Kavu where this Theyyam is performed

പെരിയാട്ടു കണ്ടർ

ചാലിൽ തോട്ടുംകര പെരിയാട്ടുകണ്ടൻ പുരാണ കഥാപണ്ഡിതനും കാര്യപ്രാപ്തിയുള്ള കാര്യസ്ഥനുമായിരുന്നു. വിളിച്ചാൽ വിളി കേൾക്കാത്ത മായൻ കുന്നും മയിൽ മേടുമെല്ലാം പുനം കൃഷിക്ക് കൊത്തിച്ചെത്തി പോത്തൻ വരുത്തിയത്  പെരിയാട്ടു കണ്ടന്റെ പുനം കൃഷി പ്രാപ്തിയുടെ തെളിവായാണ് കൂലോത്തിടം നാടുവാഴി കണ്ടത്. പുലയക്കൂട്ടം ആലസ്യം കാട്ടാതെ കൈമെയ് മറന്നു അദ്ധ്വാനിക്കാൻ കാരണവും, കണ്ടന്റെ കൈച്ചൂട് അറിഞ്ഞിട്ടാണ്. നേരം കിട്ടുന്ന നേരത്തെല്ലാം ഗ്രന്ഥം പകുത്തു വായിക്കുന്ന കണ്ടറെ പുലയക്കൂട്ടം ഭയത്തോടെയാണ് നോക്കി കണ്ടത്. അത് കൊണ്ട് തന്നെ കണ്ടറെ അവർ പുനം നടുവിൽ തീയിട്ടു കൊന്നു. കണ്ടാണ് പെരിയാട്ടു കണ്ടർ തെയ്യമായി മാറി. 

Videos

Chat Now
Call Now