Kavu where this Theyyam is performed

Thorakkarathi Theyyam / Thurakkarathi Theyyam

തൊരക്കാരത്തി / തുരക്കാരത്തി 

കുണ്ടോറ ചാമുണ്ഡിയുടെ പരിവാരദേവതയാണ്. തുരം എന്നതിന് പണി എന്നാണർത്ഥം. മഹാദേവിക്ക്‌ വേണ്ടി തുരം ചെയ്യുന്ന ദേവത. വേലന്മാർ കെട്ടിയാടുന്ന ഈ തെയ്യം കാർഷിക ദേവതയാണ്. ശിവാംശമായി കരുതപ്പെടുന്ന തോരക്കാരത്തി  ഉരലിൽ  നെല്ല് കുത്തുന്നതും മുറത്തിൽ ഉമി പാറ്റിയെടുക്കുന്നതും ഈ  തെയ്യാട്ടത്തിലെ പ്രധാന ചടങ്ങുകളിൽപ്പെടുന്നു.

തുരക്കാരത്തി തെയ്യം 

കുണ്ടോറ ചാമുണ്ഡിയുടെ പരിവാര ദേവത, തുരം എന്നതിനു പണി എന്നർത്ഥം, മഹാദേവിക്ക്‌ വേണ്ടി  തുരം ചെയ്യുന്ന ദേവത

വേലരുടെ ഒരു തെയ്യമാണ് കുറത്തി. എന്നാല്‍ കോപ്പാളന്‍, പുലയന്‍ തുടങ്ങിയ സമുദായക്കാരും കുറത്തി തെയ്യം കെട്ടിയാടാറുണ്ട്. കണ്ണൂരിലെ പയ്യന്നൂരിലും മൗവ്വേനിയിലുമുള്ള ചില തറവാടുകളിലെ അങ്കണങ്ങളിൽ തുലാമാസം ആരംഭിക്കുന്നതോടെ ഈ  തെയ്യം കെട്ടിയാടുന്നു. പാര്‍വതി ദേവിയുടെ അവതാരമാണ് കുറത്തി. അനേകം കുറത്തിമാരില്‍ പ്രധാനികളായവര്‍ ഇവരാണ് കുഞ്ഞാര്‍ കുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, തെക്കന്‍ കുറത്തി, സേവക്കാരി എന്നിവര്‍.

Videos

Chat Now
Call Now