Moovalamkuzhi Chamundi Theyyam

Moovalamkuzhi Chamundi Theyyam

Description

MOOVALAMKUZHI CHAMUNDI  മൂവാളംകുഴി ചാമുണ്ടി:

തൃക്കണ്ണാട്ട് ക്ഷേത്രത്തിലെ തന്ത്രിമാരായ ഇളയപുരത്ത് തന്ത്രിയും ഇടമന തന്ത്രിയുമാണ് ഒന്നിടവിട്ട മാസങ്ങളില്‍ അവിടെ പൂജാവിധികള്‍ ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ ക്രമേണ ശത്രുതയിലാവുകയും രണ്ടു പേരും അന്യോന്യം  ദുഷ്ട ശക്തികളെ  അയക്കുവാന്‍ തുടങ്ങി. 

എന്നാല്‍ ഒരു തവണ ഇടമന തന്ത്രി തൃകന്യാവ് ദേവിയെ ഇളയപുരത്ത് തന്ത്രി അയച്ചതാണെന്ന് കരുതി പിടിച്ചു ചെമ്പു പാത്രത്തില്‍ അടച്ച് തന്റെ വേലക്കാരോട് ഭൂമിയില്‍ കുഴിച്ചിടുവാന്‍ കല്‍പ്പിച്ചു.

വേലക്കാര്‍ ഈ കൃത്യം നിര്‍വഹിച്ചു വീട്ടില്‍ എത്തുന്നതിനു മുന്നേ ഒരു ഇടിശബ്ദവും മൂര്‍ച്ചയുള്ള ഒരു തിളങ്ങുന്ന വാളും കണ്ടു.  അത് ഭൂമിയെ പിളര്‍ത്തി മൂന്നാള്‍ വലിപ്പത്തില്‍ (മൂവാളം കുഴി) ഒരു കുഴിയുണ്ടാക്കി. ആ കുഴിയില്‍ നിന്ന് തൃക്കന്യാവിനോടൊപ്പം വീണ്ടും മൂന്നു  വാളുകള്‍ കൂടി ഉദയം ചെയ്തു. ദേവി ഇടമന തന്ത്രിക്കും  കുടുംബത്തിനും  നിരവധി ഉപദ്രവങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്ത്രി അയ്യപ്പനെയും തൃക്കന്യാലപ്പനെയും സമീപിച്ചു.

എന്നാല്‍ അവര്‍ രണ്ടു പേരും ഈ ദേവതയുടെ പെരുമാറ്റത്തില്‍ സംപ്രീതരായി തങ്ങളുടെ കൂടെ അവര്‍ക്ക് ഒരു സ്ഥാനം നല്‍കാന്‍ തീരുമാനിക്കുകയും അങ്ങിനെ ചാമുണ്ടിയെ തങ്ങളുടെ കൂടെ കൂട്ടുകയും ചെയ്തു. ഈ ദേവിയുടെ തെയ്യത്തിന്റെ  വൃത്താകാരത്തിലുള്ള വര്‍ണ്ണാഭമായ മുടി ഭക്തരുടെ ഹൃദയം കവരുന്നതാണ്. അസുരവിനാശിനിയായ  മഹാകാളിയുടെ  സങ്കല്‍പ്പമാണ്‌ ഈ ദേവതക്ക്.

ശാലിയരുടെ (ചാലിയരുടെ) കുലദേവതാ സ്ഥാനമാണ്  ദേവതക്കുള്ളത്. കീഴൂര്ധര്മ്മശാസ്താവിനെയാണ് ശാലിയര്പ്രധാന ദേവനായി ആരാധിക്കുന്നത്.

 

മൂവാളം കുഴി ചാമുണ്ടി തെയ്യം:

ദേവിയെ എടമന തന്ത്രി പണ്ട് ചെമ്പു കുടത്തില്‍ ആവാഹിച്ച ശേഷം മൂന്നാള്‍ ആഴത്തില്‍ താഴ്ത്തിയപ്പോള്‍ അവിടെ നിന്ന് ഉയിർത്തെഴുന്നേറ്റ ശക്തി സ്വരൂപിണിയാണ് മൂവാളം കുഴി ചാമുണ്ഡി. മൂന്ന്‍ ആളുടെ ആഴത്തിലുള്ള കുഴിയില്‍ നിന്ന് എഴുന്നേറ്റ എന്നര്‍ത്ഥത്തില്‍ ആണ് മൂവാളം കുഴി ചാമുണ്ടി എന്ന പേര് വന്നത്.

എടമന തന്ത്രിയാല്‍ ചെമ്പു കുടത്തില്‍ ആവാഹിക്കപ്പെട്ടതിനാല്‍ തന്ത്രിമാരെയും ചെമ്പ് കുടത്തെയും ദേവിയുടെ അരങ്ങില്‍ അനുവദിക്കാറില്ല. കഠിനമായ കോപത്താല്‍  തൻ്റെ ശക്തി കൊണ്ട് പാതാളത്തില്‍ നിന്ന് ചെമ്പ് കുടത്തെ പിളര്‍ന്നു കൊണ്ട് അവതരിച്ച ദേവി അതീവ രൌദ്രതയുള്ളവളാണ്. കോപം മൂത്ത് കണ്ണില്‍ കാണുന്നവരെയൊക്കെ തൻ്റെ ആയുധങ്ങള്‍ കൊണ്ട് ദേവി പ്രഹരിക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കുന്നതാണ്. മൂന്ന്‍ തരം വര്‍ണ പലിശ, വില്ലും ശരക്കോലും, വ്യത്യസ്ത തരം വാളുകള്‍ തുടങ്ങിയവയാണ് ദേവി ആയുധങ്ങള്‍ ആയി ഉപയോഗിക്കുന്നത്.മലയൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

ശാലിയാർക്കു കുലദേവത ആണ്  ദേവി.

ദേവിയെക്കുറിച്ചുള്ള വര്‍ണ്ണന നോക്കൂ…

“എടമന വാഴും തന്ത്രിയുമന്‍പൊടു-
ഇളയ പുരത്തകമമ്പിന തന്ത്രി
പ്രിയരിതമെന്നൊരു ബോധാത്താലേ
ആത്മസ്വരൂപിണിയാമവള്‍ തന്നെ
ആവാഹിച്ചൊരു ചെമ്പു കുടത്തില്‍
സങ്കോചിപ്പിച്ചഴകൊടു തന്റെ
ഭൃത്യ ജനത്തില്‍ കൈയതു നല്‍കി”

ശ്രീ മൂവാളംകുഴി ചാമുണ്ഡി

നൂറ്റാണ്ടുകൾക്കുമുൻപ് മന്ത്ര തന്ത്രാദികളിൽ പ്രാവീണ്യമുള്ള ബ്രാഹ്മണൻ അരവത്തു എടമന എന്ന പ്രഭുകുടുംബത്തിൽ ജീവിച്ചിരുന്നു. ഇക്കാലത്ത് തന്നെ മധൂരിനടുത്തു ഒളിയത്തു മന്ത്ര തന്ത്രങ്ങളിൽ അപാരപാണ്ടിത്യമുള്ളവർ താമസിച്ചിരുന്ന ഒളയത്തില്ലം എന്ന  ബ്രാഹ്മണഗൃഹം ഉണ്ടായിരുന്നു. എടമനയിൽ നിന്ന് ഒരംഗം ഒരുനാൾ ഒളയത്തില്ലം സന്ദർശിക്കുവാനിടവരുകയും  ഗൃഹനാഥന്റെ അഭാവത്തിൽ അന്തർജനം വേണ്ടവിധത്തിൽ ഉപചരിക്കാത്തതിനാൽ പ്രകോപിതനായി ചില പൊടികൈ  മന്ത്രപ്രയോഗങ്ങൾ നടത്തി തിരിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽ താമസം വിന എത്തി ചേർന്ന ഒളയത്ത് തന്ത്രി കാര്യം  മനസ്സിലാക്കി മന്ത്ര രൂപേണതന്നെ പ്രതികരിക്കുകയും ചെയിതു. പരസ്പരം മനസ്സിലായ തന്ത്രിമാർ മന്ത്രതന്ത്രങ്ങളിൽ തങ്ങൾക്കുള്ള  പ്രാവീണ്യം തെളിയിക്കുവാനായി മത്സരിക്കുകയും മന്ത്ര മൂർത്തികളെ കൊണ്ട് ഏറ്റുമുട്ടുകയും ചെയ്തു.. ഈ യുദ്ധത്തിൽ  ഒളയത്ത് തന്ത്രി  സ്വമൂലാധാരസ്ഥിതയായ പരാശക്തിയെ ശത്രുസംഹാരത്തിനായി നിയോഗിക്കുകയും  തന്നെ സമീപിച്ച  മന്ത്ര മൂർത്തിയെ  എടമനതന്ത്രി മൂലമന്ത്രം കൊണ്ട് ആവാഹിച്ച് തൊണ്ടിലാക്കി കുഴിച്ചിട്ടുവെങ്കിലും  ക്ഷണനേരം  കൊണ്ട് അത്  പൊട്ടി പിളർന്ന്  തന്ത്രിയോടടുത്തു. ഇല്ലത്തെത്തിയ  തന്ത്രി പിൻതുടർന്നെത്തിയ  മന്ത്ര മൂർത്തിയെ  ഉറപ്പേറിയ  ചെമ്പുകുടത്തിൽ  വീണ്ടും ആവഹിച്ചടക്കി. ആശ്രിതന്മാരായ മട്ടൈ കോലാൻ, കീക്കാനത്തെ അടിയോടി  എന്നിവരെ കൊണ്ട് ഇല്ലത്തിനു  തെക്ക് കിഴക്കായി അരക്കാതെ ദുരെ മൂവാൾ പ്രമാണം കുഴി കുഴിച്ച് അതിലടക്കം ചെയ്യ്തു. സർവ്വതന്ത്രാത്മികയും  സർവ്വമന്ത്രാത്മികയുമായ  പരാശക്തി ഹുങ്കാര ശബ്ദത്തോടെ പൊട്ടിപിളർന്ന് സ്വതന്ത്രയായി  ഭീകരാകാരത്തോടെ   ചെന്ന്  മട്ടൈ  കോലാന്റെ  പടിഞ്ഞാറ്റകം തകർത്തു. കൊലാന്നെ വധിച്ച്‌ തന്ത്രിയോടടുത്തു. ഭീതനായ തന്ത്രി  പ്രാണരക്ഷാർത്ഥം ഓടി  ത്രിക്കണ്ണൻ ത്രയബകേശ്വരനോട് അഭയം ചോദിച്ചു. കിഴക്കേ ഗോപുരത്തിലുടെ കയറിയ തന്ത്രിയെ  പിന്തുടർന്ന്  പടിഞ്ഞാറെ  ഗോപുരത്തിലൂടെ മന്ത്രമുർത്തി തൃക്കണ്ണാട് എത്തിയെങ്കിലും തൃക്കണ്ണാടപ്പന്റെ സാന്ത്വനത്താൽ  സന്തുഷ്ടയായി തന്ത്രിക്ക് മാപ്പ് നല്കി. തന്ത്രിമാർ തമ്മിലുള്ള വെറുപ്പ്‌ തീർത്ത് തൃക്കണ്ണാടപ്പന്റെ തന്ത്രിപദം ഒളയത്തില്ലവുമായി പങ്കിട്ടു. ചെമ്പുകുടത്തിൽ  മൂവാൾ കുഴിയിൽ മൂന്നേമുക്കാൽ നാഴിക നേരം സ്ഥാപനം ചെയ്യപെട്ടതിനാൽ മൂവാളംകുഴി ചാമുണ്ഡിയായി  തൃക്കണ്ണാട്  പടിഞ്ഞാറേ ഗോപുരത്തിൽ പ്രതിഷ്ഠനേടി 

MOOVALAMKUZHI CHAMUNDI:

Ilayapuram tantri and Idamana tantri, the tantris of the Trikannath temple, used to perform pooja vidhis there in alternate months. Gradually they became enmity and both started sending evil forces to each other.

But once Idamana tantri Trikanyav caught the goddess thinking that she was sent by the tantri to Ilayapuram and ordered his servants to bury her in the ground, sealing it in a copper vessel. 

Before the servants performed this task and reached the house, they saw a thunderous sound and a sharp, shining sword. It split the earth and created a hole the size of a moon (Moovalam pit). Three more swords emerged from that pit along with Trikanya. When Devi Idamana started doing many harms to Tantri and his family, Tantri approached Ayyappan and Trikanyalappan. But both of them were pleased with the deity’s behavior and decided to give her a place with them and thus took Chamundi with them. The round colored hair of this goddess’s Theiyat captivates the hearts of the devotees. This goddess is a concept of Mahakali, the destroyer of demons. This deity holds the position of clan deity of the Shaliars (Chalias). Keezhur Dharmashasta is worshiped by the Shaliers as their main deity.

To watch the video of Moovalamkuzhi Chamundi:

http://www.youtube.com/watch?v=YZ-ylaRN060

Source: Vinod V

Kavu where this Theyyam is performed

Theyyam on Meenam 07-10 (March 20-23, 2024)

Theyyam on Makaram 11-12 (January 25-26, 2024)

Theyyam on Makaram 08-11 (January 22-25, 2024)

Theyyam on Dhanu 20-21 (January 05-06, 2024)

Theyyam on Dhanu 23-24 (January 08-09, 2024)

Theyyam on Medam 22-23 (May 05-06, 2024)

Theyyam on Dhanu 21-22 (January 06-07, 2024)

Theyyam on (May 03-04, 2025)

Theyyam on (October 10, 2014)

Theyyam on Medam 08-10 (April 21-23, 2024)

Theyyam on Makaram25-26 (February 08-09, 2025)

Theyyam on Makaram 03-04 (February 16-17, 2019)

Theyyam on Kumbam 13-16 (February 26-29, 2024)

Theyyam on Medam 08-10 (April 21-23, 2024)

Theyyam on Medam 21-22 (May 04-05, 2024)

Theyyam on Medam 21-22 (May 04-05, 2024)

Theyyam on Kumbam 12-13 (February 25-26, 2024)

Theyyam on Medam 11-12 (April 24-25, 2025)

Theyyam on Medam 10-12 (April 23-25, 2024)

Theyyam on Meenam 14-16 (March 27-29, 2024)

Theyyam on Kumbam 17-19 (March 01-03, 2025)

Theyyam on KUmbam 26 (March 10, 2024)

Theyyam on (February 09, 2025)

Theyyam on Medam 10-12 (April 23-25, 2025)

Theyyam on Dhanu 07-08 (December 22-23, 2016)

Theyyam on Thulam 19-20 (November 04-05, 2023)

Theyyam on Vrischikam 20-21 (December 06-07, 2017)

Theyyam on Thulam 27-28 (November 13-14, 2023)

Theyyam on Vrischikam 08-09 (November 23-24, 2016)

Theyyam on Vrischikam 01-03 (November 17-19, 2023)

Theyyam on Vrischikam 09-10 (November 24-25, 2023)

Theyyam on Thulam 16-17 (November 02-03, 2023)

Theyyam on Vrischikam 07-08 ( November 22-23, 2016)

Theyyam on Thulam 22-23 (November 08-09, 2023)

Theyyam on Edavam 09-10 (May 23-24, 2024)

Theyyam on Dhanu 25-27 (January 09-11, 2025)

Theyyam on Meenam 23-25 (April 05-07, 2024)

Theyyam on Vrischikam 26-27 (December 12-13, 2023)

Theyyam on Meenam 26-27 (April 09-10, 2024)

Theyyam on Meenam 16-17 (March 30-31, 2025)

Theyyam on Thulam 11-12 (October 28-29, 2023)

Theyyam on Makaram 18-19 (February 01-02, 2024)

Theyyam on (April 11-12, 2025)

Theyyam on Meenam 26-29 (April 09-12, 2024)

Theyyam on Vrischikam 19-20 (December 05-06, 2023)

Theyyam on Medam 02-03 (April 15-16, 2025)

Theyyam on Kumbam 7-10 (February 20-23, 2024)

Theyyam on Medam 05-08 (April 18-21, 2024)

Theyyam on Kumbam 02-11 (February 15-24, 2024)

Theyyam on Kumbam 17-23 (March 01-07, 2024)

Theyyam on Thulam 23-24 (November 09-10, 2023)

Theyyam on Edavam 10-11 (May 24-25, 2025)

Theyyam on (March 07-08, 2017)

Theyyam on Meenam 28-29 (April 11-12, 2024)

Theyyam on Medam 04-05 (April 17-18, 2024)

Theyyam on Medam 15-16 (April 28-29, 2025)

Theyyam on Vrischikam 09-10 (November 24-25, 2016)

Theyyam on (November 21-22, 2024)

Theyyam on Dhanu 18-19 (January 03-04, 2024)

Theyyam on Makaram 08-13 (January 22-27, 2010)

Theyyam on Dhanu 25-27 (January 09-11, 2025)

Theyyam on Vrischikam 30 – Dhanu 01-02 (December 16-18, 2023)

Theyyam on Dhanu 05-07 (December 20-22, 2017)

Theyyam on Thulam 22-23 (November 08-09, 2024)

Theyyam on Meenam 12-13 (March 26-27, 2025)

Theyyam on Vrischikam 27-28 (December 13-14, 2017)

Theyyam on Medam 03-04 (April 16-17, 2025)

Scroll to Top