Thottumkara Bhagavathi Theyyam

Description
THOTTUMKARA BHAGAVATHI തോട്ടുംകര ഭഗവതി:
ഒരു രാമായണ മാസം മക്കള്‍ പതിനാലും മരിച്ച ഒരു തീയത്തി സ്ത്രീ വീട്ടിലിരുന്ന് രാമായണം വായിച്ചത് കേള്‍ക്കാനിടയായ കോല മന്നന് (ചിറക്കല്‍ തമ്പുരാന്) ആ സ്ത്രീയുടെ ‘ധിക്കാരം’ സഹിക്കാനാവുന്നതിലപ്പുറമായി തോന്നി. കടുത്ത ശിക്ഷ നലകാന്‍ തന്നെ തമ്പുരാന്‍ തീരുമാനിച്ചു. തലയില്‍ തീപ്പന്തം അടിച്ചു കയറ്റി അവളെ മലവെള്ളത്തില്‍ എടുത്തെറിഞ്ഞു. എന്നാല്‍ ശിവാനുഗ്രഹത്താല്‍ ഒഴുകുന്ന തോട്ടില്‍ നിന്ന് കരകയറിയ ദേവി തീ തണുപ്പിച്ച് ഒരു ദേവതയായി തൊട്ടുംകരയില്‍ ഉദയം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ആണിത് നടന്നതെന്നു വിശ്വസിക്കപ്പെടുന്നു. അങ്ങിനെ ആ സ്ത്രീ മരണാനന്തരം കാളി സങ്കല്‍പ്പത്തിലുള്ള തോട്ടുംകര ഭഗവതിയായി ആരാധിക്കപ്പെട്ടു തുടങ്ങി.
തോട്ടിന്കര ഭഗവതി തെയ്യം / തോട്ടുംകര ഭഗവതി
നാടുവാഴിത്തത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ ഒരു പാവം തീയ്യപെണ്ണാണ്. താന് നൊന്തുപെറ്റ പന്ത്രണ്ടു പിള്ളയും പട്ടുപോയിട്ടും ശോകമകറ്റാന് രാമായണപാരായണം നടത്തിക്കൊണ്ടിരിക്കെ ചിറക്കൽ തമ്പുരാന്റെ കാര്യസ്ഥൻ അതുവഴി വരാൻ ഇടയായി. വാർത്ത തമ്പുരാൻറെ മുന്നിലെത്തി. തമ്പുരാൻ സ്ത്രീയെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തുവത്രെ തനിക്കു വശംവദയാകാത്തതില് ക്ഷുഭിതനായ കോവിലകത്തെ തമ്പുരാന് ‘ ഇവള് അപാര മനക്കരുത്തിനുടമയായതിന, അവളുടെ തലയില് നെരിപ്പോടും തീയ്യും വച്ച് ഇളക്കാന് ആണ് ശിക്ഷ നല്കി. മക്കളെല്ലാം മരണപ്പെട്ടതിൽ സങ്കടപ്പെട്ടിരിക്കേണ്ട ഒരമ്മ പുസ്തക/രാമായണ പാരായണം നടത്തി എന്നതാണ് കുറ്റം. കൊട്ടാരത്തിൽ നിന്നും നിലവിളിച് കൊണ്ടോടിയ സ്ത്രീ കാക്കത്തോട് എന്ന സ്ഥലത്തെത്തി. കാക്കതോട്ടിലിറങ്ങി അവൾ ആ തീ അണച്ചു. ഇതിനകം അവൾ വിവസ്ത്രയായിരുന്നു. തോട്ടിൻകരെ കണ്ട വെളിച്ചത്തെ ലക്ഷ്യമാക്കി അവൾ നടന്നു. അതൊരു ,തറവാടായിരുന്നു. അവിടത്തെ തറവാട്ടമ്മ ഇവർക്ക് ധരിക്കാൻ വസ്ത്രവും കുടിക്കാൻ ജലവും കൊടുത്തു. വസ്ത്രം ധരിച്ച് വെള്ളം കുടിച്ചതോടെ ആ സ്ത്രീ തറവാട് വരാന്തയിൽ മരിച്ചു വീഴുകയായിരുന്നു. ആരാണ് എന്താണ് എന്നറിയാത്ത സ്ത്രീയുടെ മൃതദേഹം അവർ ദഹിപ്പിക്കുകയും ചെയ്തു. പിന്നീട് ആ തറവാട്ടിൽ ശുഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്രേ, ഒപ്പം തന്നെ കൊട്ടാരത്തിൽ ദുർലക്ഷണങ്ങളും.ദേവി ദൈവക്കരു ആയപ്പോള് തമ്പുരാന്റെ പടിഞ്ഞാറ്റകത്ത് കുട്ടവും കുരിപ്പും കൊടുത്തു. തോട്ടിൽ നിന്ന് ശമനം വരുത്തി രക്ഷ നേടാൻ ശ്രമിച്ച സ്ത്രീ ദൈവക്കരു ആയി, തോട്ടിൻകര ഭഗവതി എന്ന പേരിൽ തെയ്യം കെട്ടി ആരാധിക്കാനും തുടങ്ങി.
കുരുത്തോല തിരുമുടിക്കു മുകളിൽ കത്തുന്ന കോത്തിരിയും അരയിൽ തീപ്പന്തങ്ങളുമായി രാത്രി ഏറെ വൈകി കാവുകളിൽ കെട്ടിയാടുന്ന ഈ തെയ്യക്കോലം കാഴ്ച്ചക്കാരിൽ ഭയം ജനിപ്പിക്കുന്ന ഒന്നാണ്.
ചുറ്റും കത്തിച്ചു പിടിച്ച അനേകം ഓല ചൂട്ടുകളുടെ ചുവന്ന വെളിച്ചത്തിലാണ് തെയ്യത്തിൻ്റെ നിറഞ്ഞാട്ടം നടത്തുന്നത്. കാവുകളുടെ മുറ്റത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന താൽക്കാലിക പന്തലിൽ നിന്ന് മുഖത്തെഴുത്തും അണിയലങ്ങളും അണിഞ്ഞതിനു ശേഷം ഉറഞ്ഞു തുള്ളി ഓടിയെത്തുന്ന തെയ്യക്കോലം ക്ഷേത്ര മുറ്റത്ത് നിന്നാണ് കുരുത്തോല തിരുമുടി അണിയുന്നതും തീ പന്തങ്ങൾക്ക് തിരികൊളുത്തുന്നതും. മുടി വെച്ചാൽ തീപിടിച്ച മനസു പോലെ ഓരോ ചുവടുകളിലും രോഷവുo ചിലമ്പൊലികളിൽ പ്രതിഷേധവുമാണ് തോട്ടിൽകര ഭഗവതിക്ക്. രുദിര ഭാവത്തിൽ ആടിത്തമിർക്കുന്ന ഈ അമ്മദൈവം കണ്ണുകളിൽ കനലൊളിപ്പിച്ചാണ് ഭക്തരെ അനുഗ്രഹിക്കുന്നത്. കണ്ണൂരിലെ കാവുകളിൽ അപൂർവ്വമായി കെട്ടിയാടുന്നതിനാൽ തോട്ടിൻകര ഭഗവതിയെന്ന അമ്മദൈവത്തെ കാണാൻ ദൂരദേശങ്ങളിൽ നിന്നു പോലും ഭക്തർ എത്താറുണ്ട്.
വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
തോട്ടുംകര ഭഗവതിയുടെ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
https://youtu.be/SrravqxH_Eo?si=_WiiKNMf3Qhlouxi
https://youtu.be/lBTtDXU0InA?si=MOCrXOmK5SeDLWtm
THOTTUMKARA BHAGAVATHI
Kola Mannan (Chirakal Tampuran) who happened to hear a woman reciting the Ramayana at home on a day when her fourteen children had died, found the woman’s ‘insolence’ too much to bear. Lord decided to inflict severe punishment on him. A fire ball was hit on her head and she was carried away in the mountain water. But by the grace of Shiva, the goddess emerged from the flowing stream, cooling the fire and emerging as a goddess. It is believed to have taken place at Papinissery in Kannur district. Thus the woman was worshiped as Thotumkara Bhagavathy in the concept of Kali after her death.
Thotinkara Bhagavathy Theyam / Thotumkara Bhagavathy
She is a poor thiyya girl who is a victim of extreme cruelty of exile. Chirakal Lord’s steward happened to pass by while he was reciting the Ramayana to mourn the loss of his twelve sons. The news reached the Lord. The lord called the woman to the palace and interrogated her, and the lord of Kovilakam, who was angry that she did not yield to him, punished her by beating her on the head with fire and fire. The crime was that a mother, who was supposed to be grieving over the death of all her children, recited the book/Ramayana. The woman ran screaming from the palace and reached a place called Kakamthod. She got into the crow’s nest and extinguished the fire. She was already naked. She walked toward the light she saw across the stream. It was a temple. The matriarch of the place gave them clothes to wear and water to drink. After wearing her clothes and drinking water, the woman fell dead on the porch of her house. They also cremated the body of the woman who did not know what. Later, he started seeing good signs in that house, and also bad signs in the palace. When the goddess became God’s child, she gave kuttam and kurippa in the west of the lord. The woman who tried to save herself from the stream became a goddess and started worshiping her by the name of Thotinkara Bhagavathy.
With a burning kothiri on top of the Kurutthola tirumudi and fireballs around his waist, this Theiyakolam is seen hanging around the kavas late at night.
The full dance of Theiyat is performed in the red light of many burning straws around it. After putting on face masks and clothes from the specially prepared temporary pandal outside the courtyard of the Kavs, the Kuruthola tirumudi is put on and the fire torches are lit from the Theiyakolam temple courtyard. For Thotilkara Bhagwati, every step is like a heart on fire when you put your hair down. Swaying in Rudira Bhava, this Mother Goddess blesses the devotees with tears in her eyes. Devotees even come from faraway places to see the mother goddess Thotinkara Bhagwati as she is rarely seen in the kavs of Kannur.
This theyam is tied by the Vannan community.
To watch the video of Thotumkara Bhagwati’s Theiyam:
http://www.youtube.com/watch?v=8cPan53X_58
Credit: Travel Kannur
Kavu where this Theyyam is performed
Theyyam on Medam 21-22 (May 04-05, 2024)
Theyyam on Makaram 22-23 (February 05-06, 2025)
Theyyam on Medam 27-28 (May 10-11, 2025)
Theyyam on Medam 09-11 (April 22-24, 2025)
Theyyam on Medam 09-10 (April 22-23, 2024)
Theyyam on Makaram 02-03 (January 16-17, 2024)
Theyyam on Kumbam 08-09 (February 21-22, 2024)
Theyyam on Kumbam 08-09 (February 20-21, 2025)
Theyyam on (May 01-02. 2025)
Theyyam on Kumbam 17-18 (March 01-02, 2024)
Theyyam on Medam 18-19 (May 01-02, 2024)
Theyyam on Kumbam 17-18 (March 01-02, 2024)
Theyyam on Thulam 27-28 (November 12-13, 2023)
Theyyam on Meenam 16-18 (March 29-31, 2024)
Theyyam on Meenam 03-04 (March 16-17, 2024)
Theyyam on Makaram 26-27 (February 09-10, 2024)
Theyyam on Meenam 26-27 (April 09-10, 2024)
Theyyam on Meenam 16-17 (March 30-31, 2024)
Theyyam on (February 16-17, 2024)
Theyyam on Medam 19-20 (May 02-03, 2024)
Theyyam on Dhanu 26-29 (January 11-14, 2024)
Theyyam on Medam 27-29 (May 10-12, 2024)
Theyyam on Medam 10-11 (April 23-24, 2024)
Theyyam on Kumbam 14-17 (February 27-29-March 01, 2024)
Theyyam on Meenam 29-30 (April 12-13, 2025)
Theyyam on Medam 16-17 (April 29-30, 2024)
Theyyam on (February 09-10, 2024)
Theyyam on Makaram 30-Kumbam 01 (February 13-15, 2024)
Theyyam on Makaram 06 (January 20, 2024)
Theyyam on Dhanu 12-13 (December 28-29, 2024)
Theyyam on Dhanu 05-06 (December 21-22, 2023)
Theyyam on Medam 15-18 (April 28-May 01, 2024)
Theyyam on Kumbam 10-11 (February 23-24, 2024)