 (April 28-30-May 01-03, 2025)

Theyyam on (May 13-14, 2016)

Theyyam on Medam 10-11 (April 23-24, 2024)

Theyyam on Medam 01-05 (April 14-18, 2024)

Theyyam on Makaram 09-13 (January 23-27, 2024)

Theyyam on Kumbam 04-05 (February 17-18, 2024)

Theyyam on Medam 08-10 (April 21-23, 2024)

Theyyam on Meenam 13-15 (March 27-29, 2018)

Theyyam on Kumbam 09-11 (February 22-24, 2024)

Theyyam on Makaram 02-05 (January 16-19, 2024)

Theyyam on Medam 28-29 (April 11-12, 2024)

Theyyam on Makaram 27-29 (February 10-12, 2025)

Theyyam on Makaram 21-23 (February 04-06, 2024)

Theyyam on Makaram 08-11 (January 22-25, 2024)

Theyyam on Vrischikam 25-27 (December 11-13, 2023)

Theyyam on Meenam 17-20 (March 31-April 01-03, 2025)

Theyyam on Kumbam 04-06 (February 16-18, 2025)

Theyyam on Makaram 17-18 (January 31-February 01, 2024)

Theyyam on Medam 16-20 (April 29-30-May 01-03, 2025)

Theyyam on (December, 2016 – January, 2017)

Theyyam on Medam 20-22 (May 03-05, 2024)

Theyyam on Medam 23-24 (May 06-07, 2024)

Theyyam on Medam 23-25 (May 06-08, 2024)

Theyyam on Dhanu 15-16 (December 31-January 01, 2024)

Theyyam on Vrischikam 20-21 (December 06-07, 2023)

Theyyam on Vrischikam 20-22 (December 06-08, 2023)

Theyyam on Meenam 18-19 (April 01-02, 2017)

Theyyam on Kumbam 13-15 (February 25-27, 2025)

Theyyam on (April 29-30, 2017)

Theyyam on Meenam 11-15 (March 25-29, 2024)

Theyyam on Meenam 24-25 (April 06-07, 2024)

Theyyam on Kumbam 05-07 (February 17-19, 2025)

Theyyam on Makaram 04-05 (January 18-19, 2025)

Theyyam on Meenam 02-03 (March 16-17, 2024)

Theyyam on Dhanu 12-14 (December 28-30, 2023)

Theyyam on Makaram 02-05 (January 16-19, 2024)

Theyyam on Medam 15-18 (April 28-May 01, 2024)

Theyyam on Meenam 19-20 (April 02-03, 2018)

Theyyam on Makaram 08-10 (January 22-24, 2017)

Theyyam on Meenam 20-21 (April 03-04, 2024)

Theyyam on (February 07, 2023)

Theyyam on Makaram 13-16 (January 27-30, 2024)

Theyyam on Medam 03-04 (April 16-17, 2025)

Theyyam on Makaram 18-19 (February 01-02, 2025)

Theyyam on Meenam 01-04 (March 15-18, 2025)

Theyyam on Vrischikam 30 – Dhanu 01 (December 16-17, 2023)

Theyyam on Medam 05-08 (April 18-21, 2024)

Theyyam on Medam 18-20 (May 01-03, 2024)

Scroll to Top