Kavu where this Theyyam is performed

Karivedan Theyyam

 കരിവേടൻ

തെയ്യപ്രപഞ്ചത്തിൽ വൈഷ്ണവാംശത്തിലും ശൈവാംശത്തിലും ഒരേ നാമത്തിൽ കെട്ടിയാടുന്ന ദേവൻ.അർജ്ജുനനെ  പരീക്ഷിക്കാൻ  ശ്രീ പരമേശ്വരൻ അവതരിച്ച കിരാത വേഷമാണ് കരിവേടൻ എന്നാണ് ഒരു വിശ്വാസം.

എന്നാൽ വൈഷ്ണാവാംശത്തിലേക്ക് വരുമ്പോൾ ദേവനെക്കുറിച്ച് തോറ്റം പാട്ടിൽ പറയുന്നത് ഇങ്ങനെ…

“ആദിചെറുത്തണ്ടർ വാഴുന്ന കാലത്ത് അൻപിനാൽ വന്നൊരു ചെട്ടിയ വീടെക്ക് കീർത്തിയിൽ നല്ലൊരു പള്ളക്കീൽ ഇല്ലത്ത്  നിശ്ചയമായുറപ്പിച്ചാൻ കാലിയാനവിടെയും കാലിയും മേച്ചു വനത്തിൽ നടക്കുമ്പോൾ ആലിൻ തണൽ കണ്ടിരുന്നാന പൊൻമകൻ ആക്കം  പെരുതായി അടിച്ചകാറ്റിന്നു ആൽകൊമ്പ് പൊട്ടിമരിച്ചാനല്ലോ മകൻ ആജ്ഞയുന്നിട്ടവർ പാടിനല്ലമായ്ക്കുന്നിൽ മേവും  ആത്മപാരിതിൽ പുകൾപെറ്റ കരിവേടൻ ദൈവമെന്നു തൊഴുന്നേൻ”

———————————————————————————-

കരിവേടൻ തെയ്യം :

ആദിചെറുത്തണ്ടർ വാഴുന്ന കാലത്ത് അൻപിനാൽ വന്നൊരു ചെട്ടിയ വീടെക്ക് കീർത്തിയിൽ നല്ലൊരു പള്ളക്കീൽ ഇല്ലത്ത്  നിശ്ചയമായുറപ്പിച്ചാൻ കാലിയാനവിടെയും കാലിയും മേച്ചു വനത്തിൽ നടക്കുമ്പോൾ ആലിൻ തണൽ കണ്ടിരുന്നാന പൊൻമകൻ  ആക്കം പെരുതായി അടിച്ചകാറ്റിന്നു ആൽകൊമ്പ് പൊട്ടിമരിച്ചാനല്ലോ മകൻ ആജ്ഞയുന്നിട്ടവർ പാടിനല്ലമായ്ക്കുന്നിൽ മേവും  ആത്മപാരിതിൽ പുകൾപെറ്റ കരിവേടൻ ദൈവമെന്നു തൊഴുന്നേൻ എന്ന് തോറ്റം പാട്ടിൽ വിവരിക്കുന്ന ദേവനാണ് കരിവേടൻ തെയ്യം. വൈഷ്ണവാംശ സങ്കൽപ്പമൂർത്തിയായ കരിവേടൻ (മുച്ചിലോട്ടു കാവുകളിലും മറ്റും കരിവേടൻ എന്ന പേരിൽ മറ്റൊരു  ശൈവംശമൂർത്തിയും ആരാധിക്കപ്പെടുന്നുണ്ട്) ശാസ്താവിന്റെ ഉറ്റ തോഴനാണെന്നു വിശ്വസിക്കപ്പെടുന്നു.

ഒന്ന് കിട്ടിയാൽ രണ്ടെന്നും രണ്ടുകിട്ടിയാൽ ഓരോന്നെന്നും വീതിച്ചുകൊള്ളാമെന്നുള്ള തെയ്യത്തിന്റെ തിരുമൊഴി  ശാസ്താവുമായുള്ള  സുഹൃത്ത്‌ ബന്ധത്തിന്റെ ആഴത്തെ വ്യക്തമാക്കുന്നു. തണ്ണിനമൃത് എന്നറിയപ്പെടുന്ന (കാരയപ്പം) നൈവേദ്യമാണ്  രണ്ടു  ദൈവങ്ങൾക്കുമുള്ള ഇഷ്ടവഴിപാട്.

വർഷത്തിൽ നടക്കുന്ന കളിയാട്ടം കൂടാതെ ഒറ്റതിറവെള്ളാട്ടഉത്സവത്തിൽ ഉച്ചവെള്ളാട്ടം കരിവേടനും (വെള്ളാട്ടം മാത്രം കെട്ടിയാടുന്ന, തെയ്യമില്ല) തിറ (തെയ്യം മാത്രം, വെള്ളാട്ടമില്ല) ശാസ്താവിനുമായി വീതിക്കപ്പെടുന്നു. ശൈവവൈഷ്ണവ സങ്കൽപ്പത്തിലുള്ള  തെയ്യങ്ങൾ ആണെങ്കിലും നൈവേദ്യവും പൂജയും ഒന്നെന്നഭാവത്തിൽ ചെയ്യുന്നു.

അവതരണംബൈജു  ചെല്ലട്ടോൻചെറുകുന്ന് 

Videos

Chat Now
Call Now